ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

കോഴികൾ തമ്മിൽ കൊത്തു കൂടുന്നത് എന്ത് കൊണ്ട്??

കോഴികൾ തമ്മിൽ കൊത്തു കൂടുന്നത് എന്ത് കൊണ്ട്??

കോഴികർഷകർ പൊതുവായി അഭിമുഘീകരിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കോഴികൾ തമ്മിൽ കൊത്തു കൂടുന്നത്.അത് 
ഇറച്ചിക്കോഴികളായാലും മുറ്റക്കോഴികളായാലും ശരി.

ഇത് കോഴികളിൽ മുറിവുകൾ ഉണ്ടാക്കുകയും മറ്റു ചിലപ്പോൾ മരണം വരെ സംഭവിക്കാൻ കാരണമാകുകയും ചെയ്യുന്നു.

എന്താണ് കോഴികൾ തമ്മിൽ കൊത്തുകൂടാൻ കാരണം എന്ന് നോക്കാം.
സാധാരണ ഗതിയിൽ പ്രയോഗികമായ കാരണങ്ങൾ നാലെണ്ണമാണ്.

 *കാൽസ്യത്തിന്റെ അപര്യാപ്തത.* 

കോഴികൾക്ക് ലഭിക്കുന്ന കാൽസ്യത്തിന്റെ അളവ് കുറവാണെങ്കിൽ അവ തമ്മിൽ കൊത്തു കൂടാൻ സാധ്യത ഏറെയാണ്.

ഇതിനു പരിഹാരമായി കാൽസ്യം ടോണിക്കുകൾ നൽകുകയോ അല്ലെങ്കിൽ മുട്ടയുടെ തോട് നന്നായി പൊടിച്ചു തീറ്റയിൽ ചേർത്ത് നൽകുകയോ ചെയ്യാം.

 *അതി തീവ്ര വെളിച്ചം.* 

ഫാമിനുള്ളിലെ വെളിച്ചത്തിന്റെ തീവ്രത കൂടുതലാണെങ്കിലും കോഴികൾ തമ്മിൽ കൊത്തു കൂടാനുള്ള പ്രവണത കാണിക്കും.

കോഴികൾക്ക് ഓരോ പ്രായത്തിലും ആവശ്യമായ വെളിച്ചത്തിന്റെ തീവ്രത ഡോക്ടറുമായി ചർച്ച ചെയ്ത് മനസ്‌സിലാക്കി കൃത്യമായ വെളിച്ചം  നൽകുക.

 *രക്തത്തിന്റെ അംശം.* 

കോഴികൾ തമ്മിൽ കൊത്തുകൂടിയോ മറ്റോ മുറിവായിട്ടുണ്ടെങ്കിൽ ആ മുറിവിൽ വീണ്ടും വീണ്ടും കോഴികൾ കൊത്താൻ സാധ്യത ഉണ്ട്. മാത്രമല്ല  രക്തം പറ്റിയ ചുണ്ട് കൊണ്ട് വേറെകോഴിയെ കൊത്തിയിട്ടുണ്ടെങ്കിൽ ആ രക്തത്തിന്റെ അംശമുള്ള സ്ഥലത്തു മറ്റു കോഴികൾ വന്നു കൊത്താൻ സാധ്യത കൂടുതലാണ്.അതിനാൽ കൊത്തു കൂടലിനു പ്രധിവിധി തുടങ്ങുന്നതിനു മുമ്പ് മുറിവുള്ള കോഴികളെയും രക്തം പറ്റിയ കോഴികളെയും ഫാമിൽ നിന്ന് മാറ്റേണ്ടതു അത്യാവശ്യമാണ്.

 *സ്വഭാവ ദൂഷ്യം.* 

കാൽസ്യവും, വെളിച്ചവും കൃത്യമാണെങ്കിലും മുറിവുള്ള കോഴികൾ ഫാമിൽ ഇല്ലെങ്കിലും ചില കോഴികൾ മറ്റു കോഴികളെ കൊത്തുന്ന സ്വഭാവം കാണിക്കാറുണ്ട് ഇത് ചില കോഴികളുടെ സ്വഭാവ ദൂഷ്യമാണ്. ഇത്തരം കോഴികളെ തിരിച്ചറിഞ്ഞു അവയെ എത്രയും പെട്ടെന്ന് ഫാമിൽ നിന്ന് ഒഴിവാക്കുകയാണ് ഉത്തമം.

കൃത്യമായ പരിചരണ മാർഗങ്ങളിലൂടെ മാത്രമേ കൊത്തു കൂടുന്ന ബുദ്ധിമുട്ട് ഫാമിൽ നിന്ന് ഒഴിവാക്കാൻ സാധിക്കൂ.
സൂക്ഷമമായ നിരീക്ഷണം ഈ വിഷയത്തിൽ വളരെ പ്രധാനമാണ്.പരിജയ സമ്പന്നനായ ഒരു ഡോക്ടറുടെ നിർദേശം ഈ കാര്യത്തിൽ ആരയേണ്ടതാണ്.

ഡോ:അബ്ദു റഊഫ് പി.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌