കർഷകർക്ക് വളരെയധികം സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്ന അസുഖമാണ് എന്ററൈറ്റിസ് അഥവാ കുടൽപുണ്ണ്.
കഴിക്കുന്ന തീറ്റ ദാഹിക്കാതെ കാഷ്ടത്തിലൂടെ പുറന്തള്ളപ്പെടുന്നു.
ദഹിച്ചവ തന്നെ കൃത്യമായി ആകിരണം ചെയ്യപ്പെടുകയില്ല.
കോഴികൾ ഭാരം കുറഞ്ഞു മരണത്തിലേക്ക് എത്തുന്നു. കുടൽ വീർത്തു വലുതാകുന്നതോടെ ,കോഴിയുടെ പുറകുവശം വലുതാവുകയും പുറകു വശം വിരിപ്പിൽ തട്ടുകയും ഇത് കോഴികളിലെ പുറകുവശത്ത് ഈച്ച വന്നിരിക്കാനും പുഴു വരാനും കാരണമാകുന്നു .ചിലസമയങ്ങളിൽ കുടൽ ഭിത്തിയിൽ രക്തസ്രാവത്തിനും അത് പെട്ടെന്നുള്ള മരണത്തിലേക്കും നയിക്കുന്നു.
കുടൽപ്പുണ്ണിന്റെ ലക്ഷണങ്ങൾ.
വയറിളക്കം, ദാഹനക്കുറവ്,കഷ്ടത്തിൽ രക്തത്തിന്റെ അംശം, കഷ്ടത്തിൽ പച്ച നിറത്തിൽ ബൈൽ അസിഡിറ്റിന്റെ അംശം.കോഴിയുടെ പുറകു വശം വലുതായിരിക്കുക.
തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കോഴികൾക്കു ഭാരകുറവ് സംഭവിക്കുന്നു.
കുടൽ പുണ്ണ് വരാനുള്ള പ്രധാന കാരണങ്ങൾ.
1. ബാക്ടീരിയ.
ക്ലോസ്ട്രിഡിയം പെർഫിൻജെൻസ് എന്ന ബാക്ടീരിയ കുടൽ പുണ്ണിനു കാരണമാകുന്നു.
ഈ കോളി.
വെള്ളത്തിൽ ഇ.കൊളി ബാക്ടീരിയയുടെ അമിതമായ സാന്നിധ്യം കുടൽ പുണ്ണിനു കാരണമാകും.
2. കോക്‌സിഡിയോസിസ്.
പ്രോട്ടോസോവ ഇനത്തിൽപ്പെട്ട ഈ രോഗാണു സാധാരണഗതിയിൽ കോഴികളിൽ കുടൽഭിത്തികളിൽ രക്തസ്രാവം ഉണ്ടാവുകയും കുടൽപുണ്ണ്നു കാരണമാവുകയും ചെയ്യുന്നു.
3.പെട്ടെന്നുള്ള തീറ്റയുടെ മാറ്റം.
സ്ഥിരമായി നൽകിക്കൊണ്ടിരിക്കുന്ന തീറ്റ പെട്ടെന്ന് മാറ്റിയാൽ അത് കുടൽ പുണ്ണിലേക്ക് നയിക്കുന്നു.
4.തീറ്റയിൽ നിന്നുള്ള പൂപ്പൽ വിഷബാധ.
തീറ്റ കൃത്യമായി ജലാംഷമില്ലാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
5. പ്രതിരോധശേഷി കുറയുന്നത്.
കാലാവസ്ഥാ വ്യതിയാനം കൊണ്ടോ മറ്റു ക്ലേശം കൊണ്ടോ കോഴികളുടെ പ്രതിരോധ ശേഷി കുറയുന്നത് കുടൽ ഭിത്തിയിൽ രോഗകാരികളുടെ അളവ് വർധിക്കാനും അത് കുടൽപ്പുണ്ണിലേക്ക് നയിക്കുകയും ചെയ്യും.
6.കുടൽഭിത്തിയിൽ ഉപകാരികളായ ബാക്ടീരിയകളുടെ കുറവ്.
7. ഒരു കോഴിക്കുള്ള സ്ഥല ലഭ്യത കുറയുന്നത്.
പ്രതിരോധ മാർഗങ്ങൾ.
1.വെള്ളത്തിൽ അണുനാശിനി ഉപയോഗിക്കുന്നതോടൊപ്പം വെള്ളത്തിന്റെ പി.എച്ച്. കുറച്ച് ബാക്ടീരിയകളുടെ അളവ് നിയന്ത്രിക്കുക.
2. എല്ലാ ബാച്ചിന് മുമ്പും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് പൈപ്പ് ലൈനും ടാങ്കും വൃത്തിയാക്കുക.
3. ലിറ്ററിന്റെ (വിരിപ്പിന്റെ )ജലാംശം 20 മുതൽ 30 ശതമാനം മാത്രമായി നിലനിർത്തുക. (ഇതുമായി ബന്ധപ്പെട്ട് വിശദമായി മറ്റൊരു ലേഖനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.)
4. കൃത്യമായ ഇടവേളകളിൽ കൃത്യമായ അളവിൽ പ്രോബയോട്ടിക് ഉപയോഗിക്കുക.
5. സ്ഥിരമായി കുടൽപുണ്ണ് വരുന്ന കർഷകർ ,ഏത് അണുനാശിനിയാണ് നമ്മുടെ ഫാമിലെ വെള്ളത്തിൽ ഫലപ്രദം ആയിട്ടുള്ളത് എന്ന് പ്രത്യേകം കണ്ടെത്തണം.
ശേഷം വെള്ളം ലബോറട്ടറിയിൽ പരിശോധിച്ച് അണുനാശിനി ഫലപ്രദമാണെന്ന് ഉറപ്പുവരുത്തണം.
6. ഒരു ബാച്ചിൽ ഒരു കമ്പനിയുടെ തന്നെ തീറ്റ നൽകാൻ ശ്രദ്ധിക്കുക ( കാര്യമായ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ).
7. ജലാംശം ബാധിക്കാതെ തീറ്റ കൃത്യമായി സൂക്ഷിക്കണം.
8. കൃത്യമായ വാക്സിനേഷനും ജൈവ സുരക്ഷാ മാനദണ്ഡങ്ങളും ഇവിടെയും പ്രധാനമാണ്.
9. ഒരു കോഴിക്ക് ആവശ്യമായ സ്ഥലം നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ബ്രോയിലർ ആണെങ്കിൽ ഒരു കോഴിക്ക് ഒരു ചതുരശ്ര അടി. മുട്ടക്കോഴി ആണെങ്കിൽ ഒരു കോഴിക്ക് 3 ചതുരശ്രഅടി.
10. ആന്റിബയോട്ടിക്കുകൾ കൊടൽ പുണ്ണിന് ഫലപ്രദമാണ് എങ്കിലും കുടൽപുണ്ണ് വരാതെ സൂക്ഷിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
ഓരോ ബാച്ചിന് മുമ്പും തൊട്ടടുത്തുള്ള മൃഗാശുപത്രി യുമായി ബന്ധപ്പെട്ട് വിശദമായ പ്ലാൻ തയ്യാറാക്കുന്നത് ഫാമുകളിൽ അസുഖങ്ങൾ വരാതിരിക്കാൻ സഹായിക്കും.
ഡോ:അബ്ദു റഊഫ് പി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ