ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

സ്പ്രിംഗ് കോഴികൾ

*സ്പ്രിംഗ് കോഴികൾ.* 

ബ്രോയ്ലർ വളർത്തുന്ന പോലെ തന്നെ കേരളത്തിനിൽ വ്യാപകമായ കോഴികളാണ് സ്പ്രിംഗ് കോഴികൾ

മുട്ടക്കോഴികളുടെ പൂവൻ കോഴികൾ മുട്ടക്കോഴി ഫാമുകളിൽ ഉപയോഗിക്കുന്നില്ല. അത്തരം കോഴിക്കുഞ്ഞുങ്ങളെ ഹാച്ചറികളിൽ നിന്ന് തന്നെ  ഒഴിവാക്കുകയായിരുന്നു പതിവ്.

എന്നാൽ കഴിഞ്ഞ 5 വർഷത്തോളമായി ഇത്തരം കോഴിക്കുഞ്ഞുങ്ങളെ സ്പ്രിംഗ് കോഴികൾ എന്ന രീതിയിൽ കേരളത്തിലും തമിഴ്‌നാട്ടിലും വളർത്തുന്നു.

ഒരു കോഴികുഞ്ഞിന് 2 രൂപയാണ് ഇപ്പോഴത്തെ വിപണിവില. ഒരു രൂപയ്ക്കു ലഭിക്കുന്ന സ്പ്രിംഗ് കോഴിക്കുഞ്ഞുങ്ങളുമുണ്ട്.ആദ്യകാലങ്ങളിൽ ഫ്രീയായി ലഭിച്ചിരുന്ന സ്പ്രിംഗ്  കോഴിക്കുഞ്ഞുങ്ങൾ ഇപ്പോൾ 2 രൂപയിൽ എത്തിനിൽക്കുന്നു.
വിപണിയിലെ ആവശ്യകത തന്നെ കാരണം.

കല്യാണങ്ങൾക്കും മറ്റു പാർട്ടികൾക്കും മുഴുവൻ കോഴി ഉപയോഗിച്ചുള്ള വിഭവങ്ങൾക്കാണ് ഇവ ഉപയോഗിക്കുന്നത്. ചിക്കൻ കടകളിൽ ഒരു കോഴിയിൽ നിന്നും 4 കഷ്ണങ്ങൾ എന്ന നിലയിൽ വില്പന നടത്തുന്നു.550 ഗ്രാം ആണ് സ്പ്രിംഗ് കോഴികളുടെ വില്പന ഭാരം.

കൂടുതൽ ദിവസം വളർത്തുന്നതിനാൽ സ്വാഭാവിക വളർച്ച കാരണം ഇവയുടെ മാംസത്തിൽ ഫൈബർ അളവ് കൂടുതലാണ്.  അതിനാൽ കൂടുതൽ ആവശ്യകത വിപണിയിൽ ഉണ്ട്.

ഒരു കിലോ സ്പ്രിംഗ് കോഴിക്ക്
90-110 രൂപ വിപണി വില ലഭിക്കും

ഉത്പാദന ചെലവ് കിലോക്ക് 40-50 രൂപ വരെ.എങ്കിലും കൂടിയ മരണ നിരക്കും, മരുന്നുകളോടുള്ള കുറഞ്ഞ പ്രതികരണ ശേഷിയും പ്രയോഗിക ബുദ്ധിമുട്ടുകളാണ്.
50 ദിവസത്തിന് ശേഷം തീറ്റപരിവർത്തന ശേഷി ഗണ്യമായി കുറയുന്നു. എങ്കിലും സ്ഥിരമായ ഉയർന്ന വിപണിവില ആകർഷണം തന്നെ.

വിപണിയിലെ സ്ഥിരമായ ഉയർന്ന വിലയാണ് സ്പ്രിംഗ് കോഴികളുടെ ആകർശനത്തിന് മുഖ്യകാരണം.
കൂടാതെ കോഴികുഞ്ഞുങ്ങളുടെ വിലയും കുറവാണല്ലോ.
ബ്രോയ്ലറിനെക്കാൾ പകുതി സ്ഥലം മതി വളർത്താൻ.

ആയിരം ചതുരശ്ര അടിയുള്ള ഒരു ഫാമിൽ 2000  സ്പ്രിംഗ് കോഴികളെ വളർത്താം.
ഇതിൽ 20 വെള്ളപ്പാത്രവും തീറ്റപാത്രവും സജ്ജീകരിക്കേണ്ടതാണ്.

അറുപതു ദിവസം കൊണ്ട് 550-650 ഗ്രാം  വരെ തൂക്കം ലഭിക്കും. ഇതിനു വേണ്ടി 1200- 1400 ഗ്രാം വരെ തീറ്റ നൽകേണ്ടതുണ്ട്.
FCR- 2 മുകളിൽ വരെ എത്തും.

ആദ്യത്തെ മുപ്പതു ദിവസം സ്റ്റാർട്ടർ തീറ്റയും പിന്നീടുള്ള മുപ്പതു ദിവസം ഫിനിഷേർ തീറ്റയും ആണ് ആദ്യ കാലങ്ങളിൽ നൽകിപ്പൊന്നിരുന്നത് എന്നാൽ ഇപ്പോൾ മുഴുവനായും സ്റ്റാർട്ടർ തീറ്റ തന്നെ നൽകി പെട്ടെന്ന് വിപണിയിലെത്തിക്കുന്ന രീതിയാണ് കണ്ടു വരുന്നത്.

വാക്‌സിനുകളും മറ്റു ടോണിക്കുകളും ബ്രോയ്ലറിൽ ചെയ്യുന്ന പോലെത്തന്നെ.

ഏഴാം ദിവസം F1/B1/Lasota വാക്‌സിൻ.
14- ദിവസം IBD വാക്‌സിനേഷൻ.
21- ദിവസം Lasota 
28- IBD പ്ലസ്.

ബയോസെക്യൂരിറ്റി.

14 ദിവസത്തിലൊരിക്കൽ അണുനാശിനി സ്പ്രേ ചെയ്യുക.
കയ്യും കാലുകളും അണുനാശിനി ഉപയോഗിച്ചു കഴുകിയ ശേഷം ഫാമിൽ പ്രവേശിക്കുക.
ഫാമുകളിൽ പ്രത്യേക വസ്ത്രവും പാദരക്ഷകളും  ഉപയോഗിക്കുക.

ആദ്യത്തെ 5 ദിവസം പ്രോബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.

കുറഞ്ഞ മുതൽ മുടക്കിൽ കോഴിവളർത്താൻ  ആഗ്രഹിക്കുന്നവർക്ക് സ്പ്രിംഗ് കോഴികൾ എപ്പോഴും ഒരു ആകർശനമാണ്.

ഡോ :അബ്ദു റഊഫ് പി.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌