ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

pasterellosis ഫൗൾ കൊളറ

കോഴി ഫാമുകളിൽ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന പ്രധാനപ്പെട്ട ഒരു അസുഖമാണ്   ഫൗൾ കോളറ എന്നപേരിലറിയപ്പെടുന്ന പാസ്ചറോല്ല. ഈ അസുഖത്തിന്റെ     കാരണം പാസ്ചൊറല്ല മാൾട്ടോസിഡ എന്ന  ബാക്ടീരിയയാണ്. തല വീക്കം കണ്ണിൽ നിന്ന് സ്രവം ഒഴുകുന്നത്, താടിയിലും പൂവിലും പഴുപ്പ് രൂപപ്പെടുന്നതു എന്നിവയാണ്  പ്രധാന ലക്ഷണം. എങ്കിലും ഒരു ലക്ഷണവും കാണിക്കാതെ കോഴികൾ കൂട്ടത്തോടെ മരണമടയുന്നത് ആണ് സാധാരണഗതിയിൽ കാണുന്നത് . പ്രായമായ കോഴികളിൽ ആണ് കൂടുതൽ  അസുഖം ബാധിച്ചു കാണുന്നത്.

 അസുഖം  പടരുന്നത് എങ്ങനെ?

 ലക്ഷണങ്ങളോടുകൂടിയോ അല്ലാതെയോ രോഗം ബാധിച്ച കോഴികളിൽ നിന്നാണ് രോഗം പടരുന്നത്.
 വായ കണ്ണ് മൂക്ക് എന്നിവയിൽനിന്നുള്ള സ്രവങ്ങളാണ് പ്രധാനമായി ബാക്ടീരിയ വാഹകർ. ഫാം ഉപകരണങ്ങൾ വസ്ത്രങ്ങൾ യൂണിഫോം എന്നിവയിലൂടെ രോഗം പടരുന്നു.

 ലക്ഷണങ്ങൾ.

 ശക്തമായി രോഗം ബാധിച്ച കോഴികൾ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാതെ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആണ് കാണപ്പെടുന്നത്. മരണനിരക്ക്  ക്രമാതീതമായി വർദ്ധിക്കും.
 മരണത്തിലേക്ക് നയിക്കുന്നില്ല എങ്കിൽ തൂങ്ങി നിൽക്കുക, തലവീക്കം,  കണ്ണിലും മൂക്കിലും സ്രവം ഒഴുകുക. തീറ്റ എടുക്കുന്നതിൽ വിമുഖത കാണിക്കുക വായിൽ നിന്നും സ്രവം പുറപ്പെടുവിക്കുക,  ശക്തമായി ശ്വാസം എടുക്കുക എന്നീ ലക്ഷണങ്ങൾ കാണിക്കുന്നു. ദീർഘകാലമായ അസുഖമാണ് എങ്കിൽ താടിയിലും പൂവിലും കാലിനടിയിലും പഴുപ്പു രൂപപ്പെടുന്നു.

 പ്രതിരോധ മാർഗങ്ങൾ.

 ജൈവ സുരക്ഷ തന്നെയാണ് ഇവിടെയും പ്രധാനം.
 രോഗം മറ്റു ഫാമുകളിൽ നിന്നും പുറമേ നിന്നും നമ്മുടെ ഫാമുകളിലേക്ക് വരാതെ സൂക്ഷിക്കണം. പത്തു ദിവസത്തിലൊരിക്കൽ ഫാമുകളിൽ കൃത്യമായി അണുനാശിനി സ്പ്രേ ചെയ്യണം.
ഫൗൾ കോളറ വാക്സിൻ വിപണിയിൽ ലഭ്യമാണ് 12 ആഴ്ചകും പതിനാറ് ആഴ്ചകൾക്കുമിടയിൽ ഒരു ഡോസ് ഫൗൾ കോളറ വാക്സിൻ പേരെന്റ്സ് ഫാമുകളിൽ ചെയ്തിരിക്കണം.  ശേഷം ഇവയുടെ ബൂസ്റ്റർ വാക്സിൻ 4-6  ആഴ്ചകൾക്കു ശേഷം ചെയ്തിരിക്കണം. എങ്കിലും 
കേരളത്തിൽ ഫൗൾ കൊളറ വാക്‌സിൻ അത്ര വ്യാപകമായി ഉപയോഗിക്കുന്നില്ല.

ചികിത്സ.

 ആന്റി ബയോട്ടിക്കുകകളോട് സാധാരണഗതിയിൽ പ്രതികരിക്കുന്ന ബാക്ടീരിയയാണ് പാസ്ചറെല്ല. എങ്കിലും അസുഖമുള്ള സമയത്ത് എല്ലാതരം ക്ലേശങ്ങളിൽ നിന്നും കോഴികളെ മാറ്റിനിർത്തുന്നത്  നിർബന്ധമാണ്. തൊട്ടടുത്തുള്ള മൃഗാശുപത്രി യുമായി ബന്ധപ്പെട്ട് കൃത്യമായ ചികിത്സ നൽകിയാൽ ഫൗൾ  കോളറ ബാധിച്ച കോഴികളെ രക്ഷിക്കാൻ കഴിയും.


 കർഷകർ ശ്രദ്ധിക്കേണ്ടത്.

 1.കൃത്യമായി ഫൗൾ കൊളറ വാക്സിൻ ചെയ്ത പേരെന്റ്സ് ഫാമുകളിൽ നിന്ന്  കോഴികുഞ്ഞുങ്ങളെ വാങ്ങിക്കുന്നത് സഹായിക്കും.എങ്കിലും കേരളത്തിലെ ഫാമുകളിൽ ഫൗൾ   കോളറ വാക്സിൻ വ്യാപകമല്ല എന്നത് പ്രതിസന്ധിയാണ്.
2.കൃത്യമായ ജൈവ സുരക്ഷാമാനദണ്ഡങ്ങൾ ഫാമിൽ നടപ്പിൽ വരുത്തുക.
3.കൃത്യമായ അണുനാശിനി സ്പ്രേ കൃത്യമായി ചെയ്യുക.

ഡോ: അബ്ദു റഊഫ് പി.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌