ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

ബയോസെക്യൂരിറ്റി

ബയോസെക്യൂരിറ്റി* .



ശക്തമായ ബയോസെക്യൂരിറ്റി സംവിധാനങ്ങളോട് കൂടി മാത്രമേ  കോഴികൾ  വളർത്താൻ പാടൊള്ളൂ. 
എങ്കിൽ മാത്രമേ അസുഖം വരാതെ അത്യുല്പാദന ശേഷി   പരിപൂർണമായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ..
പക്ഷിപ്പനിയുടെ സാഹചര്യത്തിൽ ബയോസെക്യൂരിറ്റി യെ കുറിച്ചുള്ള ബോധവത്കരണവും,വിക് ഞാന വ്യാപനവും അതിപ്രധാനമാണ്.

ബയോസെക്യൂരിറ്റി എന്താണെന്ന് ഇന്നത്തെ  പശ്ചാത്തലത്തിൽ പെട്ടെന്ന് മനസ്സിലാകും.. 

മറ്റു ഫാർമുകളിൽ നിന്നും, ദേശാടന പക്ഷികളിൽ നിന്നും , മറ്റു മൃഗങ്ങളിൽ നിന്നും , വായുവിൽ നിന്നുപോലും നമ്മുടെ ഫാർമിൽ രോഗാണുക്കൾ പ്രവേശിക്കാതെ നോക്കുന്നതാണ്  ബയോസെക്യൂരിറ്റി.. 


ഇതിനു വേണ്ടി നാം ഫാർമുകളിൽ പ്രത്യേകം യൂണിഫോമും ചെരിപ്പും ഉപയോഗിക്കേണ്ടതുണ്ട് . കൈ കഴുകാൻ അണുനാശിനി മിശ്രിതം, കാൽ മുക്കിയെടുക്കാൻ അണുനാശിനി കലക്കിയ വെള്ളം, എന്നിവ ഉപയോഗിക്കണം. വാഹനങ്ങളുടെ ടയർ മുക്കിയെടുക്കാനും ഇതു തന്നെ. 
പുറമെ നമ്മുടെ  ദേഹത്ത് അണുനാശിനി   സ്പ്രേ  ചെയ്യണം..
 വാഹനങ്ങൾക്കു മുകളിലും അണുനാശിനി സ്പ്രേ ചെയ്യണം.. 
സന്ദർഷകരെ പരമാവധി ഒഴിവാക്കണം.. 
കൃത്യമായി വേലി തിരിച്ഛ് മറ്റു മൃഗങ്ങൾ വരുന്നില്ല എന്ന് ഉറപ്പു വരുത്തണം. 
ഫാർമിന് ചുറ്റും വല വിരിച്ച്  പക്ഷികൾ ഫാർമിൽ പ്രവേശിക്കുന്നില്ല എന്ന് ഉറപ്പിക്കണം..
 
പത്തു. ദിവസത്തിലൊരിക്കൽ അണുനാശിനി ഷെഡിനുള്ളിൽ സ്പ്രേ  ചെയ്യണം..  

കോഴികുഞ്ഞു  ഇറക്കുന്നതിനു മുമ്പുള്ള അണുനശികരണ  കാര്യങ്ങൾ വേറെയും.... 

കൂടാതെ കൃത്യ സമയത്തുള്ള പ്രതിരോധ വാക്‌സിനേഷനും...

കർഷകർ സ്വീകരിക്കേണ്ട നടപടികൾ.

1. ഫാമുകളിൽ സന്ദർഷകരെ പൂർണമായി ഒഴിവാക്കുക, പ്രത്യേകിച്ചും സമീപത്തെ ഏതെങ്കിലും ഫാമിൽ അസുഖം  ഉണ്ട് എന്ന് മനസിലായാൽ ആരെയും ഫാമിൽ പ്രവേശിപ്പിക്കരുത്, നമ്മളും പ്രസ്തുത ഫാമിന്റെ അടുത്തേക്ക് പോകരുത്.

 കോഴികളുടെ ആരോഗ്യത്തിനു വേണ്ടി,അനുമതിയില്ലാതെ പ്രവേശിക്കരുത്. ബിയോസെക്യൂരിറ്റി ഏരിയ എന്ന ബോഡ് വെക്കുക 

3.തൊട്ടടുത്തുള്ള കൃഷിയിടത്തിൽ കോഴിവളം ഉപയോഗിക്കുന്നത് ശ്രദ്ധിച്ചാൽ നമ്മുടെ ഫാമും പരിസരവും അണുനാശിനി ലായനി, 3 ദിവസം സ്പ്രൈ ചെയ്യുക


3.ഫാമിൽ പ്രത്യേക വസ്ത്രവും, പാദരക്ഷകളും ഉപയോഗിക്കുക.
ഒരു  ചെരിപ്പും, ടീ  ഷർട്ടും ജോലിക്കാർക്ക്  വാങ്ങിനൽകുക,

4.ഏറ്റവും കൂടുതൽ രോഗം പടർത്തുന്നത് ജോലിക്കാരല്ല കർഷകരാണ്, നമ്മൾ ഫാം സന്ദർശിക്കുന്ന സമയത്ത്  നമ്മുടെ വസ്ത്രവും ചെരുപ്പും അഴിച്ചു വെച്ച് ഫാമിന്റെ വസ്ത്രവും ചെരിപ്പും ധരിക്കുക. നമുക്ക് വേണ്ടി പ്രത്യേകം ഒരു വസ്ത്രവും ചെരിപ്പും വാങ്ങിവെക്കുക.

5. ഫാമിലെ പ്രത്യേക പാദരക്ഷകൾ  ധരിച്ച ശേഷം അണുനാശിനി ലായനിയിൽ കാൽ മുക്കുക.

6.ഫാമിലെ വസ്ത്രവും ചെരിപ്പും ധരിച്ച ശേഷം അണുനാശിനി ദേഹത്ത് സ്പ്രൈ ചെയ്യുക. ചെറുകിട കർഷകർക്ക് ഫാമിൽ ഉപയോകിക്കുന്ന സ്പ്രൈ തന്നെ മതി, കൂടുതൽ കോഴികൾ ഉള്ളവർ ഫാം വളപ്പിന്റെ  കവാടത്തിൽ ഹ്യൂമൻ സ്പ്രേ സ്ഥാപിക്കുക...


7.കൈ ഇടക്കിടക്ക്   അണുനാശിനിയിലോ സോപ്പിലോ  കഴുകുക.


8.മറ്റു ഫാമുകളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങാതിരിക്കുക. അഥവാ വാങ്ങിയാൽ ആണു നശിനി  സ്പ്രേ  ചെയ്യുക.

9. തീറ്റ കൊണ്ട് വരുന്ന വാഹനങ്ങൾ അണുനാശിനി സ്പ്രൈ ചെയ്യത ശേഷം മാത്രം പ്രവേശിപ്പിക്കുക,കൂടുതൽ കോഴികൾ ഉള്ളവൾ കൃഷിവളപ്പിന്റെ  കവാടത്തിൽ വാഹനത്തിന്റെ ടയർ മുങ്ങുന്ന രൂപത്തിൽ അണുനാശിനി സജീകരിക്കുക.


10. പത്തു ദിവസത്തിലൊരിക്കൽ ഷെഡിനുള്ളിൽ അണുനാശിനി സ്പ്രൈ ചെയ്യുക, കോഴിയുടെ തലയിൽ നേരിട്ട് അടിക്കാതെ,ഷെഡിന്റെ പകുതി ഉയരത്തിൽ, അല്ലെകിൽ നമ്മുടെ നെഞ്ചിന്റെ ഉയരത്തിൽ  അന്തരീക്ഷത്തിൽ സ്പ്രൈ ചെയ്യുക.

നേരിട്ട് കോഴിയുടെ തലയിൽ സ്പ്രേ  ചെയ്യുന്നത് ചിലപ്പോൾ കഫക്കെട്ട് ഉത്തെജിപ്പിക്കാൻ കാരണമാകും.


11.കോഴികളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ടോണിക്കുകൾ നൽകുന്നത് ഗുണം ചെയ്യും.

ആകെ ആയിരം രൂപ ചിലവിൽ ആയിരം കോഴികൾക്ക് ബിയോസെക്യൂരിറ്റി ഒരുക്കാൻ സാധിക്കും


പക്ഷെ ബിയോസെക്യൂരിറ്റിയുടെ ഫലം എപ്പോഴും അതിമധുരമായിരിക്കും

ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മറ്റു പക്ഷികളിൽ നിന്നും മറ്റു ഫാമുകളിൽ നിന്നും അസുഖം പടരുന്നത് ഒഴിവാക്കാം.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ ബയോസെക്യൂരിറ്റി (ജൈവകവജം ) കർശനമാക്കേണ്ടത് അത്യാവശ്യമാണ്.

ഡോ:അബ്ദു റഊഫ് പി

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌