ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

ക്രോയ്ലർ കോഴികൾ എന്ത്??


ക്രോയ്ലർ കോഴികൾ.

ഈ അടുത്ത കാലത്തായി കേരളത്തിൽ വളരെ പ്രചാരം നേടിയ കോഴിവർഗ്ഗങ്ങളാണ് ക്രോയ്ലർ കോഴികൾ. 

നാടൻ കോഴികൾ എന്ന നിലയിലാണ് ഇവക്ക് കൂടുതൽ പ്രചാരം കിട്ടിയത്.

നാടൻ കോഴികളായി പ്രചാരം നേടാനുള്ള  കാരണങ്ങൾ.

1. പലനിറത്തിലുള്ള തൂവലുകൾ. ഉദാ :കറുപ്പ്, തവിട്ടു നിറം, ചാരവും വെള്ളയും കലർന്ന നിറം തുടങ്ങിയവ.

2. മുട്ടയുടെ തൊടിന്റെ തവിട്ടു നിറം.

3. ബ്രോയ്ലർ കോഴിയെക്കാൾ  പതുക്കെയുള്ള വളർച്ചയും, കുറഞ്ഞ തീറ്റപരിവർത്തന ശേഷിയും.

4. മറ്റു അത്യുല്പാദന ശേഷിയുള്ള കോഴികളെക്കാൾ കൂടിയ രോഗപ്രതിരോധശേഷി.  

1990 കളിൽ ഹരിയാനയിലെ കേഗ്ഗ്ഫാം ഹാച്ചറി  വികസിപ്പിച്ചെടുത്ത കോഴികളാണ് ക്രോയ്ലർ കോഴികൾ.

മാംസോല്പാദനത്തിനും മുട്ടയുല്പാദനത്തിനും ഇവയെ ഉപയോഗിക്കാവുന്നതാണ്.
സമീകൃത  തീറ്റ നൽകിയും ഭക്ഷണ വെസ്റ്റ് നൽകിയും വളർത്താവുന്നതാണ്.
അടച്ചിട്ട കൂടുകളിലും, അഴിച്ചു വുട്ടും വളർത്താവുന്നതാണ്.

മാമ്സോല്പാദനത്തിനാണു വളർത്തുന്നതെങ്കിൽ   സമീകൃത തീറ്റ നൽകിയാൽ 2.5 മാസം കൊണ്ട് 2.5-3 കിലോ ശരീരഭാരം ലഭിക്കുന്നു.
ഇതിനായി 5-6 കിലോ തീറ്റ ചിലവാകും.

മുട്ടയുല്പാദനം വർഷത്തിൽ 150-200 മുട്ടകൾ വരെ ലഭിക്കുന്നു.

ഹരിയാന യിലും മറ്റു വടക്കു കിഴക്ക് സംസ്ഥാനങ്ങളിലും പ്രചാരം ലഭിച്ച ഇവക്കു കൂടുതൽ പ്രചാരം ലഭിച്ചത് ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയയിലും, കെനിയയിലും മറ്റുമാണ്.

ഈ അടുത്ത കാലത്തായി കേരളത്തിലും.

നാടൻ കോഴിയിറച്ചി എന്ന പേരിൽ കിലോക്ക് 150-200 രൂപയ്ക്കു വരെ പൊതുവിപണിയിൽ വിൽക്കപെടുന്നു.

ഡോ : അബ്ദു റഊഫ് പി

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌