ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

കോഴിഫാമുകളിലെ അസുഖങ്ങലും നാടൻ പരിഹാരങ്ങളും.

കോഴിഫാമുകളിലെ അസുഖങ്ങലും  നാടൻ  പരിഹാരങ്ങളും.


അസുഖങ്ങൾ വരാതെ നോക്കുകയും, അസുഖം വന്നാൽ അവ തുടക്കത്തിൽ തന്നെ മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുക എന്നതാണ് കോഴിവളർത്താൽ മേഖലയിലെ പ്രധാന വിജയ രഹസ്യങ്ങളിൽ ഒന്ന്.


കോഴിഫാമുകളിൽ അസുഖങ്ങൾ വരുമ്പോൾ ഉപയോഗിക്കാൻ സാധിക്കുന്ന ചില നാടൻ പ്രതിവിധികളെ കുറിച് പറയാം.

ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ഒരിക്കലും പൗൾട്ടറി മേഖലയിൽ പരിജയ സമ്പന്നനായ ഡോക്ടരുമായി ചർച്ച ചെയ്യാതെ ഉപയോകിക്കരുത്. ഇത് ഒരിക്കലും കൃത്യമായ രോഗനിർണയത്തിനും ചികിത്സക്കും പരിഹാരമല്ല.


ലക്ഷണങ്ങൾ തുടങ്ങുന്ന സമയത്ത് തന്നെ  ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുമായി ചർച്ച ചെയ്ത് പ്രയോഗിക്കാവുന്നവയാണ്.



CRD(കഫക്കെട്ട് ).


കഫക്കെട്ട് കോഴിവളർത്തൽ മേഖലയിലെ ഒരു പ്രധാന അസുഖമാണ്. വെളുത്തുള്ളിയുടെ നീര് കുടിക്കാൻ കൊടുക്കുന്നതും അതുകൊണ്ടുതന്നെ സ്പ്രേ ചെയ്യുന്നതും കഫക്കെട്ട് ഒരു പരിധിവരെ തടയാൻ സഹായിക്കും.

കഫക്കെട്ടിനു മാത്രമല്ല പല വൈറസ് അസുഖങ്ങൾക്കും വെളുത്തുള്ളി സ്പ്രേ ഒരു പരിധിവരെ പരിഹാരം നൽകും.

ആയിരം കോഴികൾക്ക് 2കിലോ വെളുത്തുള്ളിയെങ്കിലും ഉപയോഗിക്കണം.


ഐ. ബി. ഡി.


IBD പോലുള്ള മാരക വൈറസ് അസുഖങ്ങൾക്ക് മറ്റു ചികിത്സയുടെ കൂടെ അലോവിറ ജ്യൂസ്‌ വെള്ളത്തിൽ ചേർത്തു നൽകുന്നത് തമിഴ്‌നാട്ടിലെ കോഴി കർഷകർക്കിടയിൽ വ്യാപകമാണ്.


യോക് സഞ്ചിയിലെ അനുബാധ..



ബാക്റ്റീരിയകളെ നശിപ്പിക്കാനുള്ള മഞ്ഞളിന്റെ കഴിവ് പ്രശസ്തമാണല്ലോ അതിനാൽ ഒരാഴ്ചയിൽ താഴെ പ്രായമായ കോഴിക്കുഞ്ഞുങ്ങളിൽ കാണുന്ന യോക് സഞ്ചിയിലെ അനുബാധ പരിഹരിക്കാൻ മഞ്ഞൾപൊടി കുടിവെള്ളത്തിൽ നൽകുന്ന രീതി കർഷകർ ക്കിടയിൽ പ്രസിദ്ധമാണ്.

ലിറ്ററിന് ഒരു ഗ്രാം എന്ന അളവിൽ കർഷകർ മഞ്ഞൾപൊടി ഉപയോഗിക്കുന്നു.


കുടൽപുണ്ണ്.


കുടൽപ്പുണ്ണിന്റെ ഭാഗമായി ഉണ്ടാകുന്ന വയറിളക്കം തുടക്കത്തിൽ കാണുന്ന സമയത്ത് തന്നെ തൈര് നൽകുന്നത് കുടൽപുണ്ണു കുറക്കുകയും അതിന്റെ ഭാഗമായി ഉണ്ടാകുന്ന വയറിളക്കം ഷമിപ്പിക്കുകയും ചെയ്യും.

1000 കോഴികൾക്ക് 2ലിറ്റർ തൈര് എങ്കിലും ഉപയോഗിക്കണം.


കോക്‌സീഡിയ.


കാഷ്ടത്തിൽ രക്തത്തിന്റെ അംശം കാണുന്നതാണ് കോക്‌സീഡിയ അസുഖം. കുടൽഭിത്തിയിലെ രക്‌തസ്രാവം തന്നെ കാരണം.


ഉലുവ വറുത്തു പൊടിച്ചു തീറ്റയിൽ ചേർത്തു നൽകുന്നത് കോക്‌സസീഡിയക്കു ഒരു പരിധിവരെ പരിഹാരമാണ്.


1000 കോഴികൾക്ക് 200-300 ഗ്രാം ഉലുവയാണ് ഉപയോഗിക്കേണ്ടതാണ്.


മുട്ടക്കോഴികൾ തമ്മിൽ കൊത്തുകൂടുന്നത്.



കോഴികൾ തമ്മിൽ കൊത്തു കൂടുന്നത് കോഴിഫാമുകളിൽ ഒരു വലിയ പ്രതിസന്ധിയാണ്.

ഇതിനു പരിഹാരമായി 1000 ലിറ്റർ വെള്ളത്തിൽ 2കിലോ ഉപ്പ്  ഉപയോഗിക്കുക.

ഉപ്പു കൂടുതൽ ഉപയോഗിച്ചാൽ അത് വയറിളക്കത്തിനു കാരണമാകും.


ഗൗട്ട്.


14 ദിവസത്തിന് താഴെയുള്ള കോഴിക്കുഞ്ഞുങ്ങൾ വെള്ളം കുടിക്കുന്നത് കുറവായതു കാരണം സംഭവിക്കുന്ന അസുഖമാണ് ഗൗട്ട്.

ഇതിന് പരിഹാരമായി ശർക്കരയും അപ്പസോടയും വെള്ളത്തിൽ ചേർത്ത് നൽകുക, ഇത് മൂലം വെള്ളം കുടിക്കുന്നത് വർധിക്കുകയും ഗൗട്ട് മൂലമുള്ള ബുദ്ധിമുട്ടുകൾ കുറയുകയും ചെയ്യും.


ആയിരം കോഴികൾക്ക് 500-800 ഗ്രാം ശർക്കരയും 200-300ഗ്രാം അപ്പക്കാരവും ഉപയോഗിക്കുക.


വേനൽചൂട്.


ചൂട് സമയത്ത് കോഴികളുടെ സമ്മർദ്ദം കുറക്കുന്നതിനു വേണ്ടി ചെറുനാരങ്ങായും നെല്ലിക്കയും വെള്ളത്തിൽ ഉപയോഗിക്കുന്നത് വ്യാപകമാണ്, ഇവയിലെ വിറ്റാമിൻ C യാണ് ചൂടുകാരണമുള്ള സമ്മർദ്ദം  കുറക്കാൻ സഹായിക്കുന്നത്.


ബീജധാരണം വർധിപ്പിക്കാൻ.


വിരിയിക്കാനുള്ള കൊത്തു മുട്ടകൾ ഉൽപാദിപ്പിക്കുന്ന ഫാമുകളിൽ പൂവൻ കോഴികളുടെ ബീജധാരണ ശേഷി വർധിപ്പിക്കാൻ ചെറുപയർ മുളപ്പിച്ചതും ഗോതമ്പു മുളപ്പിച്ചതും നൽകുന്നത് പാരന്റ് ഫാമുകളിൽ സ്ഥിരം കാഴ്ചയാണ്.


അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ മാത്രമേ ഇത്തരം പ്രയോഗങ്ങൾ ഫലം തരൂ. ക്രത്യമായ രോഗനിർണയവും ചികിത്സയും തന്നെയാണ് പരിഹാരം.തൊട്ടടുത്ത മൃഗശുപത്രിയുമായോ പരിജയ സമ്പന്നനായ ഡോക്ടറുമായോ സ്ഥിരമായി സമ്പർക്കം പുലർത്തുന്നത് അസുഖങ്ങൾ വരാതിരിക്കാനും പെട്ടെന്നുള്ള പരിഹാരത്തിനും  കർഷകരെ വലിയ രീതിയിൽ  സഹായിക്കും.


ഡോ : അബ്ദു റഊഫ് പി.

+918606797011

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌