ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

തീറ്റപരിവാർത്തന ശേഷിയും, കോൺവെർട്ടഡ് തീറ്റ പരിവർത്തന ശേഷിയും.

തീറ്റപരിവാർത്തന ശേഷിയും, കോൺവെർട്ടഡ് തീറ്റ പരിവർത്തന ശേഷിയും.


ബ്രോയ്ലർ കോഴിതീറ്റയുടെ വില ക്രമതീദമായി വർധിച്ചു കൊണ്ടിരിക്കുകയാണ്.
50 കിലോയുടെ ചാക്കിനു 2000 രൂപയെക്കാൾ മുകളിൽ എത്തിക്കഴിഞ്ഞു.

ഈ അവസരത്തിൽ നമ്മൾ ഇത്രയും വില കൊടുത്തു വാങ്ങുന്ന തീറ്റ പരമാവധി മാംസമാക്കി മാറ്റേണ്ടത് കർഷകരുടെ ആവശ്യമാണ്.

ഇത് കണക്കാക്കുന്ന രീതിയാണ് FCR (ഫീഡ് കോൺവെർഷൻ റേഷ്യോ )
അഥവാ തീറ്റ പരിവർത്തന ശേഷി.

ജീവനോടെ ഒരുകിലോ തൂക്കം ലഭിക്കാൻ എത്ര കിലോ തീറ്റ നൽകി എന്നതാണ് തീറ്റ പരിവർത്തന ശേഷി.
ആകെ ചിലവായ തീറ്റ ആകെ വിറ്റ കോഴിതൂക്കാവുമായി ഹരിച്ചാൽ ആ ബാച്ചിന്റെ തീറ്റ പരിവർത്തന ശേഷി ലഭിക്കും.

1.6 നും 1.7 നും ഇടയിലാണ് FCR ലഭിക്കേണ്ടത്.

തീറ്റപ്പരിവർത്തന ശേഷി കോഴിഫാമിലെ എല്ലാ മേഖലമയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. കുറഞ്ഞ FCR ലഭിക്കാൻ നല്ല തീറ്റ ലഭിക്കണം, നല്ല കോഴിക്കുഞ്ഞുങ്ങളെ ലഭിക്കണം, നല്ല പരിജരണം നൽകണം.
എങ്കിൽ മാത്രമേ നമ്മൾ കൂടിയ വിലകൊടുത്തു വാങ്ങുന്ന തീറ്റ അതിന്റെ പരമാവധിയിൽ മാംസമായി മാറി എന്ന് പറയാൻ സാധിക്കൂ.

കർഷകർ പല പ്രായത്തിലും തൂക്കത്തിലുമായിരിക്കും കോഴികളെ വിപണിയിൽ വിൽക്കുന്നത്, എന്നാൽ പ്രായം കൂടുന്നതിനനുസരിച് കോഴിയുടെ തീറ്റപ്പരിവർത്തന ശേഷി കുറഞ്ഞു വരും. അതിനാൽ 2 കിലോ തൂക്കം ഉണ്ടായപ്പോൾ എന്ത് FCR ഉണ്ടായിരുന്നിരിക്കണം എന്ന് കണ്ടുപിടിക്കുന്നതാണ് കോൺവെർട്ടഡ് FCR.
അത് കണ്ടു പിടിക്കുന്ന ഫോർമുലയാണിത്.

FCR- ((Avg.Body weight-2)/4 )

ഇതിൽ നിന്നും നമ്മുടെ കോഴി 2 കിലോ തൂക്കം വരുന്ന സമയത്ത് എത്ര FCR ഉണ്ടായിരുന്നു എന്ന കണക്കു ലഭിക്കും.
ഇത് നമ്മുടെ പരിചരണത്തിന്റെയും,കൂടാതെ കോഴികുഞ്ഞിന്റെയും തീറ്റയുടെയും  ഗുണമെന്മയുടെ കൂടി നേരിട്ടുള്ള പ്രതിഫലനമാണ്. സാധാരണ FCR, പ്രായത്തിനനുസരിച് മാറുന്നതാണ്.

കോഴികളെ 2കിലോക്കും 2.200 നും ഇടയിൽ വില്പന നടത്തുന്നത് CFCR അനുകൂലമാക്കാൻ സഹായിക്കും.

കുറഞ്ഞ FCR ലഭിക്കാൻ വിശ്വാസയോഗ്യമായ ഏജൻസികളിൽ നിന്നും തീറ്റയും കോഴിക്കുഞ്ഞുങ്ങളും വാങ്ങിക്കുക എന്നതു വളരെ പ്രധാനമാണ്, മാത്രമല്ല കോഴിക്കുഞ്ഞുങ്ങൾ എല്ലാ പ്രതിരോധ വാക്‌സിനുകളും ചെയ്ത പേരെന്റ്സ് ഫാർമിൽ നിന്നാണ് വരുന്നത് എന്ന് ഉറപ്പു വരുത്തണം.

അസുഖം ബാധിക്കുന്നത് തീറ്റപരിവർത്തന ശേഷിയെ കാര്യമായി ബാധിക്കും തീറ്റയുടെ ഒരു അംശം രോഗ പ്രതിരോധത്തിന് വേണ്ടി ചിലവഴിക്കും.

കോഴി, കുഞ്ഞായിരിക്കുന്ന ആദ്യ ആഴ്ച്ചയിൽ നൽകുന്ന തീറ്റയുടെ ബഹു ഭൂരിഭാഗവും മാംസമായി മായി മാറും, ശാരീരിക പ്രവർത്തനങ്ങൾക്കൂള്ള ഊർജം ഈ പ്രായത്തിൽ കുറച്ചു മതി എന്ന് തന്നെ കാരണം. കോഴികൾക്ക് പ്രായമാകും തോറും ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് ഉപയോകിക്കുന്ന ഊർജത്തിന്റെ അളവ് വർധിക്കുകയും മമ്സൊല്പാദനത്തിനുള്ള തീറ്റ ഉപയോഗം കുറയുകയും ചെയ്യും.
അതിനാൽ ചെറുപ്രായത്തിൽ കോഴിക്കുഞ്ഞുങ്ങൾ കൃത്യമായ തീറ്റയെടുത്തിട്ടുണ്ടെന്നു തീറ്റ ചാർട് നോക്കി ഉറപ്പു വരുത്തണം.

അസുഖവും അണുബാധയും വരാതിരിക്കാൻ കൃത്യമായ വാക്‌സിനേഷനും ജൈവ സുരക്ഷ മാർഗങ്ങളും കയ്ക്കൊള്ളണം.

പത്തുദിവസത്തിലൊരിക്കൽ ഫാർമിനുള്ളിൽ അണുനാശിനി സ്പ്രൈ ചെയ്യുക , ഫാർമിനുള്ളിൽ പ്രത്യേക  വസ്ത്രവും പാദരക്ഷയും ഉപയോഗിക്കുക, സന്ദർഷകരെ പരമാവധി ഒഴിവാക്കുക, തുടങ്ങിയവ കൃത്യമായി പാലിക്കേണ്ടതാണ്.

പുതിയ ബാച്ച് തുടങ്ങുന്നതിനു മുമ്പ് പൊട്ടാഷ്യം പെര്മാങ്കനെറ്റും ഫോർമാലിനും ഉപയോഗിച്ചു ഫ്യുമികേഷൻ നടത്തുന്നത് ഷെഡിനുള്ളിലെ സൂക്ഷമാണുക്കളെ മുഴുവനായി നശിപ്പിക്കാൻ സഹായിക്കും.

വെള്ളത്തിന്റെ പൈപ്പ്‌ലൈൻ, ഹൈഡ്രജൻ പേരൊക്‌സൈഡ് ഉപയോഗിച്ചു വൃത്തിയാക്കുന്നത് പൈപ്പിനുള്ളിൽ ഉണ്ടായിട്ടുള്ള ബാക്റ്റീരിയയുടെ ആവരണം കളയാനും ചെളി ഇളക്കിക്കളയാനും സഹായിക്കും.

ഇത്തരം ജൈവസുരക്ഷാ മാനദണ്ഡങ്ങൾ  പാലിക്കുക വഴി മരണ നിരക്ക് 5% നു താഴെ നിർത്താനും സഹായിക്കുന്നു. അതുവഴി FCR ഗണ്യമായി കുറയുന്നത് കാണാം.

കോഴിയുടെ അന്നനാളത്തിലാണ് തീറ്റയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടക്കുന്നത് അതിനാൽ കോഴിയുടെ അന്നനാളം എല്ലാ സമയത്തും കർഷകന് അനുകൂലമായിരിക്കണം.

അന്നനാളത്തിൽ ദഹന പ്രക്രിയയും ആകിരണവും സുഗമമായി നടക്കാൻ അസിഡിഫയർ ഉപയോഗിച്ചു അന്നനാളത്തിന്റെ അംളത അഥവാ pH, 7 നു താഴെയായി നിലനിർത്തണം,
കൂടാതെ പ്രോബയോട്ടികുകൾ നൽകി ഉപകാരപ്രദമായ, ദഹനത്തിന് സഹായിക്കുന്ന ബാക്റ്റീരിയകളുടെ അളവ് വർധിപ്പിക്കണം.

കോഴികളുടെ അന്നനാളത്തിൽ അണുബാധയുണ്ടാക്കുന്ന മറ്റൊരു കാര്യമാണ് ചകിരിച്ചൊരിലെ അമിതമായ ഈർപ്പം.
ചകിരിച്ചൊറിൽ 25%  ഈർപ്പം മാത്രമേ പാടൊള്ളു.
ഈർപ്പം കൂടാതിരിക്കാനും കാഷ്ടത്തിലെ ഈർപ്പം ചകിരിച്ചോർ വലിച്ചെടുക്കാനും വേണ്ടി എല്ലാ ദിവസവും ചകിരിച്ചോർ നന്നായി ഇളക്കി കൊടുക്കണം.
കൂടാതെ നനവുള്ള ചകിരിച്ചോർ ശ്രദ്ധയിൽ പെട്ടാൽ അവ മാറ്റി പുതിയ ഉണങ്ങിയ ചകിരിച്ചോർ വിരിക്കുക.

മേല്പറഞ്ഞ എല്ലാ കാര്യങ്ങളും സംയോജിപ്പിച്ച് പ്രാവർത്തികമാക്കിയാൽ FCR 1.6 നും 1.7നും ഇടയിൽ നിലനിർത്താൻ സാധിക്കൂ.
എങ്കിൽ മാത്രമേ നമ്മുടെ ഫാർമിങ് പരിജരണം വിജയകരമാണെന്നും നമ്മുടെ കോഴിയും തീറ്റയും ഗുണമെന്മയുള്ളതാണെന്നും ഉറപ്പിക്കാൻ സാധിക്കൂ.

ഡോ :അബ്ദു റഊഫ് പി.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌