ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

ബ്രോയ്ലർ ഫാമുകളുടെ ഷെഡ് നിർമ്മിക്കുമ്പോൾ ഇവ പ്രത്യേകം ശ്രദ്ധിക്കുക..

ബ്രോയ്ലർ ഫാമിന്റെ ഷെഡ് നിർമാണം..

ബ്രോയ്ലർ ഫാം തുടങ്ങുന്നവർ ഷെഡ് നിർമാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
തെറ്റായ രീതിയിൽ ഷെഡ് നിർമിച്ചാൽ പിന്നീട്  മാറ്റി  നിർമിക്കുക എന്നത് സാധ്യമല്ല.

ഷെഡ് നിർമ്മിക്കുമ്പോൾ താഴെയുള്ള കാര്യങ്ങൾ കൃത്യമായി പാലിക്കുക.

ദിശ.
കിഴക്ക് പടിഞ്ഞാറു ദിശയിൽ മാത്രമേ ഷെഡുകൾ നിർമ്മിക്കാവൂ.
ഷെഡിന്റെ നീളം കിഴക്ക് പടിഞ്ഞാറു ദിശയിലായിരിക്കണം.
എങ്കിൽ മാത്രമേ വായുസഞ്ചാരം  വഴി ഷെഡിനകത്തുള്ള വായു പുറത്തോട്ടു പോവുകയും ശുദ്ധമായ വായു അകത്തേക്ക് വരികയും ചെയ്യൂ .കോഴികളുടെ ശ്വാസോച്ചോസം കാരണം ഷെഡിനകത്തു  കാർബൺ ഡയോക്സൈഡിന്റെ  അളവും, കാഷ്ടത്തിൽ നിന്നും വരുന്ന അമ്മോണിയ ഗ്യാസിന്റെ അളവും  കൂടുതലായിരിക്കും, സ്വഭാവികമായ വായുസഞ്ചാരത്തിലൂടെ ഈ രണ്ടു ഗ്യാസും  
ഷെഡിനകത്തു നിന്നും പുറംതള്ളേണ്ടത് അത്യാവശ്യമാണ്.

കൂടാതെ ഉച്ചസമയത്തെ സൂര്യപ്രകാശം
ഷെഡിനകത്തു കൂടുതലായി വരാതിരിക്കാനും കിഴക്കുപടിഞ്ഞാറ് ദിശ  സഹായിക്കും.
ചൂടുകാലത്തു ചൂടുവായു പുറംതള്ളാനും കിഴക്ക് പടിഞ്ഞാറു  ദിശ സഹായിക്കും.

 *തറ നിർമാണം.* 
ഒരു അടി താഴ്ചയിൽ കുഴിയെടുക്കുകയും കല്ല്  പാകുകയും ചെയ്യുക. ശേഷം ഒരു അടി ഉയരത്തിൽ തറ നിർമിക്കുക.തറ നിർമ്മിക്കുന്നത്  കോൺക്രീറ്റു  കൊണ്ട് ആവുന്നതാണ് ഉത്തമം,കർത്യമായി വൃത്തിയാക്കാൻ കോൺക്രീറ്റു  ആണ് നല്ലത്, കോൺക്രീറ്റ് ചെയ്യാൻ സാധിക്കാത്തവർക്ക് ഉറപ്പുള്ള മണ്ണും ഉപയോഗിക്കാം, മണ്ണുപയോഗിക്കുന്നവർ  എല്ലാ ബാച്ചിന് ശേഷവും മുകളിൽ  നിന്ന് മണ്ണിളക്കി മാറ്റി പുതിയ മണ്ണ്  വിരിക്കണം.


 *വീതി*

ഒരു ഷെഡിന് പരമാവധി വീതി 21 അടി മാത്രമേ പാടൊള്ളൂ. കൃത്യമായ വായുസഞ്ചാരം ലഭിക്കാൻ വേണ്ടിയാണിത്.

 *ഉയരം* .

വശങ്ങളിൽ 8 അടി ഉയരം ഉണ്ടായിരിക്കണം.
മധ്യത്തിൽ 12 അടി ഉയരം.

 *നീളം.*

കോഴികളുടെ എണ്ണതിനനുസരിച് നീളം എത്ര വേണമെങ്കിലും ആകാം, എങ്കിലും 2500 കോഴികളെ വളർത്തുന്ന ഷെഡുകൾ നിർമ്മിക്കുന്നതാണ് ഉത്തമം.

 *വശങ്ങളിലെ നിർമാണം.* 

ഷെഡിന്റെ വശങ്ങളിൽ ഏറിയാൽ ഒരു അടി മാത്രമേ മതിൽ പാടൊള്ളൂ ബാക്കി എല്ലാം കമ്പി വലകൾ ആയിരിക്കണം. കൃത്യമായ വായുസഞ്ചരത്തിനു വേണ്ടിയാണിത്.
 വശങ്ങളിൽ 
5 അടി ഇരുമ്പ് നെറ്റും   ബാക്കി 3 അടി പ്ലാസ്റ്റിക് നെറ്റും ആകുന്നതിൽ തെറ്റില്ല. താഴെയുള്ള ഇരുമ്പ് നെറ്റ് നായ കുറുക്കാൻ പൊലുള്ള വന്യ  ജീവികളെ തടയാനും ശേഷം വരുന്ന പ്ലാസ്റ്റിക് നെറ്റ് കാക്ക, കൊക്ക്, മൈന  പോലുള്ള പക്ഷികളെ തടയാനും വേണ്ടിയാണു.

ഇരുമ്പ് നെറ്റിനു മുകളിൽ മീൻ വല വിരിക്കുന്നത് പാമ്പുകൾ അകത്തു കടക്കാതിരിക്കാൻ  സഹായിക്കും.

 *മേൽക്കൂര* .

മേൽക്കൂര ഓടുകൊണ്ടോ ഓലക്കൊണ്ടോ ചെയ്യുന്നതാണ്  ഉത്തമം. എങ്കിലും കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് അലൂമിനിയം ഷീറ്റ് മേഞ്ഞ ഫാമുകളാണ്.
കൂടുതൽ  കാലം കേടുകൂടാതെ  നില്കും എന്നതുകൊണ്ടാണിത്.
അലൂമിനിയം ഷീറ്റ് ഉപയോഗിക്കുന്നവർ ചൂടുകാലത്, കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതാണ്.  

മേൽക്കൂര 2.5 അടിയെങ്കിലും പുറത്തോട്ടു തള്ളിനിൽക്കുന്നതായിരിക്കണം.
മഴവെള്ളവും മഞ്ഞും ഷെഡിനകത്തു വീഴാതിരിക്കാൻ വേണ്ടിയാണിത്.

 *രണ്ടു ഷെഡുകൾ  തമ്മിലുള്ള അകലം.*

3 മീറ്റർ.

 *ഫൂട്ട് ഡിപ്.*

ഷെഡിൽ പ്രവേശിക്കുന്നതിനു മുമ്പ് കാലുകൾ അണുവിമുക്തമാക്കാനുള്ള കുഴി നിർമിക്കേണ്ടതാണ്.
ഇതിൽ അണു നാശിനി ലായനി എല്ലാ ദിവസവും നിറക്കുക.ഷെഡിൽ  പ്രവേശിക്കുന്നതിനു മുമ്പ് ഷൂസ്   അതിൽ മുക്കിയെടുക്കുക.

 *ഭ്രൂഡിംഗ് സംവിധാനങ്ങൾ.* 

2500 കോഴികളുടെ ഷെഡിൽ ഭ്രൂഡിംഗ് ചെയ്യാൻ വേണ്ടി മഴക്കാലത്തു 5000 വാട്സ്  ആവശ്യമായി വരും അതിനാൽ 5000 വാട്സ്  താങ്ങാവുന്ന രീതിയിൽ വയറിംഗ് നടത്തണം.

 *തീറ്റപത്രം* .വെള്ളപ്പത്രം

50 കോഴികൾക്ക് ഒന്ന് എന്ന നിരക്കിൽ വലിയ വെള്ളപ്പാത്രവും തീറ്റപാത്രവും  ആവശ്യമായി വരും. അതിനാൽ 2500 കോഴികളുടെ ഷെഡിൽ 50 വെള്ളപ്പത്രത്തിനും  തീറ്റപാത്രത്തിനും സജ്ജീകരണങ്ങൾ ഒരുകണം.

ഷെഡ് നിർമാണം കൃത്യമാണെങ്കിൽ ഭാവിയിലെ പല പ്രശ്നങ്ങളയും ഫാമിൽ നിന്ന് ഒഴിവാക്കാൻ പറ്റും, വായുസഞ്ചാരം കൃത്യമല്ലാത്ത ഫാമുകളിൽ അസുഖങ്ങൾ തുടർകഥയായിരിക്കും.
വേനൽകാലത്തും കർഷകൻ നന്നേ ബുദ്ധിമുട്ടും.

ഡോ : അബ്ദു റഊഫ് പി

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌