ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.* 

കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.

 *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .* 

തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക.
ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.

 *2. ഷെഡ് വൃത്തിയാക്കുന്നത്.* 


ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക,
ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക. അവസാനമായി നല്ല വെള്ളത്തിൽ കഴുകുന്നത്    സോപ്പിന്റെയും മറ്റും അംശങ്ങൾ നീക്കാൻ സഹായിക്കുന്നു.
ശേഷം,രണ്ടു ദിവസം തുടർച്ചയായി 2 നേരം അണുനാശിനി സ്പ്രൈ ചെയ്യുക.അണുനാശിനികൾ അവയുടെ ലേബലിൽ നിർദേശിച്ച അളവിലും ക്രമത്തിലും ഉപയോഗിക്കുന്നതാണ് ഫലപ്രദം.
ശേഷം ഒരു ദിവസമെങ്കിലും സൂര്യപ്രകാശത്തിൽ ഉണങ്ങാൻ വിടുക.
കർട്ടൺ എല്ലാം അടച്ചു വെച്ച് ഫോർമാലിൻ സ്പ്രൈ ചെയ്യുകയാണ് അടുത്തത് .10 ലിറ്റർ വെള്ളത്തിനു 400മില്ലി വരെ ഫോർമാലിൻ ഉപയോഗിക്കാവുന്നതാണ്.

ഫോർമാലിൻ സ്പ്രൈ ചെയ്യുമ്പോൾ മാസ്ക്(മുഘാവരണം )ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഷെഡിന്റെ പുറത്ത് പടർന്നു പിടിച്ചിരിക്കുന്ന പുല്ലുകളും, വള്ളിച്ചെടികളും മറ്റു കാടു കേറിയ സ്ഥലങ്ങളൊക്കെ തന്നെയും വൃത്തിയാക്കുകയും അവിടങ്ങളിൽ ഫോർമാലിൻ സ്പ്രേ ചെയ്യേണ്ടതും അത്യാവശ്യം തന്നെ.


3. *വെള്ളത്തിന്റെ ടാങ്കും പൈപ്പ്‌ലൈനും വൃത്തിയാക്കുന്നത്.* 

കോഴികൾക്ക് ലഭിക്കുന്ന പോഷകങ്ങളിൽ ഏറ്റവും പ്രധാനവും ഏറ്റവും കൂടുതലും വെള്ളമാണ്..
ശുചിയായ വെള്ളം ലഭിക്കാൻ വേണ്ടി ടാങ്കുകളും പൈപ്പ് ലൈനിന്റെ ഉൾവശവും വൃത്തിയാക്കേണ്ടത് അത്യാവശ്യയമാണ്.

ഹൈഡ്രജൻ പേരൊക്‌സൈഡ് ഉപയോഗിച്ചാണ് പൈപ്പ് ലൈനിന്റെ ഉൾവശം വൃത്തിയാക്കുന്നത്.
1000 ലിറ്ററിന്റെ ടാങ്കിൽ 200ലിറ്റർ വെള്ളമെടുത്തു 10-20 ലിറ്റർ ഹൈഡ്രജൻ പേരൊക്സൈഡ് ചേർത്തശേഷം.
പൈപ്പ്‌ലൈനിന്റെ അവസാന ഭാഗം തുറന്നു വെക്കുക. ടാങ്കിലെ ഹൈഡ്രജൻ പേരോക്സൈഡ് കലർത്തിയ വെള്ളം പൈപ്പ്‌ലൈനിന്റെ അറ്റത് എത്തിയ ശേഷം അടച്ച് വെക്കുക.24 മണിക്കൂർ ഇങ്ങനെ അടച്ചു വെക്കുക.
. ഹൈഡ്രജൻ പേരോക്സൈട് കലർന്ന വെള്ളം പൈപ്പ്‌ലൈനിന്റെ അകത്തെ ബാക്റ്റീരിയ പാളികളും ചളിയും ഇളക്കിവെക്കുന്നു.
24 മണിക്കൂറിനു ശേഷം ടാങ്കിൽ പകുതിയിൽ കൂടുതൽ വെള്ളം നിറച്ച ശേഷം പൈപ്പിന്റെ അറ്റം തുറന്നു വിടുക. അപ്പോൾ പൈപ്പ്‌ലൈനിലെ ബാക്ടരിയൽ പാളിയും ചളിയും എല്ലാം ശക്തിയായി പുറന്തള്ളപ്പെടും.
തുടർന്ന് ടാങ്കിൽ വെള്ളം നിറച്ച് 3-4 പ്രവശ്യം ഇങ്ങനെ ചെയ്യുക.
പൈപ്പ്‌ലൈനിൽ നിന്ന് ഹൈഡ്രജൻ പേരോക്സൈഡിന്റെ ഗന്ധം പോകുന്നത് വരെ ഇങ്ങനെ ആവർത്തിക്കുക. കുറഞ്ഞ അളവിൽ ഹൈഡ്രജൻ പേരോക്‌സൈഡ് ബാക്കിയായാൽ കൊഴപ്പമൊന്നുമില്ല അത് ഗുണമേ ചെയ്യൂ.
ശേഷം ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ചു വാട്ടർ ടാങ്ക് കഴുകിയ ശേഷം ഉണങ്ങാൻ വിടുക.

ശേഷം തറയിൽ കുമ്മായം വിതറുക, 1000 ചതുരശ്ര അടിക്ക് 10-15 കിലോ കുമ്മയാമെങ്കിലും ഉപയോഗിക്കാവുന്നതാണ്,പറ്റിയാൽ കുമ്മായം കലക്കി തൂണ്കളിലും വശങ്ങളിലും പെയിന്റ് പോലെ അടിക്കുക.

4. *ഫ്യുമികേഷൻ* 

വെള്ളം,സോപ്പ് എന്നിവ ഉപയോഗിച്ചു വൃത്തിയായി കഴുകി ഉണങ്ങിയ ശേഷം, തീറ്റപാത്രങ്ങളും വെള്ളപ്പാത്രവും, ഭ്രൂഡിങ് ഉപകാരങ്ങളും എല്ലാം ഫിറ്റ്‌ ചെയ്ത് ഫ്യുമികേഷൻ ചെയ്യുക.

ഇതിനായി ഷെഡിന്റെ നാല് വശങ്ങളിലും കർട്ടൻ ഉപയോഗിച്ചു മറക്കുക, ഫ്യുമികേഷൻ ചെയ്യുമ്പോൾ വരുന്ന പുക പുറത്തു പോകാതിരിക്കാൻ വേണ്ടിയാണിത്,1000 ചതുരശ്ര അടിക്ക് 5 മൺ പാത്രങ്ങൾ എടുക്കുക അതിൽ 40 ഗ്രാം പൊട്ടസ്യം പെർമാങ്ങനെറ്റും ശേഷം 80മില്ലി ഫോർമാലിനും ഒഴിച്ച്, ഷെഡ് 24 മണിക്കൂർ നേരത്തേക്ക് പൂർണമായി അടച്ചു വെക്കുക. 24 മണിക്കൂർ കഴിഞ്ഞാൽ തുറന്നു വിട്ട്  ചകിരിച്ചോർ വിരിക്കാവുന്നതാണ്.

രണ്ട് ദിവസത്തിന് ശേഷം പ്രീഹീറ്റിംഗ് ചെയ്ത് 
ഭ്രൂഡിങ് ചെയ്ത് ചൂട് കൃത്യമായാൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കി വളർത്താവുന്നതാണ്.

ഡോ : അബ്ദു റഊഫ് പി.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌