കോഴിഫാമുകളിൽ വാക്‌സിൻ തിരഞ്ഞെടുക്കുന്നത് എങ്ങനെ???
കോഴിഫാമുകളിൽ വാക്‌സിനേഷൻ വളരെ പ്രധാനപെട്ട ഒരു പ്രക്രിയയയാണ്. കോഴിഫാമുകളുടെ എണ്ണം വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ കൃത്യമായ ഫലവത്തായ
വാക്‌സിനേഷൻ ചെയ്യൽ വളരെ നിർബന്ധമാണ്.
സാധാരണ ഗതിയിൽ കേരളത്തിൽ ചെയ്യുന്ന വാക്‌സിൻ.
ND(വസന്ത )
IBD എന്നീ അസുഖങ്ങൾക്കെതിരാണ്.മുറ്റക്കോഴികൾക്ക് മാരേക്സ് വാക്‌സിൻ ഹാച്ചരിയിൽ തന്നെ നൽകുമല്ലോ.
വാക്‌സിൻ പല കമ്പനികളുടെ ലഭ്യമാണ്.
ഇൻഡോവക്സ് , ഹെസ്റ്റർ, vhl, ഗ്ലോബയൺ , ഇന്റർവെറ്റ്,തുടങ്ങിയവ.
കേരളത്തിൽ ഉപയോകിക്കുന്ന മൂന്ന് IBD വാക്‌സിനുകളുടെ ഉത്ഘാടകങ്ങൾ പരിശോധിക്കുക.
ഇൻഡോവക്സ്.
ഡെസ്ക്രിപ്ഷൻ.
Freeze dried
IBD virus – invasive intermediate strain (B2K) cultivated in SPF chick embryo.10^3 EID50 per dose.
വെങ്കിസ്.
Composition:
Each dose of vaccine contains Intermediate Standard Strain.≥10^2 EID50 each dose.
ഹെസ്റ്റർ.
കമ്പൊസിഷൻ.
Each dose contains not less than 10^3 EID50 of Standard Type 1, Intermediate Invasive strain, Infectious Bursal Disease virus.
മൂന്നു വാക്‌സിനും ഒരേ സ്‌ട്രെയിൻ ആണെങ്കിലും ടൈപ്പുകൾ വ്യത്യസ്‌തമാണ്. അതിനാൽ നമ്മുടെ ഏരിയയിൽ എഫക്റ്റീവ് ആയ വാക്‌സിൻ തിരഞ്ഞെടുക്കണം.
എല്ലാ വാക്‌സിനുകലും എല്ലാ മാനദണ്ഡങ്ങളോട് കൂടിയും ഉൽപാദിപ്പിക്കുന്നതാണ്.
എങ്കിലും നമ്മുടെ ഫാമിൽ വരാൻ സാധ്യതയുള്ള വൈറസിനെ തുരത്താൻ ഏത് വാക്‌സിൻ ആണ് ഉത്തമം എന്ന് തൊട്ടടുത്തുള്ള മൃഗശുപത്രിയുമായി ചർച്ച ചെയ്തും നമ്മുടെ മുൻകാല അനുഭവങ്ങളും പരിസരത്തുള്ള കർഷകരുടെ അനുഭവങ്ങളും വെച്ച് തീരുമാനം എടുക്കുന്നത് നല്ലതായിരിക്കും.
ഏത് കമ്പനി തിരഞ്ഞെടുക്കണം എന്നുള്ളത് വളരെ പ്രധാനമാണ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
1. നമ്മുടെ പരിസരത്തെ ഫാമുകളിൽ കർഷകർ ഉപയോഗിക്കുന്ന കമ്പനി ഏതാണ് എന്നു നോക്കുക.
അതിന്റെ പ്രധിരോധ ശക്തി മനസിലാക്കുക.
2. നമ്മുടെ ഫാമിൽ തന്നെ മുമ്പ് ഉപയോഗിച്ചപ്പോഴുള്ള ഫലം ശ്രദ്ധിക്കുക.
3. സ്ഥിരമായി ലൈവ് വാക്‌സിനേഷൻ ചെയ്തവർ ആദ്യത്തെ ദിവസം ND, killed വാക്‌സിൻ പരീക്ഷിക്കാവുന്നതാണ്.
(കൂടുതൽ ബ്രോയ്ലർ വളർത്തുന്നവർ )
4. എന്ത് ആവശ്യത്തിനാണ് വാക്‌സിൻ ഉപയോഗിക്കുന്നത് എന്നത് പ്രധാനമാണ്.
സാധാരണ വാക്‌സിനേഷൻ പ്രോഗ്രാമം ആണോ അതോ അസുഖം വന്നു ചികിത്സിച്ച കോഴികളുടെ പ്രതിരോധശേഷി കൂട്ടാനാണോ എന്നത് ശ്രദ്ധിക്കണം.
5. വാക്‌സിൻ ചെയ്യുന്ന പ്രായവും വാക്‌സിൻ സ്ട്രൈനും ഡോക്ടറുമായി സ്ഥിരമായി ചർച്ച ചെയ്യുക.
7. ഏറ്റവും പ്രധാനം വാക്‌സിൻ നൽകുന്നതിനു മുമ്പ് ഡോക്ടറുമായി എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുക എന്നത് തന്നെ.
ഫാമിലെ ഇപ്പോഴത്തെ അവസ്ഥയും പഴയ ചരിത്രവും.
കൃത്യമായ വാക്‌സിനേഷനിലൂടെയും ജൈവപ്രതിരോധത്തിലൂടെയും മാത്രമേ നമുക്ക് കോഴി ഫാമിനെ സംരക്ഷിക്കാൻ കഴിയൂ.
ഡോ :അബ്ദു റഊഫ് പി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ