ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

കാടക്കൂടുകളിൽ ദുർഗന്ധം അകറ്റുന്നതെങ്ങനെ??.



കാടക്കൂടുകളിൽ ദുർഗന്ധം അകറ്റുന്നതെങ്ങനെ??.

കടഫാമുകളിയെയും മറ്റു ജൈവ വസ്തുക്കളുടെയെല്ലാം തന്നെ ദുർഗന്ധം അകറ്റാൻ രണ്ടു വഴിമാത്രമാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്.

ഉപകാരികളായ ബാക്റ്ററിയകൾ തന്നെ ഒന്ന്. മറ്റൊന്ന് ചകിരിച്ചോർ.

കാടക്കാഷ്ടത്തിന്റെ  ദുർഗന്ധം എങ്ങനെ ഉണ്ടാകുന്നു എന്ന് ആദ്യം നോക്കാം.

കാടകളുടെ കാഷ്ടത്തിൽ അടങ്ങിയ യൂറിക് ആആസിഡുമായി ജലം സംബർകത്തിൽ വരുമ്പോൾ കാഷ്ടത്തിൽ അടങ്ങിയ ചില ബാക്ടീരിയകൾ യൂറിക് അസിഡിനെ വികടിപ്പിച്ചു അമ്മോണിയ ഗ്യാസ് ആക്കി മാറ്റുന്നു. ഈ അമോന്നിയ ഗ്യാസ് ആണ് ദുർഗന്ധമായി വമിക്കുന്നത്.

മഴക്കാലത്തു കൂടുതൽ ജലാശം കാടക്കാഷ്ടവുമായി സംബർകത്തിൽ വരുന്നതിനാൽ കൂടുതൽ ദുർഗന്ധം ഉണ്ടാവാൻ സാധ്യതയുണ്ട്.

കർഷകർ ചെയ്യേണ്ടത് ഇത്തരം ബാക്ടീരിയകളെ നശിപ്പിക്കുകയും അവയുടെ വളർച്ച തടയുകയുമാണ്.
അതിനു വേണ്ടി ഉപകാരികളായ ബാക്ടീയകളെ ഫലപ്രദമായി ഉപയോഗിക്കാം.

ഇവ പല ഉത്പന്നങ്ങളായി വിപണിയിൽ ലഭ്യമാണ്.
EM സോലൂഷൻ, ഫീഡ് അപ്പ്‌ യീസ്റ്റ്, വേസ്റ്റ് റൈഡ്ഡർ, ഒഡർ റിമൂവ്വർ തുടങ്ങിയവ.

1).ഇത്തരം ഉത്പന്നങ്ങൾ എല്ലാ ദിവസവും കാഷ്ടത്തിൽ സ്പ്രേ ചെയ്യുകയോ വിതറി കൊടുക്കുകയോ ചെയ്യുക കൂടാതെ കാഷ്ടത്തിലെ ജലത്തിന്റെ സമ്പർക്കം പരമാവധി ഒഴിവാക്കുക. എപ്പോഴും ഡ്രൈ ആയി സൂക്ഷിക്കുക.

ഓരോ ഉത്പന്നതിന്റെയും ഉപയോഗം പലരീതിയിലാണ് അവ കൃത്യമായി മനസിലാക്കുക.

ഇത്തരം ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സോപ്പ്, അണുനാശിനികൾ, ക്ളോറിൻ തുടങ്ങിയവയുമായി സമ്പർക്കം വരരുത്. ഇവ ഉപകാരികളായ ബാക്ടീയകളെ നശിപ്പിച്ചു കളയും.

2).കാഷ്ടത്തിൽ ജലാംശമില്ലാതെ ഉണക്കി നിലനിർത്താൻ ദിവസവും ചകിരിച്ചോർ വിതറി കൊടുക്കുക.
മഴക്കാലത്തു കൂടുതൽ ചകിരിച്ചോർ ഉപയോഗിക്കുക.
3).കൃത്യമായി വായുസഞ്ചാരം ഉറപ്പു വരുത്തുക ഇത്, ഉൽപാദിപ്പിക്കപ്പെടുന്ന അമ്മോണിയ ഗ്യാസിനെ പെട്ടെന്ന് പുറം തള്ളാൻ സഹായിക്കും.

ഈ മൂന്നു കാര്യങ്ങളും കൃത്യമായി നമ്മുടെ ഫാമിന് അനുയോജ്യമായ രീതിയിൽ നടപ്പിലാക്കിയാൽ ഫാർമിലെ ദുർഗന്ധം ഒരു പഴംകഥയാവും.

ഡോ:അബ്ദു റഊഫ് പി.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌