ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

കാടകൾക്ക് ചിറകു വെട്ടികൊടുക്കുന്നത് എന്തിനു.?

കാടകൾക്ക് ചിറകു വെ
ട്ടികൊടുക്കുന്നത്  എന്തിനു.?

കേരളത്തിൽ ഇപ്പോൾ കൂട്ടിൽ വളർത്തുന്നതിനേക്കാളും കാടകൾ തറയിലാണ് വളർത്തുന്നത്.
ഒരു ചതുരശ്ര അടിയിൽ 4 കാടകളെ വരെ വളർത്താൻ സാധിക്കും ഇങ്ങനെ തറയിൽ കാടകളെ വളർത്തുന്ന കർഷകർ അഭിമുഗീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് കാടകൾ അലക്ഷ്യമായി പറന്നു ഭിത്തിയിൽ തല തല്ലി മരണം സംഭവിക്കുന്നു എന്നുള്ളത്.

ഇതിനെ പ്രതിരോധിക്കാൻ കർഷകർ ചെയ്യുന്നത് രണ്ട് കാര്യങ്ങളാണ്.

ഒന്ന് 6 അടി ഉയരത്തിൽ ഷെടിനുള്ളിൽ വല കെട്ടുക എന്നുള്ളതാണ്.

മറ്റൊന്ന് 40 ദിവസം പ്രായമാകുമ്പോൾ കാടകളുടെ ചിറകു വെട്ടി കൊടുക്കുക എന്നുള്ളതുമാണ്.

മുട്ടയിട്ടു തുടങ്ങുന്നതിന്റെ ഒരാഴ്ച മുമ്പ് ചിറകു വെട്ടി കൊടുക്കണം, തൂവലിന്റെ ഭാഗം മാത്രം കത്രിക കൊണ്ട് വെട്ടുക. ഒരിക്കലും തൊലിയിലോ മറ്റോ തട്ടരുത്.
രണ്ടു ചിറകിന്റെയും അട്ടങ്ങളിലെ തൂവൽ വെട്ടി കൊടുത്താൽ.
കാടകൾ അനാവശ്യമായും അലക്ഷ്യമായും പറക്കുന്നതും അത് മൂലമുള്ള മരണങ്ങളും ഒഴിവാക്കാം.

5 മാസത്തിനു ശേഷം വീണ്ടു അനാവശ്യമായ പാറക്കൽ ശ്രദ്ധയിൽ പെട്ടാൽ വീണ്ടും ഒരിക്കൽ കൂടി ചിറകു വീട്ടികൊടുക്കാം.

പരിചയ സമ്പന്നനായ ആളുകൾ മാത്രം ചിറകു വെട്ടാൻ മുതിരുക.
തൊലിയിലോ മറ്റോ തട്ടിയാൽ രക്‌തസ്രവം വന്നു കാടകൾ ചാവാനാണ് സാധ്യത.

ചിറകു വെട്ടുന്ന ദിവസങ്ങളിൽ വിറ്റാമിൻ കുറച്ചു യും ഗ്ളൂക്കോസും വെള്ളത്തിൽ ചേർത്ത് നൽകണം
ഇത് ക്ഷീണം ഒഴിവാക്കാനും രക്തം മുറിഞ്ഞാൽ പെട്ടെന്ന് കട്ട പിടിക്കാനും സഹായിക്കും

തൊട്ടടുത്തുള്ള പരിചയസമ്പന്നനായ ഡോക്ടറുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമായി മനസിലാക്കിയ ശേഷം മാത്രം ചിറകു വെട്ടാൻ തുടങ്ങുന്നതാണ് ഉചിതം.


ഡോ: അബ്ദു റഊഫ്. പി.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌