ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

BV380 പോലുള്ള അത്യുല്പാദന കോഴികൾ ഗ്രോവെർ സമയത്ത് എങ്ങനെ വളർത്തണം??

BV380 പോലുള്ള അത്യുല്പാദന കോഴികൾ  ഗ്രോവെർ സമയത്ത് എങ്ങനെ വളർത്തണം??

BV380, ഇൻഡിബ്രോ തുടങ്ങിയ അത്യുല്പാദന ശേഷിയുള്ള കോഴികൾ   മുപ്പതു ദിവസം മുതൽ 120 ദിവസം വരെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നു നോക്കാം.

ഗ്രോവെർ സമയത്ത് കൂടുതൽ ശ്രദ്ധ നൽകിയാൽ മാത്രമേ നല്ല ആരോഗ്യവും ഉത്പാദന ശേഷിയുമുള്ള മുട്ടക്കോഴികളെ ഉൽപാദിപ്പിക്കുവാൻ സാധിക്കുകയോള്ളൂ  

കൂടുതൽ വാക്‌സിനുകൾ നൽകുന്ന  സമയമാണ് ഇത് അതുകൊണ്ട് കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്.

30 ദിവസത്തിന് ശേഷം കോഴിക്കുഞ്ഞുങ്ങളെ ഗ്രോവെർ കൂടുകളിലേക്ക് മാറ്റണം.

 *കൂടിന്റെ അളവ്.* 

നീളം  : 22 ഇഞ്ച്.
വീതി 15 ഇഞ്ച്
ഉയരം : 10 ഇഞ്ച്
കോഴിക്കുഞ്ഞുങ്ങൾ നില്കുന്ന പ്രദലം : 1/2 x1 ഇഞ്ച്
വശങ്ങളിലെ കവറിങ്  : 1.5 x 1.5.
മുകളിൽ : 1.5 x 1.5.

ഇത്തരത്തിലുള്ളെ ഒരു കൂട്ടിൽ 8 ഗ്രോവെർ  കോഴിക്കുഞ്ഞുങ്ങളെ വരെ  വളർത്താം.

വിരിപ്പു രീതിയിൽ വളർത്തുന്നവർ സ്ഥലം കൂടുതൽ നൽകുകയോ അല്ലെങ്കിൽ ഗ്രോവെർ ഷെഡുകളിലേക്ക് മാറ്റിയ ശേഷം  കൂടുതൽ സ്ഥലം നൽകുകയോ ചെയ്യുക.

ഒരു കോഴികുഞ്ഞിനു 1/2 -1 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്.

 *തീറ്റ ക്രമം* 

മുപ്പതു ദിവസത്തിന് ശേഷം ഗ്രോവെർ തീറ്റയിലേക്ക് മാറാവുന്നതാണ്.
 30 ഗ്രാം സ്റ്റാർട്ടർ  തീറ്റ നൽകിയിരുന്നത് 40 ഗ്രാം ഗ്രോവെർ തീറ്റയിലേക്കു  മാറ്റുക. എല്ലാ ആഴ്ചയിലും 4-5 ഗ്രാം വർധിപ്പിച്ചു നൽകുക. 120 ആമത്തെ ദിവസം 80 ഗ്രാം ആകുന്ന രൂപത്തിൽ.
സ്റ്റാർട്ടർ തീറ്റയിൽ നിന്ന് ഗ്രോവെർ തീറ്റയിലേക്ക് മാറുമ്പോൾ 3 ദിവസമെങ്കിലും പഴയ തീറ്റ ചേർത്ത് നൽകണം.
തീറ്റ മിശ്രണം ചെയ്യുന്ന രീതി കഴിഞ്ഞ ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ഗ്രോവെർ സമയത്ത് ആകെ ഏകദേശം 7 കിലോ തീറ്റ ചിലവാകും.

 *വെളിച്ചം* .

തീറ്റയെടുക്കുന്നതിനാവശ്യമായി പകൽ മാത്രമേ  വെളിച്ചം നൽകാവൂ.
ഗ്രോവർ പ്രായത്തിൽ കുറഞ്ഞ വെളിച്ചം നൽകിയാൽ മുട്ടയിടുന്ന സമയത്തുള്ള  അധിക വെളിച്ചം  നൽകുമ്പോൾ കൂടുതൽ  ഫലം ലഭിക്കും.എല്ലാ കോഴികളും ഒരേ സമയം മുട്ടയിട്ടു തുടങ്ങും.

 *വെള്ളം* .

1.കഴിക്കുന്ന തീറ്റയുടെ 2.5 മുതൽ 3 ഇരട്ടി വരെ വെള്ളം കുടിക്കും.
2. അണുനശീകരണം നടത്തിയ വെള്ളം മാത്രം നൽകുക. ആയിരം ലിറ്റർ വെള്ളത്തിനു ഒരു ക്ളോറിൻ  ഗുളികയെങ്കിലും നൽകുക. മഴക്കാലത്തു രണ്ടെണ്ണം.

3. എല്ലാ ബാച്ചിന് ശേഷവും ഹൈഡ്രജൻ പേരൊക്‌സൈഡ്  ഉപയോഗിച്ചു പൈപ്പ്‌ലൈനിന്റെ അകം  വൃത്തിയാക്കുക

4. എല്ലാ ബാച്ചിന് ശേഷവും ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ചു ടാങ്ക് വൃത്തിയാക്കുക.

 *രോഗപ്രധിരോധ മാർഗങ്ങൾ.* 

 *വാക്‌സിനേഷൻ* .

1.40 ആം  ദിവസം  R2B 0.5മില്ലി ചിറകിനടിയിൽ.

2.50 ആം ദിവസം ഫൗൾ പോക്സ് വാക്‌സിൻ.

3.80 ആം ദിവസം  R2B ഇൻജെക്ഷൻ.0.5 ml ചിറകിനടിയിൽ.

3.105 ആം ദിവസം  IB മാസ്സ് വാക്‌സിൻ.

4.120- ND killed.0.5 മില്ലി മസിലിനിടയിൽ.



 *മരുന്നുകൾ  ടോണിക്കുകൾ.* 

ആഴ്ചയിൽ  3 ദിവസം  നല്ല ലിവർടോണിക്കുകൾ, B കോംപ്ലക്സ് വിറ്റാമിനുകൾ  എന്നിവ  നൽകുന്നത് വളർച്ച ത്വരിതപ്പെടുത്തും.

ഇടക്ക് പ്രോബിയോട്ടികുകൾ നൽകുന്നത്  രോഗം പ്രതിരോധിക്കാനും ദഹനത്തിനും സഹായിക്കും.

 *ബയോസെക്യൂരിറ്റി* .

1.പത്തു ദിവസത്തിലൊരിക്കൽ അണുനാശിനി സ്പ്രൈ ചെയ്യുക.

2. ഫാമിൽ കയറുന്നതിനു മുമ്പ് ശൂസും, കയ്യും അണുനാശിനിയിൽ മുക്കുക.

3. വസ്ത്രത്തിൽ അണുനാശിനി സ്പ്രൈ ചെയ്യുക.

4. സന്ദർഷകരെ  ഒഴിവാക്കുക.

5. ഫാമിനുള്ളിൽ പ്രത്ത്യേക വസ്ത്രം ധരിക്കുക.

ഇത്തരം കാര്യങ്ങൾ കർത്യമായി ചെയ്താൽ നല്ല ആരോഗ്യവും ഉത്പാദന ശേഷിയുമുള്ള മുട്ടക്കോഴികളെ ഉൽപാദിപ്പിച്ചെടുക്കാൻ സാധിക്കും.


ഡോ :അബ്ദു റഊഫ് പി

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌