ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

വാക്സിനുകളും ടോണിക്കുകളും മുട്ടക്കോഴികളിൽ.

വാക്സിനുകളും ടോണിക്കുകളും  മുട്ടക്കോഴികളിൽ.

താഴെ പറയുന്ന ടോണിക്കുകളും വാക്‌സിനുകളും തൊട്ടടുത്തുള്ള മൃഗശുപത്രി യുമായി സംവദിച്ച ചർച്ചചെയ്ത്,താങ്കൾക്കാനുകൂലവും,ആവശ്യവുമായ രീതിയിൽ ഡോക്ടറുടെ നിർദേശപ്രകാരം മാറ്റങ്ങൾ വരുത്തി പ്രവർത്തികമാക്കുക.

1).1- 5 ദിവസം വരെ 
പ്രോബയോട്ടിക്‌. 100കോഴികൾക് 5 ഗ്രാം. 
2).7-14 ദിവസം AD3EC വിറ്റാമിനുകൾ. 100കോഴികൾക് 5 മില്ലി. 
3). 14 ദിവസത്തിന് ശേഷം ലിവർ ടോണിക്കുകൾ 100 കോഴികൾക് 10 മില്ലി ആഴ്ചയിൽ 3 ദിവസം 
4).7-ദിവസം Lasota (കണ്ണിൽ ഒരു തുള്ളി )
5).14-IBD കണ്ണിലോ / വെള്ളത്തിലോ 
6).21-Lasota വെള്ളത്തിൽ 
7).28- Lasota വെള്ളത്തിൽ 
8).45-R2B ഇൻജെക്ഷൻ  (എല്ലാ 6 മാസത്തിലൊരിക്കൽ ചെയ്യുക )
9) കാൽസ്യം + B കോംപലക്സ് വിറ്റാമിൻ രണ്ടു ആഴ്ചയിലിരിക്കൽ നൽകാം 

ഡോ:അബ്ദു റഊഫ് പി.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌