ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

ബ്രോയ്ലർ കോഴിക്കുഞ്ഞുങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ബ്രോയ്ലർ കോഴിക്കുഞ്ഞുങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ബ്രോയ്ലർ കർഷകർ പൊതുവെ അനുഭവിക്കുന്ന പ്രതിസന്ധികളിലൊന്നാണ് കുഞ്ഞുങ്ങളുടെ ഗുണമെന്മയില്ലായ്മ.

നല്ലയിനം കോഴിക്കുഞ്ഞുങ്ങളെ ലഭിച്ചെങ്കിൽ മാത്രമേ മമ്സൊല്പാദനം കാര്യക്ഷാമമാകുകയോളൂ. കോഴിക്കുഞ്ഞുങ്ങൾക്ക് നൽകുന്ന വില അവയുടെ ജനിതക ഘടനക്കും രോഗ പ്രതിരോധ ശേഷിക്കും കൂടിയാണ്.

വിപണിയിൽ ലഭ്യമായ ബ്രോയ്ലർ കോഴിക്കുഞ്ഞുങ്ങളെ പൊതുവെ രണ്ടായാണ് തരം തിരിക്കുന്നത്.

കോബ്ബ് കോഴിക്കുഞ്ഞുങ്ങളും കോബ്ബ് അല്ലാത്ത കോഴിക്കുഞ്ഞുങ്ങളും.

ഇന്ത്യയിൽ  സുഗുണ, VHL എന്നീ രണ്ടു  കമ്പനിയിൽ  മാത്രമാണ്  ബ്രോയ്ലർ ജനുസ്സുകളെ ഉൽപാദിപ്പിക്കുന്നത് സുഗുണയുടെ  സൺബ്രോ എന്ന  ജനുസ്സും  വെങ്കിട്ശ്വരയുടെ   വെൻകോബ്ബ്  എന്ന  ജനുസ്സും. 

കോബ്ബ്  എന്ന  ജനുസ്സ്  ഇന്ത്യൻ  കോഴികളുമായി സങ്കരണം  നടത്തിയതാണ്  വെൻകോബ്ബ്.

അതിനാൽ വെൻകോബ്ബ് കോഴിക്കുഞ്ഞുങ്ങൾ ഇന്ത്യൻ കാലാവസ്ഥക്കു കൂടുതൽ അനുയോജ്യമാണ്.

അതുകൊണ്ടുതന്നെ വെൻകോബ്ബ് കോഴിക്കുഞ്ഞുങ്ങൾക്ക് കോബ്ബ് അല്ലാത്ത കുഞ്ഞുങ്ങളെക്കാൾ പരിചരണം കുറച്ചു മതി.

നോൺ കോബ്ബ് കോഴിക്കുഞ്ഞുങ്ങൾ ഇന്ത്യൻ സാഹചര്യത്തിനടിസ്ഥാനമായി ജനിതക മാറ്റം വരുത്താത്തത്തിനാൽ അവക്ക് കൂടുതൽ പരിചരണം ആവശ്യമാണ്.
സുഗുണയുടെ സൺബ്രോ ഇന്ത്യൻ സാഹചര്യത്തിനനുയോജ്യാമാക്കാൻ പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

വെൻകോബ്ബ്  ന്റെ  പല  വകഭേദങ്ങൾ  ഇന്ന്  വിപണിയിൽ  ലഭ്യമാണ് 
വെൻകോബ്ബ് -400
Vencobn-100
Vencobb-430
വെൻകോബ്ബ് -430y
ഇവക്കെല്ലാം  തന്നെ വിവിധ  തീറ്റ പരിവർത്തനശേഷിയും  വ്യത്യസ്ത മമ്സൊല്പാദന ശേഷിയുമാണ്.

കോബ്ബ് ജനുസ്സുകളെ പൊതുവെ തിരിച്ചറിയുന്നത് അവയുടെ കാലുകളുടെ മഞ്ഞ നിറം വെച്ചാണ്.
കോബ്ബ് അല്ലാത്ത കോഴിക്കുഞ്ഞുങ്ങൾ പൊതുവെ വെള്ളനിറത്തിലുള്ളെ കാലുകളാണ്.
പക്ഷെ സുഗുണയുടെ സൺബ്രോ മഞ്ഞ കാലുള്ളവയുമാണ്.

കോബ്ബ് കോഴിക്കുഞ്ഞുങ്ങൾ എന്ന് പറഞ്ഞു നോൺ കോബ്ബ് വിൽക്കുന്ന ഏജന്റുമാരുണ്ട്.
കോഴിയുടെ കാലിന്റെ നിറം 21 ദിവസത്തിന് ശേഷം മാത്രമേ തെളിഞ്ഞു വരികയുള്ളൂ എന്നതാണ് ഇതിനു പ്രധാന കാരണം.

സുഗുണയുടെ  സ്വന്തം  ജനുസായ  സൻബ്രോ കൂടാതെ  ഇറക്കുമതി ചെയ്ത  F15,  RP തുടങ്ങിയ  ബ്രീഡുകളും 
തമിഴ്നാട്ടിലും  കേരളത്തിലും  ലഭ്യമാണ്  ഇവക്ക്  പുറമെ അമേരിക്കൻ  കമ്പനിയായ  ഏവിയാജൻ.,  Ross308, ഹാർട്ബ്രേക്കർ, ഹബ്ബർഡ്  തുടങ്ങിയ  ജനുസ്സുകൾ  വിപണിയിലെത്തിക്കുന്നു.
എല്ലാ  ജനുസ്സുകളുടെയും  മമ്സൊല്പാദന ശേഷിയും  തീറ്റ പരിവർത്തനശേഷിയും  രോഗ  പ്രധിരോധ  ശേഷിയും  വ്യത്യസ്‌തമാണ്.


മുകളിൽ പറഞ്ഞ ജനുസ്സുകളുടെ പാരന്റുകൾ പല കമ്പനികൾക്കും സുഗുണയും വെങ്കിട്ശ്വരയും നൽകിയിട്ടുണ്ട്.

കോഴിക്കുഞ്ഞുങ്ങളുടെ പ്രതിരോധഷേശി നിർണയിക്കുന്നത് തള്ള ക്കോഴികളുടെ കൃത്യമായ വാക്‌സിനേഷനും പരിചരണവുമാണ്.

യോൾക് സഞ്ചി അണു ബാധ , ബ്രൂഡർ ന്യുമോണിയ പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ ഹാച്ചരിയിലെ വൃത്തിയും അണുനാശികരണവും  ഒരു പ്രധാനവുമാണ്.

ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കണ്ണ് കൊണ്ട് നോക്കി ഗുണമെന്മ മനസ്സിലാക്കാൻ സാധിക്കില്ല എന്നതിനാൽ.
ഗുണമെന്മയുള്ള കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാൻ, വിശ്വസ്ഥതയും, പാരമ്പര്യവും ഉള്ള ഏജന്റുമാരിൽ നിന്നും, കൃത്യമായ അണുനശീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന ഹാച്ചരികളിൽ നിന്നും, കമ്പനികളുടെ ഡയറക്റ്റ് സ്റ്റാഫുകളിൽ നിന്നും മാത്രം കോഴിക്കുഞ്ഞുങ്ങളെ വാങ്ങിക്കുക.

വിലക്കുറവിനെക്കാൾ ഗുണമെന്മക്ക് പ്രാധാന്യം നൽകുക.

കമ്പനിയുടെയോ ഹാച്ചറിയുടെയോ ഇൻവോയ്‌സ്‌ കൃത്യമായി പരിശോധിക്കുക.

കുഞ്ഞുങ്ങളെ കൊണ്ടുവരുന്ന പേപ്പർ ബോക്സ്‌ സീൽ പൊട്ടിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തുക.

ആദ്യത്തെ 8 മണിക്കൂറിൽ തീറ്റസഞ്ചി നിറയുന്ന തോതു അനുസരിച് കുഞ്ഞുങ്ങളുടെ ഗുണമെന്മ മനസിലാക്കാം.

ബ്രോയ്ലർ മേഖലയിൽ വിശ്വസ്ഥതയും പാരമ്പര്യവും ഒരു പ്രധാന ഘടകം തന്നെയാണ്
കുഞ്ഞിന്റെ കാര്യത്തിലും, തീറ്റയുടെ കാര്യത്തിലും, മരുന്നിന്റെ കാര്യത്തിലും, ഉപകാരണങ്ങളുടെ കാര്യത്തിലും. 

ഡോ : അബ്ദു റഊഫ് പി.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌