ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

കോഴിഫാമിൽ നായ്ക്കളുടെയും മറ്റു ശുധ്ര ജീവികളുടെയും ശല്യം ഒഴിവാക്കാൻ ചെയ്യേണ്ടത്..

കോഴിഫാമിൽ  നായ്ക്കളുടെയും മറ്റു ശുധ്ര ജീവികളുടെയും ശല്യം ഒഴിവാക്കാൻ ചെയ്യേണ്ടത്..

1.ഷെഡിന്റെ വശങ്ങളിൽ ഇരുമ്പ് നെറ്റ് തന്നെ ഉപയോഗിക്കുക.(മുറിക്കാതെ വലിയ കഷ്ണങ്ങൾ തന്നെ ഉപയോഗിക്കുക.)

2. ഇരുമ്പ് വലയുടെ താഴ്ഭാഗം കോൺഗ്രീറ്റ് വെച്ച് ഉറപ്പിക്കുന്നതാണ് നല്ലത്.(ആണിയെക്കാളും.)

 3.ബ്രോയ്ലർ ഫാർമിൽ 24 മണിക്കൂറും വെളിച്ചം ഉണ്ടായിരിക്കണം.
(ആയിരം കോഴിക്ക് 5 ട്യൂബ് എങ്കിലും )

4. രാത്രി കാലങ്ങളിൽ റേഡിയോ, പാട്ട് തുടങ്ങിയ എന്തെങ്കിലും ശബ്ദം ഉണ്ടായിരിക്കണം.
വെളിച്ചവും ശബ്ദവും ഉണ്ടെങ്കിൽ ഫാമിൽ ആളുകൾ ഉണ്ടെന്ന് കരുതി നായ്ക്കൾ വരാറില്ല.
5. കൂടുതൽ ഷെഡുകൾ ഉണ്ടെങ്കിൽ ഷെഡിന് ചുറ്റും കമ്പി വേലി വെച്ച്. ഒരു നായയെ കാവലിന് വെക്കുക.
6. ഷെഡിന്റെ വശങ്ങളിൽ കമ്പിവലക്കു ചുറ്റും പഴയ മീൻ വലകൾ ചുറ്റുന്നത് പാമ്പ് അകത്തു കടക്കാതെയിരിക്കുന്നതിനു ഫലപ്രദമായ മാർഗമാണ്.

7. പാമ്പിനെ തുരത്താൻ സർപ്പഗന്ധി ചെടി വളർത്തുന്ന കർഷകരും കൂടുതലാണ്.
8. മുട്ടക്കോഴി ഫാമുകളിൽ ബലമുള്ള കൂടിനുള്ളിൽ തന്നെയാണ് കോഴികൾ എന്ന് ഇടക്കിടക്ക് പരിശോധിക്കുക.
9.വിരിപ്പ് രീതിയിൽ മുട്ടക്കോഴി വളർത്തുന്നവർ രാത്രി ശബ്ദം സജീകരിക്കുക.
വെളിച്ചം കൊടുക്കാൻ പറ്റില്ല.
10. ഫാമിനടുത്തു നായകൾക്കുള്ള കുടിവെള്ള ലഭ്യത പരമാവധി കുറക്കുക.


ഡോ : അബ്ദു റഊഫ് പി.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌