ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

ബ്രോയ്ലർ ഫാമിലെ ദിനചര്യകൾ...

ബ്രോയ്ലർ ഫാമിലെ ദിനചര്യകൾ......

ഒരു ബ്രോയ്ലർ ഫാമിൽ രാവിലെ മുതൽ വൈകീട്ടു  വരെ എന്തൊക്കെ ചെയ്യണം??

ബ്രോയ്ലർ ഫാമുകളിൽ പതിനായിരത്തിനു താ ഴെയാണെങ്കിൽ  രാവിലെയും വൈകീട്ടും മാത്രം ഫാമിൽ പോയാൽ മതിയാകും. പതിനായിരത്തിനു മുകളിലുള്ള ഫാമുകളിൽ മിനിമം രണ്ടു  ജോലിക്കാരെയെങ്കിലും ആവശ്യമാണ്.
ഇവർ രാവിലെ മുതൽ വൈകീട്ട് എന്തൊക്കെയാണ് ചെയ്യേണ്ടത്???

താഴെ പറയുന്ന പോലെ ഒരു ദിനചര്യ ചാർട് ഫാമുകളിൽ തയ്യാറാക്കുക.

ഭ്രൂഡിംഗ് കഴിഞ്ഞ ശേഷമുള്ള ദിനചര്യകൾ താഴെ വിവരിക്കുന്നു..

ഭ്രൂഡിംഗ് സമയത്തുള്ള ദിനചര്യകൾ മറ്റൊരു ലേഖനത്തിൽ വിശദീകരിക്കാം..

 *രാവിലെ* ...

1.രാവിലെ വന്നയുടനെ  കാലുകൾ അല്ലെങ്കിൽ പാദരാക്ഷകൾ മുക്കുന്ന ഫൂട്ട്  ഡിപ്പിലെ വെള്ളം മാറ്റി പുതിയ അണു നശീകരണ ലായനി നിറക്കുക.
2. കൈ കഴുകാൻ സാനിറ്റയ്സർ ഉണ്ട് എന്ന് ഉറപ്പു  വരുത്തുക.
3. വെള്ളപാത്രം അണു നശീകരണ ലായനി ഉപയോഗിച്ചു കഴുകുക.
വെള്ളപ്പാത്രത്തിന്റെ മുകളിൽ വഴുവഴുപ് ഉണ്ടെങ്കിൽ ബ്ലീച്ചിങ് പൌഡർ ഉപയോഗിക്കുക.
4. തീറ്റ കൃത്യമായി നൽകുക.തീറ്റപത്രം 50 കോഴികൾക്ക് ഒന്ന് നിരക്കിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക.
5.ചകിരിച്ചോർ ഇളക്കി കൊടുക്കുക, കട്ടകുത്തിയിട്ടുണ്ടെങ്കിൽ  അവയൊക്കെ കൃത്യമായി പൊടിച്ചു ചകിരിച്ചോർ വൃത്തിയാക്കുക.

6. കർട്ടൺ  അടച്ചു വെച്ചിട്ടുണ്ടെങ്കിൽ തുറന്നുകൊടുത്തു കൃത്യമായ വായുസഞ്ചാരം ഉറപ്പു വരുത്തുക.

7. മരുന്നുകൾ ടോണിക്കുകൾ നൽകുക.

8. നിപ്പിൾ സംവിധാനമാണെങ്കിൽ എല്ലാ നിപ്പിളിലും വെള്ളം വരുന്നുണ്ടെന്നു ഉറപ്പു വരുത്തുക.

 *വൈകിട്ട്* ...

1.പുറത്തും വശങ്ങളിക്കും വൃത്തിയാക്കുക.
2. അണു നാശിനി സ്പ്രൈ   പത്തു ദിവസത്തിലൊരിക്കൽ ചെയ്യുക.
3. വാക്‌സിനേഷൻ അല്ലെങ്കിൽ മരുന്ന് നൽകുക.
4. വളരെ കൂടുതൽ മഞ്ഞുള്ള സമയത്ത് രാത്രി  10 മണിക്ക് കർട്ടൻ അടച്ചു വെക്കുക.
5. വെളിച്ചവും ശബ്ദവും (പാട്ടൊ മറ്റോ ) ഓൺ ചെയ്യുക.
6. മറ്റു അറ്റക്കുറ്റ പണികൾ   ഉണ്ടെങ്കിൽ ചെയ്യുക...


ഇത്തരത്തിൽ ഫാമിനു അനുയോജ്യമായ മാറ്റങ്ങൾ വരുത്തി ഒരു ദിനചര്യ ചാർട് തയ്യാറാക്കുന്നത് കൃത്യമായി ജോലികൾ പൂർത്തിയാക്കാനും, ജോലികൾ  മറന്നു പോകാതിരിക്കാനും, കർഷകന് പരിശോധിക്കാനും വളരെ സഹായകരമാകും..

ഡോ : അബ്ദു റഊഫ് പി

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌