ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

അസിഡിഫെയർ

അസിഡിഫെയർ...

വെള്ളത്തിന്റെയും അന്നനാളത്തിന്റെയും അംളത കുറക്കുന്നതിനു...

ഇതുവഴി അന്ന നാളത്തിലെ അസുഖങ്ങൾ പരമാവധി കുറക്കാൻ സാധിക്കുന്നു...


എന്താണ് കോഴികളിൽ  അസുഖങ്ങൾക്ക് കാരണം??

കാരണം ബാക്റ്റീരിയ??

വൈറസ് അണുബാധയാണെങ്കിലും പിന്നീടുണ്ടാകുന്ന  ബാക്റ്റീരിയ അണുബാധയാണ്  രോഗം മൂർച്ഛിക്കാൻ കാരണം എന്ന് എല്ലാവർക്കും അറിയാം...

പക്ഷെ എല്ലാ ബാക്റ്റീരിയകളെയും അടച്ചാക്ഷേപിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ബാക്റ്റീരിയകൾ രണ്ടു തരത്തിലുണ്ട് ഒന്ന്  രോഗകാരികൾ, മറ്റൊന്ന്  ദഹനത്തിന് സഹായിക്കുന്ന പ്രോബയോട്ടിക്കുകൾ, ഒന്നിലും പെടാത്ത ബാക്റ്റീരിയകളും ഉണ്ട്.


കോഴികളുടെ അന്ന നാളത്തിൽ രണ്ടു തരം ബാക്റ്റീരിയകൾ ഉണ്ട്.
രോഗകാരികളല്ലാത്ത, ആദ്യമേ അന്നനാളത്തിൽ സ്ഥിരതാമസമാക്കിയവ , ഇവ ദഹനത്തെ സഹായിക്കുന്നു, കുടൽ പുണ്ണിനെ തടയുന്നു, അന്നനാളത്തിന്റെ ഭിത്തിയെ സംരക്ഷിക്കുന്നു, അങ്ങനെ പല ഉപകാരങ്ങളും ഇവയെകൊണ്ട് ഉണ്ട്...

ഇവ പ്രോബിയോട്ടിക്കുകൾ എന്നറിയപ്പെടുന്നു 

രണ്ടാമത്തെ വിഭാഗക്കാർ രോഗകാരികളാണ് അവർ  പുറത്തു നിന്നു വന്നവയോ അല്ലെങ്കിൽ അന്ന നാളത്തിൽ ആദ്യമേ ഉള്ളവ ക്രമാതീതമായി എണ്ണം പെരുകിയതോ ആവാം.

രോഗകാരികളായ ബാക്റ്റീരിയകളുടെ എണ്ണം പേരുകാതിരിക്കാനും ദഹനത്തിന് സഹായിക്കാനും ഇപ്പോൾ പ്രോബിയോട്ടികുകൾ തീറ്റയിൽ ചേർത്ത് നൽകാറുമുണ്ട്.

ഈ രണ്ടു ബാക്ടീയകളും   തമ്മിലുള്ള ഒരു പ്രധാന  വെത്യാസം രോഗകാരികൾ വളരാൻ 7 നു മുകളിൽ ph(അംളത )  ഉള്ള അന്തരീക്ഷം വേണം എന്നുള്ളതും ഉപകാരികൾ വളരാൻ 7നു താഴെയുള്ള ph ( അസിഡിറ്റി )വേണം എന്നുള്ളതുമണ്

ഒരു വസ്തുവിന്റെ അസിഡിറ്റി അളക്കുന്ന തോതാണ് pH.ശുദ്ധമായ വെള്ളത്തിന്റെ  ph 6-7 വരെയാണ് ഇതിനു താഴെ ph ഉള്ളവയെ ആസിഡ് എന്നും 7 നു മുകളിൽ ph ഉള്ളവയെ ആൽകലി എന്നും വിളിക്കുന്നു.

സാധാരണ ഗതിയിൽ വെള്ളത്തിൽ നിന്നും തീറ്റയിൽ നിന്നുമാണ് രോഗകാരികൾ അന്നനാളത്തിൽ എത്തുന്നത്...

വെള്ളത്തിന്റെ പ്രകൃതിപരമായ ph 6-7 ആണ് പക്ഷെ ph 6-7 ഉള്ള വെള്ളം എവിടെയും കിട്ടില്ല.

 കുറഞ്ഞ രീതിയിലുള്ള മലിനീകരണം പോലും  വെള്ളത്തിന്റെ ph 7 നു മുകളിൽ എത്തിക്കുന്നു.

കോഴികൾക്ക് ഈ വെള്ളം  നൽകിയാൽ രോഗകാരികളായ ബാക്റ്റീരിയകളുടെ വളർച്ച  ത്വരിതപ്പെടും.

ഇതു മറികടക്കാൻ കോഴി ഫാമുകളിൽ  എന്താണ് ചെയ്യുന്നത്??

വെള്ളത്തിന്റെ ph കുറക്കുക തന്നെ.. 

വെള്ളത്തിന്റെ ph കുറച്ചാൽ പലതുണ്ട് ഗുണം,രോഗാണുക്കൾ എവിടെ നിന്ന് അന്ന നാളത്തിൽ എത്തിയാലും അവക്ക് വളരാൻ കഴിയുകയില്ല രോഗമുണ്ടാക്കാനും കഴിയില്ല.കൂടാതെ ഉപകാരികളായ പ്രോബയോട്ടികുകൾ കൂടുതലായി വളരുകയും അവ ദഹനത്തെ സഹായിക്കുകയും, കുടൽ ഭിത്തി സംരക്ഷിക്കുകയും ചെയ്യും, കൂടാതെ രോഗകാരികളുടെ വളർച്ചയും തടയും.

അപ്പോൾ വെള്ളത്തിന്റെ ph കുറക്കുന്നത് അത്യന്താപേക്ഷിതമാണ്.

ആദ്യകാലങ്ങളിൽ ഇതിനു വേണ്ടി  കർഷകർ വിനാഗിരി പൗഡർ വെള്ളത്തിൽ ചേർത്തിരുന്നു  ഇപ്പോൾ പക്ഷെ കൃത്യമായ ഉത്പന്നങ്ങൾ ലഭ്യമാണ്.

ഓറഞ്ച് പോലുള്ള പഴങ്ങളിലും,പാൽ ഉത്പന്നങ്ങളിലും,കോഴികളുടെ തന്നെ അന്നനാളങ്ങളിലും  കാണുന്ന,  ഓർഗാനിക് ആസിഡുകളായ  സിട്രിക് ആസിഡ്,ഫുമറിക് ആസിഡ്, ഫോർമിക് ആസിഡ്, ബ്യുടെറിക് ആസിഡ്,എന്നിവയാണ് സാധാരണഗതിയിൽ ഉപയോഗിക്കുന്നത്.

ഉത്പന്നതിന്റെ ഘടനക്കനുസരിച് ആയിരം ലിറ്റർ വെള്ളത്തിൽ 100-200 മില്ലി വരെ ചേർത്ത് സ്ഥിരമായോ ആഴ്ചയിൽ 3 ദിവസമോ നൽകാം.

കൂടാതെ പ്രോബയോട്ടിക്കുകൾ കൂടി നൽകിയാൽ അന്നനാളത്തിലെ രോഗങ്ങൾ പരമാവധി ഒഴിവാക്കാൻ സാധിക്കുന്നു,ഇതിലൂടെ ഫാമുകളിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും പരമാവധി കുറക്കാം.

രോഗം വന്നതിനു ശേഷം ആന്റിബയോട്ടിക്‌ ചികിത്സ നൽകുന്ന പ്രവണത ഒഴിവാക്കി അസിഡിഫയറുകളും പ്രോബയോട്ടികുകളും ഉപയോകിച്ചു രോഗം പ്രതിരോധിക്കുന്ന  രീതിയിലേക്ക് കർഷകർ മാറിതുടങ്ങിയിട്ടുണ്ട്. എങ്കിലും ഈ ആശയം ഇനിയും കേരളത്തിൽ അത്ര പ്രചാരത്തിൽ  എത്തിയിട്ടില്ല എന്ന് വേണം പറയാൻ. 

പ്രോബയോട്ടികുകൾ ഉപയോഗിക്കുമ്പോൾ ബ്ലീച്ചിങ് പൌഡർ പോലുള്ള  സാനിറ്റയ്സർ ഉപയോഗിക്കാൻ പാടില്ല.
 ക്ളോറിൻ പോലുള്ള  എല്ലാ സാനിറ്റയ്സറുകളും ഉപകാരമുള്ള ബാക്ടരിയാകളെയും രോഗകാരികളായ ബാക്ടരിയാകളെയും  നശിപ്പിക്കും.

സാനിറ്റയ്സർകൾക്ക്  പകരം അസിഡിഫയറുകളും പ്രോബയോട്ടിക്കുകളും, എന്ന ആശയത്തിലുള്ള കർഷകരുടെ ആത്‍മവിശ്വാസം വർധിപ്പിക്കാൻ നാം ഇനിയും ഒരുപാട് പരിശ്രമിക്കേണ്ടതുണ്ട്...

വളരെ കുറച്ചു ആന്റിബയോട്ടികുകൾ ഉപയോഗിക്കുക്കുന്ന നല്ല നാളെക്കായി നമുക്ക് ഇനിയും പരിശ്രമങ്ങൾ തുടരാം

ഡോ : അബ്ദു റഊഫ് പി

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌