ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

ബ്രീഡർ കാടകൾ.( പേരെന്റ് കാടകൾ )

ബ്രീഡർ കാടകൾ.
( പേരെന്റ് കാടകൾ )

വിരിയിക്കാനുള്ള മുട്ടയുല്പാദിപ്പിക്കുന്ന കാടകളെ ബ്രീഡർ കാടകൾ എന്ന് വിളിക്കാം.

കോഴികളെ പോലെ പ്രത്യേക ജനുസ്സുകൾ ഉരുതിരിച്ചെടുത്തിട്ടെല്ലാത്തതിനാൽ മുട്ടക്കാടകളിൽ നിന്ന് തന്നെ പേരന്റ്സ്നെ തിരഞ്ഞെടുക്കുന്ന രീതിയാണ് നിലവിൽ ഉള്ളത്.

 പാരന്റ് കാടകളെ തെരഞ്ഞെടുക്കുന്നത് നൈപുണ്യവും പരിചയസമ്പത്തും  ആവശ്യമായ കാര്യമാണ്.

എങ്കിലും കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളും ഗവൺമെന്റ് സ്ഥാപനങ്ങളും പേരെന്റ് കാടകളെ  ഉരുതിരിച്ചെടുത്തു വിപണിയിൽ ലഭ്യമാക്കുന്നുണ്ട്.

ഒരു ആൺകടക്കു 3 പെൺ കാടകൾ എന്ന രീതിയിൽ കാടകളെ നൽകണം.

ആൺ കാടകളെയും പെൺ കാടകളെയും തിരഞ്ഞെടുക്കുന്നത് നെഞ്ചിലെ തൂവലിന്റെ നിറം നോക്കിയാണ്.
തവിട്ടു നിറഞ്ഞ ചാരനിറം പെൺ കാടകൾക്കും, ചുവപ്പ് കലർന്ന തവിട്ടു നിറം ആൺ കാടകൾക്കും കാണാവുന്നതാണ്.

മുട്ടകാകളിൽ പോലെ തന്നെ 45 ദിവസം പ്രായമാവുമ്പോൾ മുട്ടയിട്ടു തുടങ്ങും.

സാധാരണ മുട്ടക്കാടകൾക്കുള്ള തീറ്റ തന്നെയാണ് പേരെന്റ്സ് കടകൾക്കും നൽകുന്നത്.

 

അതിനാൽത്തന്നെ കൂടുതൽ ശ്രദ്ധയും ടോണിക്കുകളും ആവശ്യമായി വരും.

പേരെന്റ് കാടകൾക്ക് പ്രത്യേകമായുള്ള തീറ്റയും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇത്തരം തീറ്റകൾ ഉപയോഗിക്കുന്നവർ ഡോക്ടറുമായി സംസാരിച്ച ശേഷം മാത്രം വിറ്റാമിനുകളും ടോണിക്കു ക്കളും നൽകുക.

വെളിച്ചം.

മുട്ടക്കാടകളെ പോലെത്തന്നെ പേരെന്റ്സ് ഫാമുകളിലും  വെളിച്ചം പ്രധാനപ്പെട്ട ഘടകമാണ്.
16 മണിക്കൂർ  കൃത്യമായി  വെളിച്ചം നൽകുക.
മുമ്പ് പല ലേഖനങ്ങളിലും പറഞ്ഞപോലെതന്നെ വെളിച്ചം കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്.

കാട കൊത്തുമുട്ടകൾ വിരയിപ്പിക്കാൻ വേണ്ടി 
16 ദിവസം സ്റ്ററിലും 2-3 ദിവസം ഹാച്ചറിലും  വെക്കേണ്ടതാണ്. വിരിയിക്കാനുള്ള കാലാവധി കോഴികളെക്കാൾ കുറവാണു.

വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ ലിംഗനിർണയം നടത്താൻ സ്വീകാര്യമായ മാർഗങ്ങൾ ഇല്ല. അതിനാൽ 21 ദിവസം വരെ ഭ്രൂഡിങ് ചെയ്തതിനു ശേഷം തൂവൽ നോക്കി ആൺ 
കാടയെയും പെൺ കാടയെയും തരം തിരിച്ചെടുക്കാം.

ഒരു കാടക്ക് പാർക്കാൻ 150 മുതൽ 200 ചതുരശ്ര സെന്റീമീറ്റർ വരെ സ്ഥലം മതിയാകും
 ഇത്തരത്തിൽ അൻപത് കാടകൾക്ക് വേണ്ട കൂടിന്റെ വലുപ്പം 
60x120x25 സെന്റീമീറ്റർ ആണ്.

 താഴ്ഭാഗത്ത് അര ഇഞ്ച് വീതിയും വശങ്ങളിൽ ഒരു ഇഞ്ച് വീതിയുമുള്ള സ്റ്റീൽ  വലകൾ കൊണ്ടാണ് കൂടു നിർമ്മിക്കേണ്ടത്.

 വെള്ളത്തിന് വേണ്ടി നിപ്പിൾ സിസ്റ്റവും.
 കാടകളുടെ തീറ്റ പാത്രവും സജ്ജീകരിക്കുക.

45 ദിവസം പ്രായമാകുമ്പോൾ മുട്ടയിട്ട് തുടങ്ങുന്ന കാടകളിൽ നിന്ന് വർഷത്തിൽ 280 മുതൽ 300 മുട്ടകൾ വരെ ലഭിക്കുന്നതാണ്.
 ഒരു കാടമുട്ട 10 മുതൽ 15 ഗ്രാം വരെ തൂക്കം ഉണ്ടാകും.

 മൂന്നു പെൺ കാടകൾക്ക്  ഒരു പൂവൻ കാട എന്ന നിലയിൽ കൂടുകളിൽ സജ്ജീകരിക്കേണ്ടതാണ്.
50 ദിവസത്തിനു ശേഷം മാത്രമാണ് ആൺ കാടകളെയും പെൺ കാടകളെയും ഒരുമിച്ച് കൂട്ടുക.
 ആൺ കാടകളെയും  പെൺ കാടകളെയും  ഒരുമിച്ച് ചേർത്ത്  നാല് ദിവസത്തിന് ശേഷം മാത്രമേ കൊത്തു മുട്ടകൾ ശേഖരിക്കാവൂ.

 ഇങ്ങനെ ശേഖരിക്കുന്ന കൊത്തു മുട്ടകൾ 15 ഡിഗ്രി സെൽഷ്യസിൽ താപവും 75 ശതമാനം ഈർപ്പവുമുള്ള  റൂമിൽ സൂക്ഷിക്കേണ്ടതാണ്.

പാരന്റ് കാടകൾക്ക് കൊടുക്കുന്ന തീറ്റ ക്രമം താഴെ വിവരിച്ചിരിക്കുന്നു.

ആദ്യത്തെ പത്ത് ദിവസം പ്രീ സ്റ്റാർട്ടർ തീറ്റ നൽകാവുന്നതാണ്.
45 ദിവസം വരെ  ക്വായിൽ സ്റ്റാർട്ടർ തീറ്റ നൽകുക.
 മുട്ടയിട്ട തുടങ്ങിയാൽ ലെയർ തീറ്റ നൽകി തുടങ്ങുക.
 ലെയർ തീറ്റ നൽകുമ്പോൾ ആദ്യത്തെ മൂന്ന് ദിവസം സ്റ്റാർട്ടർ തീറ്റയുമായി ചേർത്തുവേണം നൽകാൻ.

 കാട വളർത്തുന്ന കർഷകരുടെ  എണ്ണം കേരളത്തിൽ ഈ അടുത്ത കാലത്തായി  വർധിച്ചു വരുന്നതിനാൽ കൊത്തുമുട്ടകൾക്കും കാട കുഞ്ഞുങ്ങൾക്കുമുള്ള വിപണിയിലെ  ആവശ്യകത വളരെയധികം വർദ്ധിച്ചിട്ടുണ്ട്..

ഡോ :അബ്ദു റഊഫ് പി.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌