ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

കോഴി ഫാമുകളിലെ കാൽ കുഴച്ചിൽ.

കോഴി ഫാമുകളിലെ കാൽ കുഴച്ചിൽ.

കോഴികർഷകരെ എല്ലാ കാലത്തും അലട്ടുന്ന പ്രതിസന്ദിയാണ് കോഴികളിലെ കാൽ കുഴച്ചിൽ.

പ്രായത്തിനനുസരിച്ചു ഇവ രണ്ടായി തിരിക്കാം.

1-2 ആഴ്ചക്കുള്ളിൽ സംഭവിക്കുന്ന കാൽ കുഴച്ചിൽ  മിക്കവാറും വിറ്റാമിൻ B1(തയാമിൻ ) കുറവു കൊണ്ടാകാനാണ് സാധ്യത. കോഴികൾ കാൽമുട്ടിൽ ബലം കൊടുത്തു നടക്കുന്നതാണ് പ്രധാന ലക്ഷണം. വിപണിയിൽ ലഭ്യമായ ബി കോംപ്ളക്സ് വിറ്റാമിനുകൾ നൽകുകയാണ് പരിഹാരം.

രണ്ടാഴ്ചയ്ക്ക് ശേഷം ഉണ്ടാകുന്ന കാൽ കുഴച്ചിൽ മിക്കവാറും കാൽസ്യം ലഭ്യതയുടെ കുറവുമൂലം ആകാനാണ് സാധ്യത. കോഴികളുടെ കാലുകൾ രണ്ട് വശങ്ങളിലൂടെ പോകുന്നതാണ് പ്രധാന ലക്ഷണം. വിപണിയിൽ ലഭ്യമായ ലിക്വിഡ്  കാൽസ്യം ടോണിക്കുകൾ നൽകുകയാണ് പരിഹാരം.
 കോഴി ഫാമുകളിൽ കാൽസ്യം നൽകുമ്പോൾ ലിക്വിഡ് കാൽസ്യം തന്നെ നൽകാൻ ശ്രദ്ധിക്കണം. കാൽസ്യ ത്തിന്റെ കൂടെ വൈറ്റമിൻ ഡി കൂടെ നൽകിയാൽ കാൽസ്യം ആകിരണം ചെയ്യുന്നത് വേഗത്തിലാകും.

പാദങ്ങൾ  ബലമായിരിക്കാൻ വിരിപ്പ് കൃത്യമായി പരിചരിക്കുക എന്നത് പ്രധാനമാണ്.



നാടീ വ്യൂഹത്തിനെ ബാധിക്കുന്ന അസുഖങ്ങളും, വിറ്റാമിന്റെ കുറവുകളും കാൽകുഴച്ചിലിന് കാരണമാക്കാറുണ്ട്.
എങ്കിലും കേരളത്തിൽ ഇത്തരം കാൽകുഴച്ചിൽ കുറവ് തന്നെയാണ്.ഗുണമേന്മയുള്ള 
സാന്ദ്രീകൃത /സമീകൃത തീറ്റ നൽകുന്നത്തോട് കൂടി ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതാണ്.

ഡോ:അബ്ദു റഊഫ് പി.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌