വേനൽക്കാലത്ത് കോഴി ഫാമുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ബ്രോയിലർ ഫാമുകളുടെ എക്കാലത്തെയും പേടി സ്വപ്നങ്ങളിൽ ഒന്നാണ് ചൂടുകാലം. ഹീറ്റ് സ്ട്രോക്ക് മോർട്ടാലിറ്റി അനുഭവപ്പെടാത്ത കോഴിഫാമുകൾ വളരെ ചുരുക്കമായിരിക്കും. വേനൽക്കാലങ്ങളിൽ ചൂട് കൂടി അത് താങ്ങാൻ കഴിയാതെ കോഴികൾ ചത്തൊടുങ്ങുന്നതിങ്ങനെയാണ് ഹീറ്റ് സ്ട്രോക്ക് മോർട്ടാലിറ്റി എന്ന് പറയുന്നത്.
ഹീറ്റ് സ്ട്രോക്ക് തടയാൻ വേണ്ടി നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ.
ഷെഡ്‌ഡി നുള്ളിൽ ചൂട് കുറക്കാൻ വേണ്ടി ഷെഡ്ഡിലെ റൂഫ്, ഓലയോ ഓടോ ഉപയോഗിക്കുന്നതാണ് ഉത്തമം.
ഷെഡ്‌ഡി നുള്ളിൽ ഫാനുകൾ ഉപയോഗിക്കുന്നത് ചൂടുകുറക്കാൻ സഹായിക്കും. സീലിങ് ഫാനുകളെക്കാൾ വശങ്ങളിലെ ഫാനുകളാണ് കൂടുതൽ നല്ലത്.ഇത് ഷെടിനുള്ളിലെ ആർദ്രദ കുറച്ചു ചൂടിന്റെ ബുദ്ധിമുട്ട് കുറക്കുന്നു.
കോഴികൾ കുടിക്കുന്ന വെള്ളം ചൂട് കൂടുതലാണെങ്കിൽ അവ വെള്ളം കുടിക്കുകയില്ല ഇത് ഒഴിവാക്കാൻ വേണ്ടി വെള്ള ടാങ്കുകൾ ഷെഡ്‌ഡി നുള്ളിൽ വെയിൽ തട്ടാത്ത സ്ഥലങ്ങളിൽ സജ്ജീകരിക്കുന്നതാണ് നല്ലത്.
വെള്ളത്തിന്റെ ടാങ്കുകൾ ഷെഡിന് പുറത്താണെങ്കിൽ വേനൽക്കാലത്തിന് മുമ്പ് തന്നെ അതിനുമുകളിൽ വെയിൽ പതിക്കാത്ത രൂപത്തിൽ മറ നിർമ്മിച്ചു നൽകേണ്ടതാണ്.
വെള്ളത്തിന്റെ ചൂട് കുറക്കാൻ വേണ്ടി വെള്ളത്തിൽ ഐസ് ഉപയോഗിക്കാവുന്നതാണ്
ചൂട് കൂടുമ്പോൾ കോഴികൾ കൂടുതലായിട്ട് ശ്വാസം എടുക്കുകയും ഇതുവഴി കോഴികൾക്ക് ഉള്ളിലെ ജലാംശം നഷ്ടപ്പെടുകയും ഇലക്ട്രോ ലൈറ്റുകൾ നഷ്ടപ്പെടുകയും ചെയ്യുന്നതാണ് മരണത്തിന് കാരണമാകുന്നത്.
ഇലക്ട്രോലൈറ്റുകളുടെ കുറവ് നികത്താൻ വേണ്ടി ചൂടു സമയത്ത് വെള്ളത്തിൽ ഇലക്ട്രോ ലൈറ്റുകൾ കൊടുക്കുന്നത് മരണനിരക്ക് കുറയ്ക്കും.
ഇലക്ട്രോ ലൈറ്റുകളുടെ കൂടെ വൈറ്റമിൻ സി കൊടുക്കുന്നതും സ്ട്രസ്സ് ഒഴിവാക്കാൻ വളരെ നല്ലതാണ്. ഇതിനുവേണ്ടി ചെറുനാരങ്ങ ഉപയോഗിക്കുന്നവരുമുണ്ട്.
കൂടുതൽ തീറ്റ കോഴികൾ കഴിച്ചാൽ തീറ്റയുടെ ദഹനം മൂലമുണ്ടാകുന്ന താപം ശരീരത്തിന് അകത്തുനിന്ന് പുറത്തോട്ട് പോവുകയില്ല. ഇത് കാരണം കോഴികൾ മരണത്തിലേക്ക് എത്തുന്നതിനാൽ ആവശ്യമുള്ള തീറ്റ മാത്രം തീറ്റപാത്രത്തിൽ കൊടുക്കുക. പകൽസമയങ്ങളിൽ തീറ്റ പാത്രം ഉയർത്തി വെക്കുന്ന രീതിയും ചില കർഷകർ ചെയ്യുന്നുണ്ട് ഇത് പല കർഷകർക്കും പല ഫലങ്ങളാണ് നൽകുന്നത്. അതിനാൽ തീറ്റ പകൽസമയത്ത് ഒഴിവാക്കുന്ന രീതി പരീക്ഷിച്ചു ഉറപ്പുവരുത്തിയശേഷം മാത്രം നടപ്പിൽ വരുത്തുക.
കോഴികൾ വലുതാകുന്നതിനനുസരിച്ച് ശരീരത്തിലെ പ്രവർത്തനങ്ങൾ കൂടുകയും അതിന്റെ ഫലമായുണ്ടാകുന്ന താപം കൂടുകയും ചെയ്യും. അതിനാൽ വിൽപ്പന പ്രായമെത്തിയ കോഴികളെ പെട്ടെന്ന് വിപണിയിൽ വിൽക്കുക എന്നത്, പ്രത്യേകിച്ചും വേനൽക്കാലത്ത് അത്യാവശ്യമാണ്.
വേനൽക്കാല ബുദ്ധിമുട്ടുകൾ കോഴികളിൽ അസുഖങ്ങളെ ഉത്തേജിബിപ്പിക്കാൻ കാരണമാകും പ്രത്യേകിച്ചും കോഴിവസന്ത ഐ ബി ഡി പോലുള്ള അസുഖങ്ങൾ, അതിനാൽ കൃത്യമായ പ്രതിരോധ വാക്‌സിനുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
വേനൽക്കാലത്തു സൂര്യതാപമേറ്റ് കോഴികൾ മരണപ്പെടാതിരിക്കാൻ ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തൊട്ടടുത്തുള്ള മൃഗശുപത്രിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമായി മനസ്സിലാക്കുന്നത് കർഷകർക്ക് ഉപകാരപ്പെടും.
ഡോ : അബ്ദു റഊഫ് പി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ