ഫ്യൂമിഗേഷൻ....
സ്ഥിരമായി CRD ഉള്ള ഫാമുകൾ, സ്ഥിരമായി IBD വരുന്ന ഫാമുകൾ ചികിത്സിച്ചു ഭീമമായ സംഘ്യ ചിലവാക്കുന്നവർ,
ഇങ്ങനെ സ്ഥിരമായി അസുഖം വരുന്ന ഫാമുകൾക്കു എന്താണ് പരിഹാരം??
ഒരു ചെറിയ പ്രക്രിയയിലൂടെ സ്ഥിരമായി വരുന്ന അസുഖങ്ങളെ തുരത്താൻ സാധിക്കും.
ഫ്യുമിഗേഷൻ.
കോഴിഫാമുകളിലെ എല്ലാ അണുക്കളെയും നശിപ്പിക്കാൻ ചെയ്യുന്ന പ്രക്രിയയാണ് ഫ്യൂമികഷൻ.ഫാമുകളിൽ മാത്രമല്ല ഹാച്ചറികളിലും മറ്റു ബിൽഡിങ്ങുകളിലും ഫ്യൂമിഗേഷൻ സ്ഥിരമായി ഉപയോഗിക്കുന്ന അണു നഷീകരണ രീതിയാണ്.
പൊട്ടസ്യം പെർമാങ്കനെറ്റും ഫോർമാൽഡിഹൈഡുമാണ് ഫുമിഗേഷന് വേണ്ടി ഉപയോകിക്കുന്ന കെമിക്കലുകൾ.
ഇവ രണ്ടും തമ്മിൽ ചേർന്നാൽ ഉണ്ടാകുന്ന ഗ്യാസ് എല്ലാ അണുക്കളെയും നശിപ്പിക്കും. എല്ലാ ബാക്ടീരിയകളെയും വൈറസുകളെയും ഫങ്കസുകളെയും എല്ലാം...
മാത്രമല്ല ഈ ഗ്യാസ് നമുക്ക് വൃത്തിയാക്കാൻ പറ്റാത്ത എല്ലാ ദ്വാരങ്ങളിലും എല്ലാ സ്‌ഥലങ്ങളിലും എത്തിച്ചേർന്നു അണുക്കളെ നശിപ്പിക്കും.
ഫോർമാൽഡിഹൈഡിന് പകരമായി പല അണുനശികരണ ഫ്യുമികേഷൻ ഉപകരണങ്ങളും വിപണിയിൽ ഉണ്ടെങ്കുലും ഫോർമാൽഡിഹൈഡിന്റെ അത്ര ഫലപ്രാപ്തി ലഭ്യമല്ല.
ഫ്യൂമിഗേഷൻ എപ്പോൾ ചെയ്യണം???
ഫാമിൽ കോഴി ഉള്ളപ്പോൾ ഫ്യൂമിഗേഷൻ ചെയ്യാൻ പാടില്ല.കോഴിഫാമിൽ പുതിയ ബാച്ച് ഇറക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് ഫ്യൂമികഷൻ ചെയ്യുക. ശേഷം ഒരു ദിവസം ഫാം മുഴുവനായും വായുസഞ്ചാരത്തിനു വേണ്ടി തുറന്നിടണം.
*ഫ്യൂമിഗേഷൻ ചെയ്യുന്നതെങ്ങനെ..*
ഒരു ചതുരശ്ര അടിക്ക് ഒരു ഗ്രാം എന്ന കണക്കിൽ പൊട്ടസ്യം പെർമാങ്കനേറ്റ് ഉപയോഗിക്കണം എന്നതാണ് നിർദേശം എങ്കിലും. പ്രയോഗികമായി 1000 കോഴിയുടെ ഫാം ആണെങ്കിൽ 300g പൊട്ടസ്യം പെര്മങ്ങനേറ്റ് എങ്കിലും കുറഞ്ഞത് ഉപയോഗിക്കണം.
ഫ്യൂമിഗേഷൻ ചെയ്യുന്നതിന് മുന്നോടിയായി ഫാം മുഴുവനായും കർട്ടൻ ഉപയോഗിച്ചു മറക്കുന്നത് ഫ്യൂമിഗേഷൻ ഗ്യാസ് പുറത്തു പോകാതിരിക്കാൻ സഹായിക്കും.
ഫ്യൂമിഗേഷൻ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗ്യാസ് 24 മണിക്കൂരെങ്കിലും ഫാമിനുള്ളിൽ തങ്ങി നിന്നാൽ മാത്രമേ മുഴുവൻ അണുക്കളെയും നശിപ്പിക്കാൻ സാധ്യമവുകയുള്ളൂ.
20മിനിറ്റുകൊണ്ട് ഫ്യൂമികഷൻ ഗ്യാസ് എല്ലാ അണുക്കളെയും നശിപ്പിക്കുമെങ്കിലും 24മണിക്കൂർ നിലനിർത്തുന്നതാണ് ഉചിതം.
1000 ചതുരശ്ര അടിയുള്ള ഫാമിനുള്ളിൽ എട്ടോ - പത്തൊ മൺപാത്രങ്ങളോ ലോഹം കൊണ്ടുള്ള പാത്രങ്ങളോ വിവിധയിടങ്ങളിൽ വെക്കുക.
ശേഷം ഓരോ പാത്രത്തിലും 30 ഗ്രാം പൊട്ടസ്യം പെർമാങ്കനേറ്റ് നിക്ഷേപിക്കുക ശേഷം എല്ലാ പാത്രത്തിലും 60 മില്ലി ഫോർമാലിൻ ചേർക്കുക വാതിൽ നിൽ ക്കുന്ന ഭാഗത്തായിരിക്കണം അവസാനം ഫോർമലിൻ ഒഴിക്കേണ്ടത്. അല്ലെങ്കിൽ തിരിച്ചു പോകാൻ ബുദ്ധിമുട്ടായിരിക്കും...
അല്ലെങ്കിൽ 5 പാത്രങ്ങൾ വെച്ച് അത് 60 ഗ്രാം പൊട്ടസ്യം പെര്മങ്ങനേറ്റ് ഉം 120 മിലി ഫോർമാലിനും ഒഴിക്കുക
വെള്ളപാത്രങ്ങളും തീറ്റപാത്രങ്ങളും ഫാമിൽ ഫിറ്റ് ചെയ്തതിനു ശേഷം ഫ്യൂമിഗേഷൻ ചെയ്യുക.
പൊട്ടാസ്യം പെർമാങ്കനേറ്റിലേക്കു ഫോർമാലിൻ ഒഴിക്കുക. ഒരുകാരണവശാലും തിരിച്ചു ചെയ്യരുത്. ചിലപ്പോൾ സ്ഫോടനം വരെ സംഭവിൽകാം.
ക്രിസ്റ്റൽ രൂപത്തിലുള്ള പൊട്ടസ്യം പെര്മാങ്ങനെറ്റ് ആണ് പൊടി രൂപത്തിലുള്ളതിനേക്കാളും നല്ലത്.
ഫോർമാലിൻ ഒഴിക്കുക മാത്രം ചെയ്യുക ഗ്യാസ് നേരിയ രീതിയിൽ മാത്രമേ കാണാൻ സാധിക്കൂ. ഒരിക്കലും കത്തിക്കാൻ ശ്രമിക്കരുത്.
അപകടം വിളിച്ചു വരുത്തും.
ഒരു വേറ്റിനറി ഡോക്ടറുടെ നിർദേശം കൃത്യമായി പാലിച്ചു മാത്രം ഫ്യൂമിഗേഷൻ ചെയ്യുക.
ശേഷം 24 മണിക്കൂർ ഫാം കൃത്യമായി അടച്ചു വെക്കുക. ഫ്യൂമിഗേഷൻ മൂലമുണ്ടാകുന്ന പുക ഫാമിൽ മുഴുവൻ വ്യാപിച്ചു 24 മണിക്കൂർ കഴിഞ്ഞ ശേഷം മാത്രം കർട്ടനുകൾ പൂർണമായി തുറക്കുക.
നല്ല വായുസഞ്ചാരം അനുവദിക്കുക, കോഴിഫാമിൽ നിന്നുള്ള ഫുമികേഷന്റെ എല്ലാ പുകപലങ്ങളും 24 മണിക്കൂർ കൊണ്ട് പുറത്തു പോകും.
ശേഷം കോഴി കുഞ്ഞുങ്ങളെ ഇറക്കാവുന്നതാണ്.
ശ്രദ്ധിക്കുക :
ഫ്യൂമികഷൻ നടത്തുമ്പോൾ ഉണ്ടാകുന്ന ഗ്യാസ് അധികമായി ശ്വസിക്കരുത്.
ഫ്യൂമിഗേഷൻ ഗ്യാസ് കണ്ണിൽ എരിച്ചിൽ ഉണ്ടാക്കും.
ഫ്യൂമികഷൻ പ്രക്രിയ പരിജയ സമ്പന്നനായ ഒരു വെറ്റിനറി ഡോക്ടറുടെ നിർദേശ ഉപദേശപ്രകാരം മാത്രം ചെയ്യുക.
ഡോ :അബ്ദു റഊഫ് പി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ