ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

കോഴിഫാമുകളിലെ ദുർഗന്ധം എങ്ങനെ അകറ്റാം??







കോഴിഫാമുകളിൽ നിന്ന് ദുർഗന്ധം എങ്ങനെ  അകറ്റാം????

കോഴിവളർത്തുന്ന കർഷകരുടെ എക്കാലത്തെയും പ്രതിസന്ധിയാണ് കോഴിക്കാഷ്ടത്തിന്റെ ദുർഗന്ധം...

എന്റെ എട്ടു വർഷത്തെ പ്രവർത്തി പരിചയത്തിൽ അങ്ങാടിയുടെയും സ്ഥാപനങ്ങളുടെയും  തൊട്ടടുത്തു ഒരു പ്രശ്നവുമില്ലാതെ  പ്രവർത്തിക്കുന്ന ഫാമുകളും കണ്ടിട്ടുണ്ട്.
ഒരു കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് ദുർഗന്ധം വന്ന കാരണം പൂട്ടേണ്ടി വന്ന ഫാമും കണ്ടിട്ടുണ്ട്.

എന്താണ് ഇവ രണ്ടും തമ്മിലുള്ള വെത്യാസം??

എങ്ങനെയാണു കോഴിഫാമുകളിൽ ദുർഗന്ധം ഉണ്ടാകുന്നത്??

അമോണിയ ഗ്യാസാണ്  ദുർഗന്ധത്തിന് കാരണം എന്ന് നമുക്ക് എല്ലാവർക്കും അറിയാം.

കോഴിഫാമുകളിൽ അമോണിയ ഗ്യാസ് ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം.

നമ്മൾ തീറ്റയിൽ കൂടി കോഴികൾക്ക് കൊടുക്കുന്ന പ്രോട്ടീനിൽ നിന്നും ദഹിക്കാത്ത നൈട്രജൻ മൂലകങ്ങൾ യൂറിക് ആസിഡ് രൂപത്തിൽ വെള്ളനിറത്തിൽ കോഴിക്കാഷ്ടത്തിൽ കൂടി പുറംതള്ളപ്പെടുന്നു. കോഴിയുടെ മൂത്രത്തിനു പകരമയാണ് ഈ വെള്ള നിറത്തിലെ യൂറിക് ആസിഡ് പുറന്തള്ളൂന്നത്.

ഈ യൂറിക്  ആസിഡിനെ  ചകിരിച്ചൊരിൽ ഉള്ള ചില ബാക്ടീരിയകൾ യൂറിയ ആക്കി മാറ്റുന്നു. മറ്റു ചില ബാക്ടീരിയകൾ യൂറിക് അസിഡിനെ നേരിട്ട് അമോണിയ ഗ്യാസ് ആക്കി മറ്റുകയും ചെയ്യുന്നുണ്ട്. എങ്കിലും യൂറിയ ഉൽപാദിപ്പിക്കുന്ന ബാക്ടീരിയാകളാണ് കൂടുതൽ ഉള്ളത്.

ഇങ്ങനെ ഉണ്ടാകുന്ന യൂറിയ വെള്ളവുമായി ചേർന്നാൽ, ബാക്ടീയകൾ  ഇതിനെ അമോണിയ ഗ്യാസ് ആക്കി മാറ്റുന്നു.
യുറിയ വെള്ളവുമായി ചേർന്നാൽ മാത്രമേ ബാക്റ്റീരിയകൾക്ക് യുറിയയെ അമ്മോണിയ ഗ്യാസ്  ആക്കി മാറ്റാൻ സാധിക്കുകയോള്ളൂ.  ഈ പ്രക്രിയയെ ഹൈഡ്രെഷൻ   ഓഫ്      അമ്മോണിയ ആൻഡ് വോലറ്റിസേഷൻ      എന്നു വിളിക്കുന്നു.   ഇങ്ങനെ ഉൽപാദിപ്പിക്കുന്ന അമോണിയ ഗ്യാസ് ആണ് നമ്മുടെ ഉറക്കം കെടുത്തുന്ന ദുർഗന്ധം.

ദുർഗന്ധം   മാത്രമല്ല അമോണിയ കാരണം സംഭവിക്കുന്നത്, കോഴിയുടെ കണ്ണിലും ശ്വാസനാളത്തിലും അസ്വസ്ഥത  ഉണ്ടാക്കുകയും ഇതു വഴി CRD പോലത്തെ പല അസുഖങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു.





ചകിരിച്ചൊറിൽ ഈർപ്പത്തിന്റെ അളവ് കൂടുതലാണെങ്കിൽ ഇത്തരം യൂറിയ ഉൽപാദിപ്പിക്കുന്ന  ബാകടീരിയകളുടെ അളവ് കൂടുകയും ചെയ്യും.

കൂടാതെ ചകിരിച്ചോറിന്റെ pH 7നു  മുകളിലാണെങ്കിൽ  ഇത്തരം ബാക്ടീരിയകളുടെ എണ്ണം വർധിക്കുന്നതിനു സഹായകവുമാണ്.

ഉപദ്രവകാരികളായ ബാക്ടരിയകൾ ph 7 നു മുകളിൽ മാത്രമേ വളരുകയോള്ളൂ.

ഉപകാരികളും ഉപദ്രവകാരികളുമായ ബാക്ടീരിയകളെ  കുറിച്ച് മുമ്പ് എഴുതിയ ലേഖനം താഴെ ലിങ്കിൽ വായിക്കുക.

http://drrauoofpoultryreading.blogspot.com/2020/10/blog-post_73.html


ചുരുക്കി പറഞ്ഞാൽ ചകിരിച്ചൊരിനെ വെള്ളം കാണിക്കരുത്. എപ്പോഴും 25 ശതമാനം ഈർപ്പത്തിൽ സൂക്ഷിക്കണം.

ഇതിൽ നിന്നും രണ്ടു കാര്യങ്ങൾ മനസിലായിട്ടുണ്ടാകും യൂറിയ   ഉൽപാദിപ്പിക്കുന്ന ബാകറ്റീരിയകളുടെ അളവ് കുറക്കുകയും, യൂറിക് അസിഡിനെയും ചകിരിച്ചൊറിനെയും  വെള്ളവുമായി  ബന്ധിപ്പിക്കാതിരിക്കുയും ചെയ്താൽ മാത്രമേ ഫാമിലെ ദുർഗന്ധം ഒഴിവാക്കാൻ സാധിക്കൂ.

മറ്റൊരു കാരണം ഇങ്ങനെ ഉണ്ടാകുന്ന അമോണിയ ഗ്യാസ് പുറത്തു പോകാൻ പറ്റാത്ത രൂപത്തിൽ കോഴിഫാമിൽ വശങ്ങളിൽ മതിൽ പണിയുന്നതാണ്.

ബ്രോയ്ലർ ഫാമിലെ വശങ്ങളിൽ ഏറിയാൽ ഒരു അടി ഉയരം മാത്രമേ വശങ്ങളിൽ പാടൊള്ളൂ.
ബാക്കി എല്ലാം നെറ്റ് തന്നേയായിരിക്കണം.


ചകിരിച്ചൊറിലെ ഈർപ്പത്തിന്റെ അളവ് 20-25ശദമാനത്തിനു ഇടയിലായിരിക്കണം, ഇതു ഇടക്കിടക്കു കർഷകൻ തന്നെ പരിശോധിക്കേണ്ടതാണ്. അതിനെ പറ്റി മറ്റൊരു   ലേഖനം എഴുതാം.

ഫാമിൽ ഈർപ്പത്തിന്റെയും ഇത്തരം ബാക്ടരിയകളെയും നിയന്ത്രിക്കാൻ എന്തൊക്കെ ചെയ്യണം??



 *നിയന്ത്രണം എങ്ങനെയെല്ലാം ???

1. ഫാം നിർമ്മിക്കുമ്പോൾ തന്നെ മേൽക്കൂര  2.5 അടിയെങ്കിലും പുറത്തോട്ട് തള്ളിയിരിക്കണം. മഴവെള്ളവും മഞ്ഞും ഫാമിലെ ചകിരിച്ചൊറിൽ വീഴാതിരിക്കാനാണിത്.

കൂടാതെ മഴക്കാലത്തും മഞ്ഞുകാലത്തും കർട്ടൺ  കൃത്യമായി ഉപയോഗിക്കണം.

ഷെഡ് നിർമിച്ചിരിക്കുന്നത് കിഴക്ക് പടിഞ്ഞാറു ദിശയിൽ  തന്നെ ആയിരിക്കണം. എങ്കിൽ മാത്രമേ അമോണിയ ഗ്യാസ് കൃത്യമായി, കാറ്റോട്ടത്തിലൂടെ പുറംതള്ളപ്പെടുകയോള്ളൂ.

2. വെള്ളപ്പാത്രത്തിന്റെ ഉയരം കോഴിയുടെ വാലിന്റെ നിരപ്പിൽ ആയി സജീകരിക്കണം. വെള്ളപ്പാത്രത്തിലെ വെള്ളമാണ് വാലിന്റെ നിരപ്പിൽ  വരേണ്ടത് താഴ്ഭാഗമല്ല.

നിപ്പിൾ സിസ്റ്റം ഉപയോഗിക്കുന്നവർ നേരെ വിപരീതമായാണ് ചെയ്യേണ്ടത്, കോഴിയുടെ തലയ്ക്കു മുകളിൽ  വരുന്ന രൂപത്തിൽ നിപ്പിൾ സജ്ജീകരിക്കുക.

കൂടാതെ നിപ്പിളിലും മറ്റു പൈപ്പ്‌ലൈനിലും ലീകേജ് ഇല്ല എന്ന് എല്ലാ ദിവസവും ഉറപ്പു വരുത്തണം.

3.കോഴികൾക്ക് വയറിളക്കം വരാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കണം, വെള്ളം അണു നശികരണം നടത്തുക, ടാങ്കും വെള്ളപ്പാത്രവും കൃത്യമായി  കഴുകുക, കൃത്യമായ ബയോസെക്യൂരിറ്റി, തുടങ്ങിയവ. വയറിളക്കം വരുന്നതോട് കൂടി യൂറിക് ആസിടും, ചകിരിച്ചോറും ഈർപ്പവുമായി സംബർകത്തിൽ വരികയും ഫാമിലെ ദുർഗന്ധം ഗണ്യമായി വർധിക്കുകയും ചെയ്യും.

സാൽമോണെല്ല ബാക്ടീരിയകൾ വയറിളക്കത്തിനു ഒരു പ്രധാന കാരണമാണ്, എലികളാണ് ഇവയുടെ വാഹകർ.

4.ചകിരിച്ചോർ എല്ലാദിവസവും കൃത്യമായി ഇളക്കിക്കൊടുക്കുക.

കോഴികാഷ്ടം ചകിരിച്ചൊറുമായി നന്നായി ചേരുന്ന രൂപത്തിൽ ദിവസവും ചകിരിച്ചോർ ഇളക്കണം.

ആയിരം ചതുരശ്ര അടിക്കു 20 ചാക്ക് ചകിരിച്ചോർ നിർബന്ധമായും  വിരിച്ചിരിക്കേണ്ടതാണ്.
1-1.5 ഇഞ്ച് വരെ ഉയരം ഉണ്ടായിരിക്കണം വിരിപ്പിനു.


5.ഉപകാരികളായ പ്രോബയോട്ടിക് ബാക്ടീരിയകൾ ചകിരിച്ചൊറിൽ സ്പ്രെ  ചെയ്തു കൊടുക്കുന്നത്, ഇത്തരം യൂറിയ ഉൽപാദിപ്പിക്കുന്ന  ഉപദ്രവകാരികളായ ബാക്റ്റീരിയകളുടെ  അളവ് കുറയ്ക്കും.
EM സൊല്യൂഷൻ, വേസ്റ്റ് റൈഡ്ഡ്രർ തുടങ്ങി പല ഉത്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്.

6. ദഹനം കൃത്യമാക്കുന്നതിനും കൂടുതൽ പ്രോട്ടീൻ ദഹിച്ചു, യൂറിക് ആസിഡിന്റെ അളവ് കുറക്കുന്നതിനും  ആവശ്യമായ പ്രോബയോട്ടിക്കുകൾ, അസിഡിഫയറുകൾ, എൻസൈമുകൾ തുടങ്ങിയവ തീറ്റയിൽ ചേർക്കാവുന്നതാണ്.
കൂടുതൽ പ്രോട്ടീൻ അടങ്ങിയ തീറ്റ കോഴിക്ക് നൽകിയാൽ, യൂറിക് ആസിഡ് അളവും കൂടും, വെള്ളവുമായി സംബർകത്തിൽ വന്നാൽ ദുർഗന്ധവും വർധിക്കും.


കോഴിഫാമിൽ ലിറ്റർ കാര്യക്ഷമമായി സംരക്ഷിച്ചാൽ ദുർഗന്ധം ഒഴിവാക്കുന്നത് നമുക്ക് എളുപ്പായി അനുഭവപ്പെടും, അല്ലാത്ത പക്ഷം എത്ര ശ്രമിച്ചാലും ഫാമിൽ നിന്നും ദുർഗന്ധം ഒഴിവാക്കാൻ സാധ്യമല്ല.


ഡോ : അബ്ദു റഊഫ് പി

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌