ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

BV380 കോഴികൾ എഗ്ഗർ നഴ്സറികളിലെ പരിചരണം.ഒന്നാം ദിവസം മുതൽ 30 ആം ദിവസം വരെ.

*BV380.- ലക്കം -2* 

 *BV380 കോഴികൾ 
എഗ്ഗർ നഴ്സറികൾ എങ്ങനെ വളർത്തണം?
ഒന്നാം ദിവസം മുതൽ 30 ആം ദിവസം വരെ.
*

ഒന്നാം ദിവസം മുതൽ 120 ദിവസം വരെ കോഴിക്കുഞ്ഞുങ്ങളെ വളർത്തി മുട്ടയു ൽപാദനത്തിന് തെയ്യാറാക്കുന്ന കർഷകരെയാണ് എഗ്ഗർ നഴ്സറികൾ എന്നു വിളിക്കുന്നത്.

Bv380 കോഴികൾ എന്താണെന്നും  അതിന്റെ പ്രത്ത്യേകതകളും കഴിഞ്ഞ ലക്കത്തിൽ പറഞ്ഞിരുന്നു.

വായിക്കാത്തവർ താഴെയുള്ള ലിങ്കിൽ വായിക്കുക..

http://drrauoofpoultryreading.blogspot.com/2020/11/bv380.html

ഈ ലക്കത്തിൽ പറയുന്നത് BV380 എഗ്ഗർ നഴ്സറികൾ കോഴിക്കുഞ്ഞുങ്ങളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

ഇൻഡിബ്രോ കോഴികൾക്കും ഇവയെല്ലാം ബാധകമാണ്..

എഗ്ഗർ നഴ്സറികൾ വെങ്കിഡേശ്വര  ഹാചരീസിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ വെങ്കിടേശ്വരയിൽ നിന്ന് കൊത്തു മുട്ടകൾ വാങ്ങി വിരിയിക്കുന്ന അംഗീകൃത ഏജൻസികളിൽ നിന്നോ  മാത്രം കോഴിക്കുഞ്ഞുങ്ങളെ വാങ്ങിക്കുക.


BV380 കോഴികുഞ്ഞുങ്ങൾക്കു തവിട്ടു നിറമാണ്. ആദ്യ ദിവസങ്ങളിൽ  ഇത് വ്യക്തമായില്ലെങ്കിലും ഒരാഴ്ചക്കുള്ളിൽ കൃത്യമായി തവിട്ടു നിറം വ്യക്തമായി വരും.

BV380 പൂവൻ  കുഞ്ഞുങ്ങൾക്ക് വെള്ള നിറമാണ്. അതിനാൽ പൂവനും പിടയും തിരിച്ചറിയാൻ പ്രയാസമില്ല.

 *ആദ്യത്തെ 30 ദിവസത്തെ പരിചരണം എങ്ങനെയെന്നു നോക്കാം.*

ഭ്രൂഡിംഗ് അഥവാ കൃത്രിമ ചൂട്      ചെയ്യുന്നതിനാവശ്യമായ കൂടിന്റെ അളവുകൾ 


നീളം -24 ഇഞ്ച്
വീതി -15ഇഞ്ച്
ഉയരം - 10 ഇഞ്ച്.

കോഴിക്കുഞ്ഞുങ്ങൾ നിൽക്കുന്ന പ്രതലം- 1/2 x 1/2 ഇഞ്ച്.
ചുറ്റുമുള്ള കള്ളികൾ  - 1x1 ഇഞ്ച്
തീറ്റഎടുക്കുന്ന ദ്വാരം - 1.5x2.5 ഇഞ്ച് 


ഇങ്ങനെയുള്ള ഒരു കൂട്ടിൽ  10-15 വരെ കോഴികുഞ്ഞുങ്ങളെ  ഭ്രൂഡിംഗ് ചെയ്യാവുന്നതാണ്.
രണ്ടു കൂടുകൾക്കിടയിൽ  60 വാട്ട്സ് ന്റെ ഒരു ബൾബ് ചൂടിന് വേണ്ടി  സജ്ജീകരിക്കുക.

വിരിപ്പ് രീതിയിൽ വളർത്തുന്നവർക്കു   30 അടി നീളമുള്ള 1.5 അടി
ഉയരമുള്ള തകര ഷീറ്റിൽ/പേപ്പർ ഭ്രൂഡിംഗ് ഷീറ്റിൽ  500 കോഴിക്കുഞ്ഞുങ്ങളെ ഭ്രൂഡിംഗ് ചെയ്യാവുന്നതാണ്.
ബൾബുകൾ മാത്രമല്ല ഗ്യാസ് ബ്രൂഡറുകളും   ചാർക്കോൾ ബ്രൂഡറുകളും ഉപയോഗിക്കാവുന്നതാണ്.
ഗ്യാസ് ബ്രൂഡറുകളാണ് കൂടുതൽ ഉത്തമം.

കൂടുകളിൽ  ബ്രൂഡിംഗ്         ചെയ്യുന്നതാണ് BV380 കോഴികൾക്കും മറ്റു മുട്ടക്കോഴികൾക്കും ഉത്തമം. എങ്കിലും വിരിപ്പ് രീതിയിൽ  ഭ്രൂഡിംഗ് ചെയ്യുന്നതും കേരളത്തിൽ വ്യാപകമാണ്.

 *പ്രീ-ഹീറ്റിംഗ്*  

കോഴിക്കുഞ്ഞുങ്ങൾ വന്നിറങ്ങുന്നതിനു മുമ്പ് തന്നെ കൃത്രിമ ചൂട് നൽകാനുള്ള സജീകരണങ്ങൾ ചെയ്യേണ്ടതാണ്.

കോഴിക്കുഞ്ഞുങ്ങൾ വന്നിറങ്ങുന്നതിന്റെ 3 മണിക്കൂർ മുമ്പെങ്കിലും ബ്രൂഡിംഗ് സംവിധാനം പ്രവർത്തിച്ചു തുടങ്ങണം.
കോഴിക്കുഞ്ഞുങ്ങൾ വന്നിറങ്ങുന്നത് തന്നെ 30-35ഡിഗ്രി ചൂടിലേക്ക് ആയിരിക്കാൻ വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്.
3 മണിക്കൂർ മുമ്പ് ബ്രൂഡെർ  പ്രവർത്തിപ്പിച്ചു   തുടങ്ങുന്നത്  വെള്ളപ്പാത്രവും മറ്റു ഭ്രൂഡിംഗ് സംവിധാനങ്ങളും ചൂടായി നിൽക്കാൻ സഹായിക്കും. ഇതിനെയാണ്  പ്രീ ഹീറ്റിംഗ്  എന്നു വിളിക്കുന്നത്

 *ബ്രൂഡിംഗ്

കോഴിക്കുഞ്ഞുങ്ങൾ വന്നിറങ്ങിയ ഉടനെ പൊക്കിൾ കോടി നന്നായി കരിഞ്ഞിട്ടുണ്ടോ എന്ന്  പരിശോധിക്കുക.  നന്നായി കരിയാത്ത   പൊക്കിൾ കോടിയിലൂടെ അണുബാധ  സംഭവിക്കാൻ സാധ്യതയുണ്ട്.

രണ്ടാം ദിവസത്തിന് ശേഷം എല്ലാ ദിവസവും  2 മണിക്കൂറെങ്കിലും ശുദ്ധവായു നൽകേണ്ടത് അത്യാവശയമാണ്  . നാം സജീകരിച്ചിട്ടുള്ള ബ്രൂഡിംഗ് സംവിധാനങ്ങൾ കത്താൻ വേണ്ടി അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ വലിച്ചെടുക്കും. കൂടാതെ കോഴിക്കുഞ്ഞുങ്ങൾക്കും ഓക്സിജൻ ആവശ്യവസ്തുവാണ്. അതിനാൽ പൂർണമായി അടച്ചിട്ടിരിക്കുന്ന ബ്രൂഡിംഗ് സംവിധാനത്തിൽ ഓക്സിജന്റെ അളവ് വർധിപ്പിക്കാൻ വേണ്ടി ദിവസത്തിൽ 2-3 മണിക്കൂർ വരെ കർട്ടണുകൾ തുറന്നിടുക. 
ഇത് ഉച്ച സമയത്ത് വെയിലിനു ചൂട് കൂടിനിൽകുമ്പോൾ ചെയ്യുന്നതാണ് ഉചിതം.

ഓക്സിജൻ ലഭിക്കുന്നത് കുറവായാൽ വളർച്ച മുരടിപ്പും, ഉദരത്തിൽ നീർക്കെട്ടും ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

ഒരു കോഴികുഞ്ഞിനു 2 വാട്ട്സ് എന്ന നിരക്കിൽ ബ്രൂഡെർ സജ്ജീകരിക്കുന്നത്    35-37 ഡിഗ്രി സ്ഥിരമായി നിലനിൽക്കാൻ സഹായിക്കും. വേനൽകാലത്തു ഒരു കോഴികുഞ്ഞിനു ഒരു വാട്ട്സ് മതിയാകും.

ബൾബ് ബ്രൂഡിങ്ങിന് പുറമെ ഗ്യാസ് ഉപയോഗിച്ചും, കരി ഉപയോഗിച്ചും ഭ്രൂഡിംഗ് ചെയ്യാവുന്നതാണ്.

കോഴിക്കുഞ്ഞുങ്ങൾ ഓടിച്ചാടി നടന്നു തീറ്റയെടുക്കുന്നു എന്ന് ഉറപ്പു  വരുത്തുക.
കൃത്യമായ ബ്രൂഡിങ്ങിന്റെ ലക്ഷണം ഊർജസ്വലരായ കോഴിക്കുഞ്ഞുങ്ങളാണ്. അല്ലാത്തപക്ഷം ചൂട് വർധിപ്പിക്കാനുള്ള സജീകരങ്ങൾ  ഉടനടി ചെയ്യുക..

 *വാക്‌സിനേഷൻ* .

മിക്കവാറും ഹാച്ചറികൾ മാരേക്സ് വാക്‌സിൻ നല്കിയിട്ടായിരിക്കും കുഞ്ഞുങ്ങളെ നൽകുന്നത്. ഇല്ലെങ്കിൽ ആദ്യ ദിവസം തന്നെ മാരക്സ് വാക്‌സിൻ നൽകണം.

ഒന്നാം ദിവസം ND killed വാക്‌സിൻ നൽകുന്നത് പ്രധിരോധശേസി ആദ്യ ദിവസംമുതൽ ലഭിക്കാൻ കാരണമാകുന്നു.

7 ആം ദിവസം  ലസോട്ട  വാക്‌സിൻ നൽകുക.
ലസോട്ട വാക്‌സിന്റെ കൂടെ IB H120 കൂടി  നൽകിയാൽ  IB അസുഖത്തെ പ്രതിരോധിക്കാം.

14 - ദിവസം IBD  വാക്‌സിൻ നൽകുക.
ഇതിന്റെ കൂടെ ND+IBD killed വാക്‌സിൻ നൽകുന്നത് വസന്തക്കെതിരെയും IBD ക്കെതിരെയും ദീർഘമായ പ്രതിരോധം ലഭിക്കാൻ സഹായിക്കും.


21 ദിവസത്തിൽ വീണ്ടും ലാസോട്ടയും,

28 ഇൽ വീണ്ടും IBD യും നൽകുക.
കൂടെ IB+ലാസോട്ട ലൈവ് വാക്‌സിനും  ചേർക്കാവുന്നതാണ്.

വിരിപ്പ് രീതിയിൽ വളർത്തുന്നവർ 18 ആം ദിവസം  കോക്സീഡിയക്കുള്ള  മരുന്ന് നൽകണം, അല്ലെങ്കിൽ 4 ആം ദിവസം കോക്‌സിഡിയ ക്കുള്ള വാക്‌സിൻ നൽകണം.

 *സ്ഥല വിസ്താരം നൽകുന്നത് എങ്ങനെ?* 


ഏഴാം ദിവസത്തെ ലാസോട്ട വാക്‌സിൻ നൽകിയതിന് ശേഷം  കൂടുകളിൽ കോഴികുഞ്ഞുങ്ങളുടെ എണ്ണം 15 ഇൽ നിന്ന് 10 ലേക്ക് കുറക്കുക.
വിരിപ്പു രീതിയിൽ ബ്രൂഡിംഗ് ചെയ്യുന്നവർ ബ്രൂഡിംഗ് വട്ടത്തിന്റെ വിസ്തീർണം കൂട്ടി നൽകുക.
അല്ലെങ്കിൽ ഒരു കോഴികുഞ്ഞിന് കാൽ  ചതുരശ്ര അടി എന്ന  നിരക്കിൽ സ്ഥലം അനുവദിച്ചു  നൽകുക.കൂടിന്റെ ഒരു വശത്തു മാത്രമായി   ചതുരത്തിലും സ്ഥലം കൂട്ടി  നൽകാവുന്നതാണ്.

വിരിപ്പു രീതിയിൽ വളർത്തുന്ന കർഷകർ 30 ദിവസം ആകുമ്പോഴേക്കും  ഒരു കോഴികുഞ്ഞിനു  അര  ചതുരശ്ര അടി സ്ഥലം  നൽകുക.

 *തീറ്റക്രമം* .

ആദ്യ ദിവസം പേപ്പറിൽ തീറ്റ നൽകുക 24 മണിക്കൂറിനു  ശേഷം  പേപ്പർ ഒഴിവാക്കുക.
കൂടുകളിലും  വിരിപ്പ് രീതിയിലും ഇങ്ങനെ ചെയ്യണം. അല്ലെങ്കിൽ കൂടുകളിൽ ചിക്ക്  ഫീഡറുകൾ സജീകരിക്കുക..

ആദ്യ ദിവസം മുതൽ 30 ദിവസം വരെ തീറ്റയിൽ നിയന്ത്രണങ്ങളില്ല. എല്ലാ സമയത്തും തീറ്റപത്രത്തിൽ തീറ്റ  ഉണ്ടായിരിക്കണം.ആദ്യത്തെ ദിവസം 15 ഗ്രാം  തീറ്റയിൽ തുടങ്ങി മുപ്പതാം ദിവസം 40 ഗ്രാമിൽ അവസാനിക്കുന്ന രീതിയിൽ തീറ്റ നൽകുക.
ആദ്യ 30 ദിവസം  ലയർ സ്റ്റാർട്ടർ തീറ്റയാണ് നൽകേണ്ടത്.
ആദ്യത്തെ 30 ദിവസം ആകെ ഏകദേശം 850ഗ്രാം തീറ്റ ചിലവാകും.

 *വെള്ളം* .

നിപ്പിളിന്റെ ഉയരം കോഴികുഞ്ഞുങ്ങൾക്കു തല ഉയർത്തി  കുടിക്കാവുന്ന രീതിയിൽ താഴ്ത്തി നൽകുക.

നിപ്പിളിൽ ഒരു മിനിറ്റിൽ 60-80 മില്ലി വെള്ളമെങ്കിലും വരുന്നു എന്ന് സ്റ്റോപ്പ്‌ വാച്ചും ബീകറും വെച്ച്   അളന്നു പരിശോധിക്കുക.
കോഴികുഞ്ഞുങ്ങൾക്കു ഏറ്റവും അത്യാവശ്യമുള്ളത് വെള്ളമാണ്.

 *മരുന്നുകളും ടോണിക്കുകളും* 

കോഴിക്കുഞ്ഞുങ്ങൾ വന്നിറങ്ങിയ ഉടനെ 7 ദിവസത്തേക്ക് പ്രോബയോട്ടിക്കുകൾ നൽകുന്നത് ദഹനം ത്വരിതപ്പെടാനും, അണു ബാധ ഒഴിവാക്കാനും സഹായിക്കുന്നു.

ആദ്യത്തെ 7 ദിവസം AD3EC വിറ്റാമിനുകൾ നൽകുന്നത് കുടൽ ഭീത്തിയെ സംരക്ഷിക്കാനും അതിലൂടെ രോഗ പ്രതിരോധത്തിനും, ദഹനത്തിനും സഹായിക്കും.

14 ദിവസത്തിന് ശേഷം  ലിവർട്ടോണിക്കുകൾ നൽകുന്നത് ദഹനത്തിനും പ്രതിരോധത്തിനും, വളർച്ചക്കും സഹായിക്കും.

 *ബയോസെക്യൂരിറ്റി* .

അസുഖങ്ങളെ തടയാൻ ബയോസെക്യൂരിറ്റി വളരെ പ്രധാനമാണ്.

ബയോസെക്യൂരിറ്റി യെ കുറിച്ച് കൂടുതൽ താഴെയുള്ള ലിങ്കിൽ വായിക്കാം.

http://drrauoofpoultryreading.blogspot.com/2020/10/blog-post_60.html

ഷെഡിനുള്ളിലെ അണുബാധ ഒഴിവാക്കാൻ വേണ്ടി 10 ദിവസത്തിലൊരിക്കൽ അണു നാശിനി സ്പ്രൈ ചെയ്തു കൊടുക്കണം.

സന്ദർഷകരെ പൂർണമായി ഒഴിവാക്കണം, ഫാമിനുള്ളിൽ പ്രത്ത്യേക വസ്ത്രം ഉപയോഗിക്കണം.
വാഹനങ്ങൾ അണു നശീകരണം നടത്തണം. കാലുകളും കയ്കളും അണുനാശിനിയിൽ കഴുകണം.ഫാമിൽ പ്രവേശിക്കുന്നതിനു മുമ്പ് ദേഹത്ത് അണുനാശിനി സ്പ്രൈ ചെയ്യുക.

ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ആരോഗ്യവും പ്രതിരോധശേഷിയുമുള്ള കോഴിക്കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ സാധിക്കുകയോള്ളൂ.
.
മുപ്പതു ദിവസം മുതൽ 120 ദിവസം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അടുത്ത ലകത്തിൽ എഴുതാം.

ഡോ :അബ്ദു റഊഫ് പി
+918606797011

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌