ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

ബ്രോയ്ലർ ഫാമിലെ തീറ്റക്രമം.

ബ്രോയ്ലർ ഫാമിലെ തീറ്റക്രമം.

തീറ്റയും വെള്ളവുമാണ് കോഴിഫാമുകളിൽ പ്രധാനമായ രണ്ടു ഘടകങ്ങൾ.
പക്ഷെ.

ഇറച്ചിക്കോഴി ഫർമുകളിൽ തീറ്റക്രമത്തെ പറ്റി പല കർഷകരും ചിന്തിക്കാറേയില്ല, കാരണം ഇറച്ചിക്കോഴികൾക്ക് മുഴുവൻ സമയവും തീറ്റ ലഭിക്കുന്ന രൂപത്തിൽ തീറ്റപ്പാത്രത്തിൽ തീറ്റ സജീകരിച്ചിരിക്കും.

എങ്കിലും ഓരോ പ്രായത്തിലും ഇറച്ചിക്കോഴികൾ കഴിക്കുന്ന തീറ്റക്ക് കൃത്യമായ അളവ് ഉണ്ട്.ഈ അളവുകൾ ഇറച്ചിക്കോഴികൾക്ക് തീറ്റ അളന്നു നൽകാനുള്ളതല്ല. പക്ഷെ ഈ അളവുകൾ വെച്ച് കോഴികൾ ഇത്രയും തീറ്റ കഴിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം.
ഓരോ പ്രായത്തിലും കഴിക്കുന്ന തീറ്റയുടെ അളവ് താഴെയുള്ള ചാർട്ടിൽ നിന്നും മനസിലാക്കുക.

ഇറച്ചിക്കോഴികൾക്ക് തീറ്റ നൽകുന്ന വിഷയത്തിൽ താഴേപറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.

1. ക്രോപ് ഫിൽ.(തീറ്റസഞ്ചി നിറയുന്നത് )

ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ ഫാമിൽ എത്തിയാൽ 8 മണിക്കൂർ കൊണ്ട് അവയുടെ തീറ്റസഞ്ചി 80 ശതമാനം നിറയും. ഇങ്ങനെ തീറ്റസഞ്ചി നിറക്കുന്ന കോഴിക്കുഞ്ഞുങ്ങൾ ആരോഗ്യത്തോടെയുള്ളവ യാണെന്ന് മനസിലാക്കാം.

2. ഈ ലേഖനത്തിൽ നൽകിയ ചാർട് നോക്കി ഓരോ ദിവസവും അത്രയും തീറ്റ കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ തൊട്ടടുത്തുള്ള മൃഗാശുപത്രിയുമായോ പരിജയ സമ്പന്നനായ ഡോക്ടറുമായോ ചർച്ച ചെയ്തു ആവശ്യമായ ടോണിക്കുകൾ നൽകുക.

3. തീറ്റപാത്രത്തിന്റെ അടിയിൽ ബാക്കി വരുന്ന പൌഡർ കഴിച്ചതിനു ശേഷം മാത്രം പുതിയ തീറ്റ നൽക്കുക. ഇതിനായി തീറ്റ നൽകുന്നതിന്റെ ഒരു മണിക്കൂർ മുമ്പ് തീറ്റപാത്രം ഒന്ന് തട്ടിക്കൊടുത്താൽ മതിയാകും.

4. തീറ്റചാക്കുകൾ ഒരു കാരണവശാലും തറയിൽ തട്ടുന്നരൂപത്തിൽ സൂക്ഷിക്കരുത്, ഇത് ഈർപ്പം തീറ്റയിൽ പിടിക്കാനും അതുവഴി പൂപൽ വിഷബാധക്കും കാരണമാകും.

5.കൃത്യമായ തീറ്റമുറി സജീകരണം ഇല്ലാത്ത ഫാമുകളിൽ 3-4 ദിവസത്തേക്കുള്ള തീറ്റ മാത്രം വാങ്ങിക്കുക.

6. ഓരോ തീറ്റചാക്കുകൾ പൊട്ടിക്കുമ്പോഴും അതിനുള്ളിൽ തീറ്റ കട്ട പിടിച്ചിട്ടില്ല എന്ന് ഉറപ്പിക്കുക, തീറ്റ കട്ടപ്പിടിച്ച രൂപത്തിൽ കണ്ടാൽ ആ തീറ്റചാക്ക് ഉപയോഗിക്കരുത്.

7. വേനൽകാലത്തു, ചൂട് കൂടിയ സമയത്തു തീറ്റ ഒഴിവാക്കുന്നതാണ് ഉത്തമം.

8. FCR (തീറ്റപ്പരിവർത്തന ശേഷി ).

കോഴിഫാമിന്റെ മൊത്തം പ്രകടനത്തെ കാണിക്കുന്ന അളവുകോലാണ് FCR.

കോഴി ഒരു കിലോ തൂക്കം ലഭിക്കാൻ എത്ര കിലോ തീറ്റ നൽകണം എന്നതാണ്  തീറ്റപ്പരിവർത്തന ശേഷി. പൂർണവളർച്ചയെത്തിയ ബ്രോയ്ലർ കോഴികളുടെ തീറ്റപ്പരിവർത്തന ശേഷി 1.6മുതൽ 1.8 വരെയാണ്.

9. ഇതിനേക്കാൾ ഒക്കെ പ്രധാനമാണ് ഗുണമെന്മയുള്ള തീറ്റകമ്പനി തിരഞ്ഞെടുക്കുക എന്നത്.
ഇതിനായി പരിജയ സമ്പന്നരായ കർഷകരുമായും ഡോക്ടർ മാരൂമായും ചർച്ച നടത്തുക.
ദഹനശേഷി കുറവുള്ള മാംസ്യം ചേർക്കുന്നതും പ്രോബയോട്ടിക്കുകൾ ചേർക്കാതിരിക്കുന്നതും മൂഡ് ചീച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകും.

തീറ്റയിലും വെള്ളത്തിലും കൃത്യമായ ശ്രദ്ധ പദിപ്പിച്ചാൽ ഇറച്ചിക്കോഴി മേഖലയിൽ വിജയം കൊയ്യാൻ ആയാസമുണ്ടാകില്ല.

ഡോ:അബ്ദു റഊഫ് പി.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌