ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

കോഴിത്തീറ്റയിൽ എന്തൊക്കെയാണ് ചേർക്കുന്നത് ??

കോഴിതീറ്റയിൽ എന്ത് എത്ര...

കോഴിതീറ്റകൾ പലവിധത്തിൽ വിപണിയിൽ ലഭ്യമാണ്. പെട്ടെന്ന് പൂർണ വളർച്ചയെത്താൻ ബ്രോയ്ലർ കോഴികൾക്ക് നൽകുന്ന പ്രീസ്റ്റാർട്ടർ, സ്റ്റാർട്ടർ, ഫിനിഷർ എന്നിവയും മുട്ടക്കോഴികൾക്ക് വളർച്ച സമയത്ത് നൽകുന്ന ഗ്രോവർ തീറ്റയും മുട്ടയിട്ടുതുടങ്ങിയാൽ നൽകുന്ന ലയർ തീറ്റയും ആണ് കേരളത്തിൽ സാധാരണ വിപണിയിലുള്ള  വിവിധയിനം തീറ്റകൾ..

എല്ലാ തരം തീറ്റയിലും വ്യത്യസ്‌ത  അളവിൽ പ്രോട്ടീനും ഊർജവും അടങ്ങിയിരിക്കുന്നു.
അത് കോഴികളുടെ ആവശ്യകതയ്ക്കു അനുസരിച്ചു ക്രമീകരണം  ചെയ്തിട്ടുള്ളതാണ്.

കോഴിതീറ്റയിൽ ഊർജം അല്ലെങ്കിൽ  അന്നജം  ലഭ്യമാക്കുന്നതിനു വേണ്ടി  ചോളം ഉപയോഗിക്കുന്നു.
ചോളമാണ് ഏറ്റവും കൂടുതൽ തീറ്റയിൽ  ഉപയോഗിക്കുന്നത്.
തീറ്റയുടെ 50-60% വരെ ചോളമാണ്. പുറമെ അരി, ഗോതമ്പ്,ബാർളി എന്നിവയും  ഉപയോഗിക്കുന്നുണ്ട്.
വിപണിയിലെ വിലയും ലഭ്യതയും ദഹനത്തിന് വിധേയമാകാനുള്ള കഴിവും നോക്കി, തീറ്റയിൽ  ഇവയുടെ അളവ് ഏറിയും കുറഞ്ഞും ഇരിക്കുന്നു. ഏറ്റവും അധികം 10%മാത്രമേ  ഇവ ഉപയോഗിക്കാറുള്ളൂ,60% ചോളം തന്നെ...


പ്രോട്ടീൻ ലഭിക്കുന്നതിനു വേണ്ടി കോഴിതീറ്റയിൽ  സോയാബീൻ മീൽ ആണ്  ഉപയോഗിക്കുന്നത്.
തീറ്റയിൽ 25-30 ശതമാനം., 48 %ൽ  അധികം പ്രോട്ടീൻ അടങ്ങിയ സോയാബീൻ മീലിൽ അടങ്ങിയിരിക്കുന്നു .
കടലപ്പിണ്ണാക്ക്, മീൻപൊടി എന്നിവയും പ്രോട്ടീൻ ആവശ്യത്തിന് വേണ്ടി  ഉപയോഗിക്കുന്നു.
വിപണിയിലെ ലഭ്യതയും വിലയും അനുസരിച് അളവ് മാറിക്കൊണ്ടിരിക്കും
ഏറിയാൽ  5%.


ഗോതമ്പ് തവിടു അരിതവിട്  എന്നിവയും അവയുടെ എണ്ണയും കുറഞ്ഞ അളവിൽ ചേർക്കുന്നു
ഏറിയാൽ 5-10%.

എല്ലുപൊടി,ഇറച്ചിപ്പൊടി മറ്റു മൃഗങ്ങളുടെ ഉപോൽപന്നങ്ങൾ  എന്നിവ കുറഞ്ഞ അളവിൽ ചേർക്കുന്നു.
ഇവ എല്ലാ ബാക്ടരിയകളെയും നശിപ്പിച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ
ഏറിയാൽ  3%.

പാമോയിൽ മറ്റു എണ്ണകൾ എന്നിവ കൊഴുപ്പിന്റെ ആവശ്യത്തിനും രുചി കൂട്ടാനും വേണ്ടി ചേർക്കുന്നവയാണ്. ഏറിയാൽ   1%.


പുറമെ വിറ്റാമിൻ പൗഡറുകൾ, ധാതുക്കൾ, വിറ്റാമിൻ A.. ബി കോംപ്ലക്സ് വിറ്റാമിൻ കോക്‌സിഡിയ അസുഖത്തിന് എതിരെയുള്ള ആമ്പ്രോളിലും മരുന്ന്, ദഹനം എളുപ്പമാക്കാൻ എൻസ്യ്മുകൾ, ലിവർ ടോണിക്കുകൾ ചോളത്തിലെയും മറ്റും വിഷാംശം  നശിപ്പിക്കാൻ ടോക്സിൻ ബൈൻഡെറുകൾ എന്നിവയും ചേർക്കുന്നു.

 ഉപകാരപ്രധമായ ബാക്റ്റീരിയകൾ  ( പ്രോബയോട്ടികുകൾ) ചേർക്കുന്നത് ഇപ്പോൾ കൂടുതലായി പ്രചാരത്തിലുണ്ട്.
ഇവ രോഗകാരികളായ ബാക്ടീരിയകളുടെ വളർച്ച തടയുന്നു..അതിനാൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഗന്യമായി കുറക്കാൻ സാധിക്കുന്നു.

ലൈസിൻ. മെത്തിയോനിൻ  എന്നീ രണ്ടു അമിനോ  ആസിഡുകൾ കോഴികൾക്ക് സ്വന്തമായി ഉൽപാദിക്കാൻ കഴിയാത്തത് കൊണ്ട് അവ ടണിന് മൂന്ന്  കിലോ വീതം ചേർക്കുന്നു.

 *വിവിധയിനം തീറ്റക്കൾ.* 

പ്രീസ്റ്റാർട്ടർ..

പ്രീസ്റ്റാർട്ടർ തീറ്റ വളരെ ചെറിയ കുഞ്ഞുങ്ങൾക്ക്  ത്വരിത വളർച്ചക്കായി നൽകുന്നതാണ്.
അതിനാൽ പ്രീസ്റ്റാർട്ടറിൽ  ഊർജത്തേക്കാളും  പ്രോട്ടീൻന്റെ  അളവ് കൂടുതലാണ്.
പ്രോട്ടീൻ -22%
ഊർജം -2900 കിലോ കാലറി.
ഇത്തരത്തിലുള്ള തീറ്റ ഉൽപാദിപ്പിക്കുന്നതിനു വേണ്ടി ടണിന്  570 കിലോ ചോളവും 350 കിലോ സോയാബീനും 
30 കിലോ എല്ലു മാംസ പൊടിയും,കൽസ്യം ലഭിക്കാൻ 6 കിലോ  കക്ക കഷ്ണങ്ങളും ചേർക്കുന്നു.
കൂടാതെ മേല്പറഞ്ഞ മറ്റു ടോണിക്കുകളും, വിറ്റാമിനുകളും,ലിവർ പൗഡറുകളും ചേർക്കുന്നു.

 *സ്റ്റാർട്ടർ* ..

സ്റ്റാർട്ടർ തീറ്റയും ത്വരിത വളർച്ചക്ക് വേണ്ടിയാണു നൽകുന്നത്. ഇതിൽ 20% ദഹിക്കുന്ന പ്രോട്ടീനും (DCP)
ഊർജം 3000 കിലോ കാലറിയും അടങ്ങിയിരിക്കുന്നു.
ഇത്തരത്തിൽ തീറ്റ നിർമ്മിക്കുന്നതിനു വേണ്ടി 
ടണിന് 600 കിലോ ചോളം 305 കിലോ സോയാബീൻമീൽ എന്നിവ ചേർക്കുന്നു.
കൂടാതെ ഇറച്ചി എല്ലുപൊടിയും കാൽസ്യത്തിന് വണ്ടി  കക്ക കഷ്ണങ്ങളും,DCP യും, വിറ്റാമിനുകളും  മറ്റു ടോണിക്കുകളും  പ്രോബയോട്ടികുകളും  ചേർക്കുന്നു.


 *ഫിനിഷർ തീറ്റ...* 

20 ദിവസത്തിന് ശേഷം ത്വരിത വളർച്ചക്ക് ബ്രോയ്ലർ കോഴികൾക്ക് നൽകുന്നു.
ഫിനിഷർ  തീറ്റയിൽ 19% ദഹിക്കുന്ന പ്രോട്ടീനും 3100 കിലോ കാലറി  ഊർജവും അടങ്ങിയിരിക്കുന്നു.
ഇത്തരത്തിലുള്ള തീറ്റ നിർമിക്കാൻ 630 കിലോ ചോളവും 265 കിലോ സോയാബീനും ചേർക്കണം, കൂടാതെ മേല്പറഞ്ഞ ഘടകങ്ങളും.


 *ഗ്രോവെർ തീറ്റ.* 

18% ദഹിക്കുന്ന പ്രോട്ടീനും 2900 കിലോകാലറി  ഊർജവും  അടങ്ങിയിരിക്കുന്നു,ഈ തീറ്റ ത്വരിത വളർച്ചക്കായി  ഉപയോഗിക്കുന്നില്ല..

ഗ്രോവർ  തീറ്റ നിർമിക്കാൻ ഏകദേശം ഒരു ടണിന്  650 കിലോ ചോളവും 250 കിലോ സോയാബീനും കൂടാതെ മറ്റു ഘടകങ്ങളും ചേർക്കുന്നു . കാൽസ്യം ഫിനിഷേർ തീറ്റയെക്കാൾ കൂടുതൽ ആവശ്യമുണ്ട്.

 *ലയർ തീറ്റ.* 

4.5 മാസം മുതൽ അവസാനം വരെ നൽകുന്ന തീറ്റയാണിത്. ഇതിൽ കുറഞ്ഞ പ്രോട്ടീനും കുറഞ്ഞ ഊർജവും മതി. മുട്ടയുല്പാദനം നിലനിർത്തലാണ് ലക്ഷ്യം.

ദഹിക്കുന്ന പ്രോട്ടീൻ 17 ശദമാനവും, ഊർജം 2700 കിലോ കാലറിയും അടങ്ങിയിരിക്കുന്നു. ലയർ  തീറ്റ നിർമിക്കാൻ 650 കിലോ ചോളവും 200 കിലോ സോയാബീനും ചേർക്കുന്നു. കാൽസ്യത്തിന്റെ ആവശ്യകത കൂടുതൽ ആയതിനാൽ ടണിന് 100 കിലോ വരെ കക്ക കഷ്ണങ്ങൾ ചേർക്കുന്നു. കൂടാതെ കാൽസ്യം പൌഡറുകൾ, DCP,മറ്റു ടോണിക്കുകൾ, വിറ്റാമിനുകൾ ഉപകാരപ്രദമായ ബാക്റ്റീരിയകൾ എന്നിവയും ചേർക്കുന്നു...


ഈ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ  തീറ്റയിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് മനസിലാക്കാൻ വേണ്ടിയാണ്‌. മുകളിൽ പറഞ്ഞ അളവുകൾ എല്ലാം തന്നെ ഏകദേശ കണക്കുകൾ ആണ് ഉത്ഘടകങ്ങളുടെ വിലയും ലഭ്യതയും തീറ്റയുടെ വിലയും വില്പനയും ആവശ്യകതയും അനുസരിച്ചു  എല്ലാത്തിന്റെയും അളവുകൾ മാറും..
പരിചയസമ്പന്നനായ ഒരു വെറ്റിനറി ന്യൂട്രിഷനിസ്റ്റുനു മാത്രമേ  വിപണിക്ക് അനുസരിച് കൃത്യമായി ഫീഡ് ഫോർമുല ഉണ്ടാക്കാൻ സാധിക്കുകയോള്ളൂ.

വീടുകളിൽ സ്വന്തമായി തീറ്റ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ തങ്ങൾക്കു വിലകുറഞ്ഞു എളുപ്പത്തിൽ ലഭ്യമായ ഉത്ഘടഗങ്ങൾ ചേർത്താണ് ഫോർമുല തയ്യാറാക്കേണ്ടത്

തൊട്ടടുത്തുള്ള മൃഗാശുപത്രികൾ അതിനു നിങ്ങളെ സഹായിക്കും.

ഈ ലേഖനത്തിൽ വിവരിച്ചിട്ടുള്ളത് വ്യവസായികടിസ്ഥാനത്തിലുള്ള തീറ്റ നിർമാണത്തെയാണ്.

ഡോ : അബ്ദു റഊഫ് പി

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌