ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

ഭ്രൂഡിംഗ് പലവിധം, കർഷകൻ അനിയോജ്യമായതു തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

ഭ്രൂഡിംഗ്.

കോഴിഫാമുകളിൽ കോഴികുഞ്ഞുങ്ങൾക്കു കൃത്രീമ ചൂട് നൽകുന്നതിനെയാണ് ഭ്രൂഡിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

നാടൻ കോഴിക്കുഞ്ഞുങ്ങളെ തള്ളക്കോഴികൾ ചിറകിനടിയിൽ ശരീരത്തോട് ചേർത്ത് നിർത്തുന്നത് കണ്ടിട്ടില്ലേ എന്തിനാണിങ്ങനെ ചെയ്യുന്നത്?

14 ദിവസം വരെ കോഴികുഞ്ഞുങ്ങൾക്കു അവയുടെ ശരീരോഷ്മാവ് നിയന്ത്രിക്കാനുള്ള കഴിവില്ല, അതിനാൽ അന്തരീക്ഷത്തിലെ കുറഞ്ഞ ഊഷ്മാവ് കോഴികുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായേക്കാം, ഇതു പ്രതിരോധിക്കാൻ വേണ്ടിയിട്ടാണ് തള്ളക്കോഴികൾ കോഴിക്കുഞ്ഞുങ്ങളെ ചിറകിനടിയിൽ ശരീരത്തോട് ചേർത്ത് നിർത്തുന്നത്.

വ്യവസായികാടിസ്ഥാനത്തിൽ ഹാച്ചറികളിൽ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുമ്പോൾ അവക്ക് തള്ളക്കോഴികൾ ഇല്ല, അതിനാൽ കൃത്രിമമായി ചൂട് നൽകേണ്ടത് അത്യാവശ്യമാണ്.
ആദ്യത്തെ 14 ദിവസമാണ് ഭ്രൂഡിംഗ് ചെയ്യേണ്ടത്.

ഭ്രൂഡിങ്ങിനാവശ്യമായ സജ്ജീകരണങ്ങൾ.

അന്തരീക്ഷ  ഊഷ്മാവ് ആദ്യത്തെ 3 ദിവസങ്ങളിൽ 37 ഡിഗ്രി സെൽസ്യസ്  ആയും ശേഷം 5 ദിവസം 35 ഡിഗ്രി   സെൽസ്യസ്  ആയും ശേഷം  30 ഡിഗ്രി ആയും  നിലനിർത്തണം.
. ഇതിനു വേണ്ടി പലരീതികൾ ഫാമുകളിൽ  അനുവർത്തിച്ചു വരുന്നുണ്ട്.

1. കരി ഭ്രൂഡിംഗ്.

ഒരു മൺ പാത്രത്തിലോ, സ്റ്റീൽ പാത്രത്തിലോ കരി(മരത്തടികഷണങ്ങൾ പകുതി കരിഞ്ഞത് ) വെച്ച് അതിനു തീവെക്കുന്നു, ശേഷം ഉണ്ടാകുന്ന കനൽ ഫാമിനുള്ളിലെ ചൂട്  വർധിപ്പിക്കുന്നു.

പുറത്തെ അന്തരീക്ഷ വായുവുമായി ഷെഡിനകത്തെ വായു കലരാതിരിക്കാൻ ഷെഡ് മുഴുവനായും, അല്ലെങ്കിൽ  ഭ്രൂഡിംഗ് ചെയ്യുന്ന  ഭഗവും കൃത്യമായി കർട്ടൺ  വെച്ച് അടച്ചിരിക്കണം, പുറത്തു നിന്നും വായു അകത്തു കടക്കാനോ, ഷെഡിനുള്ളിലെ ചൂട് വായു പുറത്തു പോകണോ പാടുള്ളതല്ല.

2.ഗ്യാസ് ഭ്രൂഡിംഗ്
ഗ്യാസ് ഹീറ്റർ കോയിൽ ഉപയോഗിച്ചു ഷെഡിനകത്തെ വായു ചൂടാക്കുന്നു. 1500 കോഴിക്കുഞ്ഞുങ്ങൾക് ഒരു ഹീറ്റർ എങ്കിലും അത്യാവശ്യമാണ്.

മേല്പറഞ്ഞ കർട്ടൻ സംവിധാനം ഇവിടെയും നിർബന്ധമാണ്.

കരി ഭ്രൂഡിംഗ് ആണെങ്കിലും, ഗ്യാസ് ഭ്രൂഡിംഗ് ആണെങ്കിലും ഇന്ധനം കത്താൻ  വേണ്ടി ധാരാളം ഓക്സിജൻ ഉപയോഗിക്കുകയും, തൽഫലമായി ഷെഡി നകത്തെ വായുവിലെ ഓക്സിജൻ അളവ് കുറയുകയും ചെയ്യും, കൂടാതെ ഇന്ധനം കത്തുന്നതിന്റെ ഫലയുണ്ടാകുന്ന കാർബൺഡിയോക്സൈഡ്  ഷെഡിനകത്തു വർധിക്കുകയും ചെയ്യും.

ഇതു രണ്ടും ഒഴിവാക്കി പുറത്തു  അന്തരീക്ഷം ത്തിലെ ശുദ്ധവായു അകത്തേക്ക് കടത്തിവിടേണ്ടതുണ്ട്  ഷെഡിനുള്ളിലെ വായു പുറത്തേക്കും, ഇതിനായി ഒരു ദിവസത്തിൽ 2 മണികൂർ സമയം കർട്ടൺ  തുറന്നു വെക്കുക.
കർട്ടൻ തുറക്കുന്നത് പുറത്തു വെയിലുള്ള ഉച്ച   സമയത്തു മാത്രം ചെയ്യുക, അല്ലെങ്കിൽ പുറത്തുള്ള  തണുത്ത വായു അകത്തു പ്രവേശിച്ചാൽ ഷെഡിനാകത്തെ  താപം കുറയും.

3.ബൾബ് ഭ്രൂഡിംഗ്.


കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോകിക്കുന്ന രീതിയാണിത്, നമുക്ക് ലഭിക്കുന്ന കുറഞ്ഞ ചിലവിലെ വൈദ്യൂതി  തന്നെ ഒരു കാരണം, മറ്റൊന്ന് കേരളത്തിലെ ഫാമുകളിൽ പകുതിയും ചെറിയ ഫമുകളാണു എന്നുള്ളതുമാണ്. 

ഒരു കോഴികുഞ്ഞിന് 2 വാട്ട്സ് ബൾബ് എങ്കിലും വേണം.വിരിപ്പു രീതിയിൽ വളർത്തുമ്പോൾ 500 കോഴിക്കുഞ്ഞുങ്ങളെ വീതമാണ് ഒരു വൃത്തത്തിൽ  ബൾബ് ഭ്രൂഡിംഗ് ചെയ്യുന്നത്.

500 കോഴികൾക്ക് ആവശ്യമായ രീതിയിൽ ഒരു വൃത്തം   നിർമിക്കുക. ഇതിനായി 30 അടി നീളമുള്ള 1.5 അടി ഉയരമുള്ള,തകര ശീറ്റോ  പേപ്പർ ഭ്രൂഡിംഗ് ഗാർഡോ ഉപയോഗിക്കാം, ഇങ്ങനെയുള്ള ഇരു വൃത്തത്തിൽ 200 വാട്ട്സ് ന്റെ 5 ബൾബുകൾ ക്രമീകരിക്കുക, ഭ്രൂഡിംഗ് ഹോവേറിലാണ് ബൾബുകൾ ക്രമീകരിക്കേണ്ടത്, ചിത്രം  ശ്രദ്ധിക്കുക.

വേനൽ  കാലത്തു 500 കോഴികൾക്ക് 500 വാട്ട്സ് തന്നെ മതിയാകും. എങ്കിലും 500 കോഴികൾക്ക് 1000 വാട്ട്സ് അന്ന നിലയിൽ റെസിസ്റ്റൻസ് താങ്ങാൻ  കെല്പുള്ള വയറിംഗ് നിർബന്ധമായും ചെയ്യേണ്ടതാണ്, ബൾബുകളുടെ വാട്ട്സ്, കാൽവസ്ഥക്ക് അനുയോജ്യമായി  മാറ്റവുന്നതാണ്.

ഇത്തരത്തിൽ ഊഷ്മാവ് നിയന്ത്രിക്കാം എങ്കിലും, കോഴിക്കുഞ്ഞുങ്ങളുട ഉത്സാഹം  അടിസ്ഥാനപ്പെടുത്തി ചൂട്  കൂട്ടുകയും കുറക്കുകയും ചെയ്യേണ്ടതാണ്, കൃത്യമായ ഊഷ്മാവാണ്  ഷെഡിനുള്ളിൽ എങ്കിൽ കോഴിക്കുഞ്ഞുങ്ങൾ ഭ്രൂഡിംഗ് വൃത്തത്തിലെ എല്ലാ സ്ഥലങ്ങളിലും ഓടി നടക്കുന്നത് കാണാം, ചൂട് കുറവാണെങ്കിൽ കോഴിക്കുഞ്ഞുങ്ങൾ ബൾബീനടുത്തു  കൂട്ടമായി നിൽക്കും, കുറവാണെങ്കിൽ ബൾബിൽ നിന്ന് അകലെ പോയി നിൽക്കും,(ചിത്രം ശ്രദ്ധിക്കുക). 

കോഴി കുഞ്ഞുങ്ങൾ കൂട്ടം കൂടുന്നത് വളരെ വലിയ മരണനിരക്കിലേക്ക്  നയിക്കും.  എന്നതു  കൊണ്ട് ഭ്രൂഡിംഗ് ഊഷ്മാവ്  കൃത്യമായി നിലനിർത്തുക എന്നുള്ളത് വളരെ അത്യന്തപേക്ഷിതമാണ്.

ബൾബ് ബ്രൂഡിംഗ്  ചെയ്യുന്ന സമയത്ത് ചൂട് കൂടുതലായി അനുഭവപ്പെട്ടാൽ ബൾബിന്റെ ഉയരം വര്ധിപ്പിക്കുക, എന്നിട്ടും ചൂട് കൂടുതലാണെങ്കിൽ കർട്ടൻ അല്പം തുറന്നു കൊടുക്കാവുന്നതാണ്.
ചൂട്  കുറവായി  അനുഭവപ്പെട്ടാൽ ബൾബ് താഴ്ത്തി കൊടുക്കയും കർട്ടൻ  കൃത്യമായി അടക്കുകയും ചെയ്യേണ്ടതാണ്.

 *ഷെഡിനകത്തെ  ഓക്സിജൻ തോത്  വർധിപ്പിക്കാൻ.ചെയ്യേണ്ടത്* .

കത്തുന്നതിനു വേണ്ടി ധാരാളം ഓക്സിജൻ ഉപയോഗിക്കുന്നതിനാൽ , ഷെഡിനകത്തെ  ഓക്സിജൻ വർധിപ്പിക്കാൻ വേണ്ടി ഉച്ച  സമയത്ത് കർട്ടൺ  2 മണിക്കൂർ തുറന്നു വെക്കുക.

 *ഭ്രൂഡിംഗ് സമയത്തെ ടോണിക്കുകൾ.* 

ഭ്രൂഡിംഗ് സമയത്തു AD3EC വിറ്റാമിനുകൾ നൽകുന്നത് രോഗ പ്രതിരോധത്തിന് സഹായകന്. പരിജയ സമ്പന്നനായ ഡോക്ടറുടെ നിർദേശപ്രകാരം അളവും ബ്രാണ്ടും നിശ്ചയിക്കുക.

ഭ്രൂഡിംഗ് കർത്യമായി നിർവഹിച്ചാൽ ഫാമിലെ പകുതി പ്രശ്നങ്ങൾ ഒഴിവാകും, തിരിച്ചും. ഭ്രൂഡിംഗ് കൃത്യമല്ലെങ്കിൽ ഫാമിലെ ബുദ്ധിമുട്ടുകൾ ഇരട്ടിയാകും.

ഡോ :അബ്ദു റഊഫ് പി

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌