ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

കോക്സിഡിയോസിസ്(രക്താതിസാരം )

*കോക്സിഡിയോസിസ്.*

കോഴികളുടെ അന്നനാളത്തിൽ രക്‌തസ്രാവമുണ്ടാവുകയും രക്തം കാഷ്ടത്തിന്റെ കൂടെ പുറന്തള്ളുകയും ചെയ്യുന്ന അസുഖമാണ് കോക്‌സിഡിയോസിസ്.
ഐമേരിയ എന്നു പേരുള്ള പ്രോട്ടോസോവകളാണ് അസുഖത്തിന് കാരണം.

ഇവ കോഴിയുടെ അന്നനാളത്തിലും ചകിരിച്ചൊരിലും താമസമുള്ള അണുക്കളാണ്.
ഇവയുടെ അളവ് ക്രമാതീ തമായി വർധിക്കുമ്പോൾ അസുഖത്തിന് കാരണമാകുന്നു. 

രോഗകാരികൾ അന്നനാളത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 7 ദിവസത്തിന് ശേഷം രക്‌തസ്രാവം സംഭവിച്ചു തുടങ്ങും.
 *ലക്ഷണം.*
 
കോഴികാഷ്ടത്തിൽ (droopings ) രക്തത്തിന്റെ അംശം കാണുന്നു. 

 *കാരണം.* 

ലിറ്റർ(ചകിരിച്ചോർ ) നനയുന്നത് കാരണം  കോക്സിഡിയോസിസിനു  ഹേതുവായ ഐമേറിയ എന്ന രോഗാണുവിന്റെ വർദ്ധനവ് സംഭവിക്കുക്കകയും ഇത് കോഴി ഭക്ഷിക്കുന്നതു കാരണം കോഴിയുടെ കുടലിൽ മുറിവുണ്ടാക്കുകയും ശേഷം  രക്തസ്രവം സംഭവിക്കുന്നു. 

 *പ്രതിരോധം.*
1.ചകിരിച്ചൊരിലെ ഈർപ്പം 25-30% ഇൽ നിലനിർത്തണം.
ചകിരിച്ചൊരിലെ ഈർപ്പം ഇടക്കിടക്ക് പരിശോധിക്കുന്നത് നല്ലതാണ്. അതിനു വേണ്ടി 100ഗ്രാം ചകിരിച്ചോർ എടുത്ത് ചൂടാക്കുക്ക, ചൂടാക്കിയതിനു ശേഷം എത്ര ഗ്രാം ഉണ്ട് എന്ന് നോക്കുക 75 ഗ്രാം ആണെങ്കിൽ ഈർപ്പം 25%.
2.ലിറ്റർ (ചകിരിച്ചോർ) നനയാതെ സൂക്ഷിക്കുക. 

3.തീറ്റയിൽ coccidiostat മരുന്നുകൾ ചേർക്കുക. 

4.ബയോസ്ക്യൂരിറ്റി മര്യാദകൾ കൃത്യമായി പാലിക്കുക  

5.ഷെഡിന്റെ വശങ്ങളിൽ രണ്ട് അടിയെങ്കിലും പുറത്തേക് മേൽക്കൂര ഉണ്ടായിരിക്കുക. 

6.വെള്ളപ്പാത്രം കോഴിയുടെ തീറ്റസാഞ്ചി  (crop) യുടെ ലെവലിൽ ക്രമപ്പെടുത്തുക. 

7.വെള്ളപാത്രത്തിനും പൈപ്പ് ലൈനിനും ചോർച്ച ഇല്ല എന്ന് ഉറപ്പു വരുത്തുക.

വാക്‌സിനേഷൻ.

ഫലപ്രദമായ കോക്‌സീഡിയൽ വാക്‌സിൻ ലഭ്യമാണ്. 5 ആം ദിവസം ചകിരിച്ചൊരിൽ സ്പ്രേ ചെയ്തു കൊടുക്കുക.
വാക്‌സിനേഷൻ ചെയ്യുന്നതിന് മുമ്പ് ഒരു പരിചയസമ്പന്നനായ ഡോക്ടറോട് ചർച്ചചെയ്ത ശേഷം മാത്രം ചെയ്യുക.

 *ചികിത്സ* . 

ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ ചികിത്സാ നൽകിയാൽ 4 ദിവസം കൊണ്ട് അസുഖം ഭേദമാകുന്നു.

ഡോ :അബ്ദു റഊഫ് പി

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌