ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

മുട്ടക്കാട ഫാമുകളിൽ ദിനചര്യ ചാർട് തയ്യാറാകുമ്പോൾ ഇവ പ്രത്ത്യേകം ശ്രദ്ധിക്കുക.

മുട്ടക്കാട ഫാമുകളിൽ ദിനചര്യ ചാർട് തയ്യാറാകുമ്പോൾ ഇവ പ്രത്ത്യേകം ശ്രദ്ധിക്കുക.
രാവിലെ, വെള്ളപ്പാത്രം അണുനാശിനി കലക്കിയ വെള്ളം കൊണ്ട് വൃത്തിയായി കഴുകുന്നത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കും.
നിപ്പിൾ സിസ്റ്റം ഉപയോഗിക്കുന്നവർ എല്ലാ നിപ്പിളിലും വെള്ളം വരുന്നുണ്ടെന്ന് ഉറപ്പു വരുതേണ്ടതും അത്യാവശ്യമാണ്.

വെള്ളത്തിന്റെ ടാങ്കിൽ അണുനാശിനി ഗുളിഗകൾ ചേർത്തു എന്ന് ഉറപ്പു വരുത്തുക . ആയിരം ലിറ്റർ വെള്ളത്തിനു ഒരു ഗുളിക എന്ന തോതിൽ.

തീറ്റപാത്രത്തിൽ പഴയ തീറ്റ ഒഴിവാക്കി നാനവില്ലാത്ത തുണികൊണ്ട്  വൃത്തിയാക്കിയ  ശേഷം മാത്രം  പുതിയ  തീറ്റ നൽകുക. തീറ്റപ്പാത്രത്തിൽ തീറ്റ ബാക്കിയാവാൻ പാടില്ല. പൌഡർ തീറ്റയെങ്കിലും ബാക്കിയുണ്ടെങ്കിൽ നമ്മൾ  നൽകുന്ന തീറ്റ കൂടുതലാണെന്നു സാരം. അല്ലെങ്കിൽ കാടകൾ കൃത്യമായി തീറ്റയെടുക്കുന്നില്ല.

ഒരു കാടക്കു  30 ഗ്രാം തീറ്റ മാത്രം നൽകേണ്ടതാണ് എന്നിട്ടും തീറ്റ ബാക്കിയാവുന്നുണ്ടെങ്കിൽ  ഡോക്ടറുമായി ചർച്ചചെയ്ത് ലിവർ ടോണിക്കുകളും മറ്റു ആവശ്യമായ മരുന്നുകളും നൽകുന്നത് തീറ്റ എടുക്കുന്നത് വർധിപ്പിക്കും.

സാധാരണ ഗതിയിൽ 90% മുട്ടയും കാടകൾ ഉൽപാദിപ്പിക്കുന്നത് ഉച്ചതിരിഞ്ഞു  3 മണിക്കും 6 മണിക്കും ഇടയിലാണ്.

7 മണിക്ക് മുട്ടകളെല്ലാം എടുക്കാൻ സാധിച്ചാൽ അതാണ് ഉത്തമം. അല്ലെങ്കിൽ രാവിലെ തന്നെ മുട്ടകൾ എടുത്തു പെട്ടിക്കളിലാക്കുക.

വെളിച്ചം  കൃത്യമാണ്  എന്നു  പരിശോധിക്കേണ്ടത് മുട്ടയിൽപാദനത്തിൽ വളരെ പ്രധാനമാണ്. ഒരു ദുവസം 16 മണിക്കൂർ വെളിച്ചം  ആവശ്യമായി വരും മുട്ടകാടകൾക്ക്. 12 മണിക്കൂർ  സൂര്യപ്രകാശവും 4 മണിക്കൂർ കൃത്രിമ  വെളിച്ചവും നൽകണം.  വെളിച്ചത്തിന്റെ തീവ്രതയും ധൈര്ഘ്യവും  കൂടിയാൽ കാടകൾ തമ്മിൽ കൊത്താനും മുട്ടകൾ വലിപ്പം കൂടി തടഞ്ഞു നിൽക്കാനും കാരണമാകും. അതിനാൽ കൃത്യമായ വെളിച്ചം  ക്രമീകരിക്കുക. ട്യൂബുകൾ വല്ലതും പൊടിപിടിച്ചു കിടക്കുന്നുണ്ടെങ്കിൽ വൃത്തിയാക്കുക. 

വിരിപ്പു രീതിയിൽ വളർത്തുന്നവർ ചകിരിച്ചോർ കൃത്യമായി ഇളക്കികൊടുക്കുക.
കൂടുകളിൽ വളർത്തുന്നവർ പുതിയ ചകിരിച്ചോർ കാഷ്ടത്തിൽ വിതറിക്കൊടുക്കുക. കൂടെ പ്രോബയോട്ടിക് പൌഡറുകളും ചേർത്താൽ ദുർഗന്ധത്തിന് ഒരു പരിധിവരെ ശമനം കിട്ടും.

മുറിവുള്ള  കാടകളോ തമ്മിൽ കൊത്തുന്ന കാടകളോ അസുഖമായുള്ള കാടകളോ ഉണ്ടോ  എന്ന്  സൂക്ഷമമായി പരിശോധിക്കുക, ഉണ്ടെങ്കിൽ അവയെ പ്രത്യേകം  റൂമിലേക്ക്  മാറ്റുക.

മരണനിരക്ക് കൃത്യമായി പരിശോധിക്കുക. എല്ലാ ദിവസവും മൃഗാശുപത്രിയിൽ പോയി പോസ്റ്റ്മോർട്ടം ചെയ്യാൻ സാധിച്ചാൽ നല്ലത്, അല്ലെങ്കിൽ  കുറഞ്ഞപക്ഷം ഒരുദിവസം 0.02% ത്തിനു മുകളിൽ മരണ നിരക്കുണ്ടെങ്കിൽ മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.

മരുന്നുകൾക്കും അണുനാശിനി സ്പ്രൈ കൾക്കും  കൃത്യമായ ചാർട്  തുടക്കത്തിൽ തന്നെ  തെയ്യാറാക്കിയിരിക്കുമല്ലോ. ഈ ചാർട് പരിശോധിച്ചു ഇന്നേ ദിവസം വല്ല ടോണിക്കുകളോ മറ്റോ നൽകാനുണ്ടോ എന്ന് നോക്കുക.

ഷെഡിന്റെ പുറത്ത് സജീകരിച്ചിരിക്കുന്ന പാദങ്ങൾ മുക്കാനുള്ള അണുനാശിനി ലായനി എല്ലാദിവസവും മാറ്റി മരുന്ന് ചേർക്കുക  .
കൈകൾ അണുനാശീകരണം  നടത്താനുള്ള അണുനാശിനികൾ  എല്ലാ ദിവസവും മാറ്റുക.

വലിയ ഫാമുകളിൽ സജീകരിച്ചിട്ടുള്ള വാഹനത്തിന്റെ ടയർ മുങ്ങാനുള്ള അണുനാശിനികൾ  എല്ലാ ദിവസവും കൃത്യമായി മാറ്റെണ്ടതാണ്. 

ഷെഡിന് പുറത്തു  എല്ലാ ദിവസവും അണുനാശിനി സ്പ്രൈ അടിക്കുന്നത് വളരെ പ്രധാനമാണ്, ഇത്  പുറത്തു നിന്നുള്ള അണു ക്കളെ ഷെഡിനകത്തു പ്രവേശിക്കുന്നത് തടയും.


ഇതെല്ലാം ഞങ്ങൾക്ക് അറിയാവുന്നതാണല്ലോ എന്ന് ചിന്തിക്കാൻ വരട്ടെ,കൂടുതൽ  അറിയുന്നതിലല്ല കാര്യം കൃത്യമായി നടപ്പിലാക്കുന്നതിലാണ്.
"കൃത്യമായ ആസൂത്രണം  ഇല്ലാത്ത ഒരു ജീനിയസ്സിനെ  തോൽപിക്കാൻ  കൃത്യമായ ആസൂത്രണം  ഉള്ള ഒരു വിഡ്ഢിക്ക് കഴിയും " എന്നാണല്ലോ ഇത് പൗൾട്ടറി പരിചരണത്തിൽ വളരെ പ്രധാനപെട്ടതാണ്.

ഡോ : അബ്ദു റഊഫ് പി

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌