ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

മഞ്ഞുകാലവും കോഴിവളർത്താലും

മഞ്ഞുകാലവും കോഴിവളർത്താലും.

കോഴിഫാമുകളിൽ ഡിസംബർ മുതൽ ഫെബ്രുവരി വരെ നീണ്ടു നിൽക്കുന്ന മഞ്ഞു കാലം ഒരു പാട് അസുഖങ്ങൾക്കും മറ്റു പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.
മഞ്ഞുകാലത്തെ ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷനേടാൻ താഴേപറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

1. മഞ്ഞു വീഴ്ച.

രാത്രികാലങ്ങളിലെ മഞ്ഞുവീഴ്ച  കോഴിഫാമുകളിൽ CRD പോലെയുള്ള ശ്വസന സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും. ധാരാളമായി മഞ്ഞു പെയ്യുന്ന സ്ഥലങ്ങളിൽ, പ്രത്ത്യേകിച്ചും മലമുകളിലെ ഫാമുകളിൽ രാത്രികാലങ്ങളിൽ കർട്ടൻ സംവിധാനം  ഉപയോഗിക്കണം. രാത്രി 8 മണിക്ക് ഷെഡിലെ കർട്ടൻ  അടച്ചു വെക്കുക, രാത്രി മഞ്ഞു പെയ്യുമ്പോൾ ഷെഡിനുള്ളിലേക്ക് മഞ്ഞു  വരാതിരിക്കാനാണിത്.
ശേഷം അതിരാവിലെ 7 മണിൽക്കെങ്കിലും കർട്ടൻ തുറന്നു കൊടുക്കണം അല്ലാത്തപക്ഷം വായുസഞ്ചാരം കുറഞ്ഞു മറ്റു പല അസുഖങ്ങൾക്കും കാരണമാകും.

വിരിപ്പിൽ ധാരാളമായി മഞ്ഞു വീണാൽ വിരിപ്പിന്റെ ഈർപ്പം വർധിക്കുകയും അതുമൂലം കോക്‌സിഡിയ പോലുള്ള അസുഖങ്ങൾക്കും, കൂടെ ദുർഗന്ധത്തിനും കാരണമാകും.

2.തണുത്ത വെള്ളം.

വെള്ളത്തിന്റെ തണുപ്പ് കാരണം കോഴിക്കുഞ്ഞുങ്ങൾ വെള്ളം കുടിക്കുന്നത് തീരെ കുറയും. പ്രത്യേകിച്ച് ബ്രൂഡിംഗ് സമയത്ത്.ഇത് ഗൗട്ട് പോലുള്ള അസുഖങ്ങൾക്ക് കാരണമാകും. അതിനാൽ മഞ്ഞു കാലത്തു ബ്രൂഡിംഗ് ചെയ്യുമ്പോൾ വെള്ളം അല്പം ചൂടാക്കി കൊടുക്കുന്നത് വെള്ളം കുടിക്കുന്നത് വർധിപ്പിക്കും.

3. തണുത്ത കാറ്റ്.

അന്തരീക്ഷ ഊഷ്മാവ് വളരെ കുറഞ്ഞു നിൽക്കുന്ന സമയത്ത് ബ്രൂഡിംഗ് ഷെഡിനുള്ളിൽ താപനില  കുറയാൻ കാരണമാകും, ഇത് കോഴിക്കുഞ്ഞുങ്ങൾ ഒന്നിന് മുകളിൽ ഒന്നായി  കിടക്കാനും ശേഷം  വലിയ മരണ നിരക്കിലേക്കും നയിക്കും.  പ്രത്യേക ശ്രദ്ധ മഞ്ഞുകാലത്തെ  ഭ്രൂഡിംഗ് സമയത്ത്  അത്യാവശ്യമാണ്. കർട്ടനുകൾ ഭദ്രമായി അടച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക, ചൂട് കുറവാണെങ്കിൽ ബൾബുകൾ 500 കോഴിക്ക് 1000 വാട്ട്സ് എന്ന നിലയിൽ സജ്ജീകരിക്കുക,
ചൂട് കുറയുന്ന സമയത്ത് ബൾബുകൾ കോഴികുഞ്ഞുങ്ങളുടെ അടുത്തേക്ക് താഴ്ത്തി കൊടുക്കുക.

കുറഞ്ഞപക്ഷം ഈ മൂന്നു കാര്യങ്ങളെങ്കിലും മഞ്ഞുകാലത്തു പ്രത്ത്യേകം ശ്രദ്ധിച്ചാൽ, മഞ്ഞുകള ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.

ഡോ :അബ്ദു റഊഫ് പി

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌