ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

മൂട് ചീയൽ അസുഖം എന്തുകൊണ്ട് വരുന്നു??

കോഴികളിലെ മൂട് ചീയൽ അസുഖത്തിന്റെ കാരണങ്ങൾ, പരിഹാരങ്ങൾ.

ബ്രോയ്ലർ കർഷകരെ കാലങ്ങളായി ബുദ്ധിമുട്ടിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് കോഴികളുടെ മൂട് ചീയൽ എന്നത്.

എന്താണ് മൂട് ചീയൽ.??


കോഴിയുടെ ഉദര ഭാഗത്തു ചെറിയ മുറിവുകളുണ്ടാവുകയും ആ മുറിവുകളിൽ ഈച്ച വന്നിരിക്കുകയും, മുട്ടയിടുകയും അവ പുഴുവായി മാറുകയും ചെയ്യുന്നതിനെ മൂട് ചീയൽ എന്ന് കർഷകർ പൊതുവെ വിളിച്ചു വരുന്നു.


കോഴിയുടെ ഉദര ഭാഗം (vent) വീർത്തു വരുന്നതാണ് ഇതിനു പ്രധാന കാരണം. ഇങ്ങനെ കോഴികളുടെ ഉദര ഭാഗം  വീർത്തു വരുന്നത് 20 ദിസം മുതൽ കർഷകർക്ക് മനസ്സിലാക്കാൻ സാധിക്കും. ഈ പ്രായത്തിൽ തിരിച്ചറിഞ്ഞു ചികിത്സിച്ചാൽ ഫാർമിൽ മൂട് ചീയാൽ വരാതെ നോക്കാം.
കോഴിയുടെ ഉദര ഭാഗം വീർത്തു വരാൻ പല കാരണങ്ങൾ ഉണ്ട് അവ ഓരോന്നായി പരിശോധിക്കാം.

1. Ascitis (നീർക്കെട്ട് ).

കോഴിഫാർമുകളിൽ വായുസഞ്ചാരത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന അസുഖമാണ് നീർക്കെട്ട് കോഴികളുടെ ഉദരഭാഗത്തു നീര് വന്നു വീർക്കുന്നതാണ് അസുഖം.
ഇത് മൂട് ചീയലിനു കാരണമാകും.

2. കുടൽപുണ്ണ്.

തീറ്റയിലെ പ്രോബയോട്ടിക്‌ ന്റെ ആഭാവമോ, കോക്‌സിഡിയോ മരുന്നുകളുടെ കുറവോ, അണുവിമുക്തമാക്കാത്ത എല്ലു പൊടിയോ മീൻപൊടിയോ ചേർക്കുന്നതോ, അല്ലെങ്കിൽ വെള്ളത്തിൽ കൂടി വരുന്ന ഈ. കോളി രോഗാണുക്കലോ കുടൽപ്പുണ്ണിന് കാരണമാകും.

കുടൽപുണ്ണ് കാരണം കുടൽ ഭാഗം വീർക്കുകയും, (ballooning of intestine )
ശേഷം ഉദര ഭാഗം മൊത്തത്തിൽ വീർക്കാൻ കാരണമാകും, ശേഷം മുറിവുകളിക്കും മൂട് ചീയലിലേക്കും നയിക്കും.

പെട്ടെന്നു തീറ്റ മാറ്റുന്നത്, കോക്‌സീഡിയോ അസുഖം, നനഞ്ഞ വിരിപ്പ് എന്നിവയും കുടൽ പുണ്ണിന് കാരണമാകുന്നു.

3. നനഞ്ഞ ചകിരിച്ചോർ (വിരിപ്പ് )ഷെഡിനുള്ളിലെ ഈച്ചക്കളുടെ എണ്ണം വർധിക്കാനും കാരണം
മാകുന്നു.

പ്രധിവിധി.

21 ദിവസത്തിന് ശേഷം കോഴിയുടെ ഉദരഭാഗം സസൂക്ഷ്മമം നിരീക്ഷിക്കുകയും,ക്രമാ ധീദമായി വലിപ്പം വെക്കുന്നെങ്കിൽ ദിനേനെ പോസ്റ്റ്മോർട്ടം ചെയ്യുകയും കാരണം കണ്ടെത്തി ചികിത്സിക്കേണ്ടതാണ്.

പ്രതിരോധം.
കൃത്യമായി നൽകുന്ന പ്രോബയോട്ടിക്കുകൾ കുടൽ പുണ്ണിനെ ഒരു പരിധിവരെ തടയും.
കൃത്യമായ വായുസഞ്ചാരം നീർകെട്ടിനെയും തടയും.
ഉണങ്ങിയ, ദിവസവും ഇളക്കുന്ന ചകിരിച്ചോർ ഫാർമിലെ ഈച്ചക്കളുടെ എണ്ണം കുറയ്ക്കും.

കൃത്യമായ നിരീക്ഷണവും, അനുബന്ധ പരിചരണങ്ങളും മൂട് ചീയൽ അസുഖത്തെ ഫാർമിന് പുറത്തു നിർത്താൻ സഹായിക്കും.

ഡോ:അബ്ദു റഊഫ് പി

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌