ബ്രോയ്ലർ കോഴിക്കുഞ്ഞുങ്ങളുടെയും അവയുടെ കൊത്തുമുട്ടകളുടെയും വില ക്രമദീതമായി വർധിച്ചു കൊണ്ടിരിക്കുകയാണ് കഴിഞ്ഞ ആഴ്ചയിൽ കോഴികുഞ്ഞിന്റെ വില 55 രൂപയോളം എത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയണിത്.
തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചിക്കൻ മേഖലയിലെ കോർപറേറ്റുകളാണ് ബ്രോയ്ലർ കോഴിക്കുഞ്ഞുങ്ങളുടെയും അവയുടെ കൊത്തു മുട്ടയുടെയും മുഘ്യ ഉത്പാദകർ, പ്രത്ത്യേകിച്ചും ബാംഗ്ലൂരിന്റെ അതിർത്തി ജില്ലയായ ഹോസൂരിലാണ് കൂടുതൽ ഉത്പാദനം, ഇതുകൊണ്ടൊക്കെ തന്നെ വിപണിയിലെ ആവശ്യകതയും ലഭ്യതയും നിയന്ത്രിക്കുന്നതും അവർ തന്നെ. ബ്രോയ്ലർ കോഡിനേഷൻ കമ്മിറ്റി എന്ന പേരിൽ ഇവയുടെ വില നിയന്ത്രിക്കുന്നതിനായി തമിഴ്നാട്ടിൽ ഒരു സംവിധാനം ഉണ്ടെങ്കിലും ഉത്പാദനവും വിതരണവും കോർപ്പറേറ്റ് കമ്പനികളായതിനാൽ നിയന്ത്രണം പലപ്പോഴും അവരുടെ കയ്യിൽ തന്നെയാണ്...
ഈ കോഴിക്കുഞ്ഞുങ്ങളാണ് കേരളത്തിലെ ഫാമുകളിലും എത്തുന്നത്.
ഇതിനെ നിയന്ത്രിക്കാൻ കേരളത്തിൽ നമുക്ക് എന്തു ചെയ്യാൻ സാധിക്കും.?
പാൽ സൊസൈറ്റി റ കളെ പോലെ പൗൾട്ടറി സൊസൈറ്റികളും വ്യാപകമാക്കുക എന്നു തന്നെയാണ് പരിഹാരം.
ഇതിലൂടെ കർഷകർക്ക് സ്ഥിരമായ വിലയിൽ വർഷം മുഴുവൻ കോഴിക്കുഞ്ഞുങ്ങളെ ലഭിക്കുകയും, പൂർണ വളർച്ചയെത്തിയ കോഴികളെ സ്ഥിരമായ വിലയിൽ കർഷകരിൽ നിന്നും തിരിച്ചെടുക്കാനും സാധിക്കും.
പൊതുജനങ്ങൾക്കും വല്യ വില വ്യതിയാനമില്ലാത്ത രീതിയിൽ കോഴിയിറച്ചിയും ലഭ്യമാക്കൻ സാധിക്കും.
കോഴികുഞ്ഞിന്റെ വില ക്രമതീദമായി വർധിക്കുന്ന ഈ സഹചര്യത്തിൽ മിൽക്ക് സൊസൈറ്റി കളെ പോലെ പൗൾട്ടറി പ്രൊഡ്യൂസർ സൊസൈറ്റികളുടെയും ആവശ്യകത വളർന്നു വരികയാണ്...
ഒരു കൂട്ടം കർഷകർ ചേർന്ന് സോസൈറ്റി രൂപീകരിക്കുകയും അതിന്റെ കീഴിൽ ഇന്റഗ്രേഷൻ ,(കോഴിക്കുഞ്ഞും, തീറ്റയും, മരുന്നും, വേറ്റിനറി സേവനങ്ങളും നൽകി സംഘം തന്നെ തിരിച്ചെടുത്ത് പൊതു വിപണിയിൽ എത്തിക്കുന്ന രീതി.)ആരംഭിക്കുകയുമാണ് ആദ്യ പടി.ഇന്റഗ്രേഷൻ എന്ന് പറഞ്ഞാൽ വളർത്തു കൂലി മാത്രമല്ല കർഷകന് ലഭിക്കുക, കർഷകർ ഈ സംരഭത്തിനായി നിക്ഷേപിച്ചിട്ടുള്ള തുകയുടെ ലാഭവും അവർക്കു ലഭിക്കും.
ഒരു കോഴിക്കുഞ്ഞിന് 29 രൂപ നിരക്കിൽ കർഷകർ നൽകണം വില കൂടിയാലും കുറഞ്ഞാലും വർഷം മുഴുവൻ ഇതുതന്നെ സംഘത്തിന്റെ വില. ഒരു കിലോ തീറ്റക്കു 31 രൂപ വില കർഷകൻ നൽകണം. ശേഷം ചകിരിച്ചോർ., പരിചരണം എന്നിവ കർഷകൻ തന്നെ നോക്കട്ടെ.
ആകെ ഒരു കിലോ കോഴി ഉൽപാദിപ്പിയ്ക്കാൻ കർഷകന് ചിലവു വരുന്നതുക എത്രയെന്നു നോക്കാം
1.6 തീറ്റപ്പരിവർത്തന ശേഷി കണക്കാക്കിയാൽ.
അഥവാ ഒരുകിലോ ജീവനോടെയുള്ള ശരീരഭാരം ലഭിക്കാൻ നൽകേണ്ട തീറ്റയുടെ കിലോഗ്രാം,
3.5 കിലോ തീറ്റ ഒരു കോഴിക്ക് ആവശ്യമാണ് ആകെ 109 രൂപ.. കോഴിക്കുഞ്ഞിന്റെ വിലയടക്കം 138 രൂപ. കർഷകന് ആകെ ചെലവ് കിലോക്ക് 62 രൂപ. 29 രൂപ എന്നത് കോഴിക്കുഞ്ഞിന്റെ വാർഷിക ശരാശരി വിലയാണ് അതുപോലെതന്നെ വില്പന വിലയും വാർഷിക ശരാശരി 80 രൂപ എന്ന് കണകാക്കാം. കഴിഞ്ഞ 10 വർഷമായിട്ട് ബ്രോയ്ലർ കോഴിയുടെ വാർഷിക ശരാശരി 80 രൂപക്കു മുകളിൽ തന്നെയാണ് ,
കിലോക്ക് 5 രൂപ സോസൈറ്റിയുടെ ലാഭമായി കണക്കാക്കി 75 രൂപ കർഷകന് നൽകണം 62രൂപ ചിലവാക്കിയ കർഷകന് 75 രൂപ സ്ഥിരമായി ലഭിക്കുമ്പോൾ കർഷകന്റെ അധ്വാനത്തിനും അവന്റെ നിക്ഷേപത്തിനും ലാഭം കിട്ടി..
2500 കോഴികൾ ഉള്ള കർഷകൻ 5% മരണനിരക്ക് കണക്കാക്കിയാലും ക്ളീനിംഗ് അടക്കം 55 ദിവസം കൊണ്ട് 62700 രൂപ വരുമാനമുണ്ടാക്കാം രാവിലെയും വൈകീട്ടും മാത്രം ഫാർമിൽ പോയാൽ മതി .
കൂടെ മറ്റു ജോലികൾക്കും പോകാം.
35 ഉം നാൽപത്തും രൂപ കൊടുത്ത് വാങ്ങുന്ന കോഴിക്കുഞ്ഞുങ്ങൾ എങ്ങിനെ 29 രൂപയ്ക്കു സംഘത്തിന് നൽകാനാകും????
ആദ്യഘട്ടത്തിൽ ഈ ആഘാതം താങ്ങാൻ വേണ്ടി നിക്ഷേപകരിൽനിന്നും നിക്ഷേപം സ്വീകരിക്കാം അവർക്ക് സംഘത്തിന്റെ ലാഭവിഹിതം നൽകാം...
കോഴികൃഷിയിൽ തന്നെ വ്യാപൃത്രരായ ഇന്റഗ്രേറ്റർസ് നെയോ അബുദ്ധ്യയാകാംഷികളായ മറ്റു നിക്ഷേപകരെയോ സമീപിക്കാം...
വാർഷിക കണക്കും വാർഷിക ലാഭവും മാത്രമേ കണക്കാക്കാവൂ. ഏറ്റവും കുറഞ്ഞത് ഒരു വർഷത്തേക്ക് എങ്കിലും നിക്ഷേപിക്കണം .
ആഴ്ചയിൽ 10000 കോഴിക്കുഞ്ഞുങ്ങൾ കർഷകർക്ക് എത്തിച്ചു ഒരു വർഷം സംഘം നടത്താനുള്ള മൂലധനം കണ്ടെത്തുന്ന രൂപത്തിൽ നിക്ഷേപ യഞം തന്നെ നടത്തണം...
ആഴ്ചയിൽ 10000 കുഞ്ഞുങ്ങളെ ഇറക്കുന്ന സംഗതിനു മാസത്തിൽ 40000 കോഴിക്കുഞ്ഞുങ്ങളെ വളർത്താം. 5% മരണ നിരക കണക്കാക്കിയാൽ 38000 കോഴികൾ
ഒരു കോഴിക്ക് 2.200 തൂക്കം ആകെ 83600കിലോ. ഒരു കിലോക്ക് 5 രൂപയാണ് സംഘത്തിന്റെ ലാഭം ആകെ ഒരു മാസത്തിൽ 418000 (നാലു ലക്ഷത്തി പതിനേട്ടായിരം )
പുതിയ കാർഷിക ബില്ലിന്റെ അടിസ്ഥാനത്തിൽ കോൺട്രാക്ട് ഫാർമിങ് വളരെ വിപുലമാകും, ഈ ലാഭം കോർപറേറ്റുകൾക്ക് നൽകണോ അതോ നമ്മുടെ തന്നെ കാർഷിക സംഘങ്ങൾക്ക് നൽകാണോ എന്ന് തീരുമാനിക്കേണ്ടത് കർഷകരും, പോളിസി മെയ്ക്കേഴ്സും,ഭരണകർതാക്കളും തന്നെയാണ്...
കോഴിക്കുഞ്ഞിന് 15 രൂപ വിലയുള്ളപ്പോൾ കർഷകർ 29 രൂപ നൽകി സംഘത്തിൽ നിന്ന് കുഞ്ഞുങ്ങളെ വാങ്ങുമോ??
രണ്ടു പരിഹാരങ്ങൾ
സാധാരണ ഗതിയിൽ ഫെബ്രുവരി,മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ കോഴിക്ക് വില കൂടി നിലക്കുന്ന സമയമാണ് .
ജനുവരിയിൽ കോഴികളെ നൽകി തുടങ്ങിയാൽ ഫെബ്രുവരി പൂർണ വളർച്ചയെത്തും അതു മുതൽ ലാഭം വന്നു തുടങ്ങും. ഈ സമയത്ത് സംഘത്തിന്റെ കൂടെ നിൽക്കുന്നവരെ മാത്രം നിലനിർത്തുക..
അല്ലെങ്കിൽ പദ്ധതിയിൽ ചേരുമ്പോൾ തന്നെ ഒരു കോഴിക്കു 138 രൂപ അടച്ചു കർഷകനെ ചേർക്കുക,ശേഷം കിലോക്ക് 12 രൂപ വളർത്തു കൂലി നൽകുക.
ഈ രണ്ടു രീതിയിൽ ഒന്ന് തിരഞ്ഞെടുത്ത് കർഷകനെ ആകർഷിക്കുക....
ദീർഘ വീക്ഷണം..
ഒരു വർഷം കോണ്ട് ആഴ്ചയിൽ 10000 കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് നൽകുന്ന രീതിയിൽ ഉയരാൻ സാധിച്ചാൽ
ആഴ്ചയിൽ 10000 കോഴിക്കുഞ്ഞുങ്ങൾ ഉൽപാദിപ്പിക്കുന്ന ഹാച്ചറി തുടങ്ങാവുന്നതാണ്.
ഇതിനു ഏകദേശം 10 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.
ഇതോടെ കോഴിക്കുഞ്ഞുങ്ങൾ സ്വന്തമായി ഉൽപാദിപ്പിക്കുന്ന രീതിയിൽ എത്താം.ഉത്പാദന ചിലവ് കുറയും.
സംഘത്തിന്റെ ലാഭം വർധിക്കും നിക്ഷേപകർക്ക് ലാഭ വിഹിതം നൽകാം.
രണ്ടു വർഷം കൊണ്ട് ആഴ്ചയിൽ 25000 കോഴികുഞ്ഞുങ്ങൾ ഇറക്കുന്ന രീതിയിൽ സംഘം വളർന്നാൽ സങ്കത്തിനാവശ്യമായ മാഷ് തീറ്റ സ്വന്തമായി ഉൽപാദിപ്പിക്കാം.
മാഷ് തീറ്റ (പൊടിതീറ്റ ) ഉൽപാദിപ്പിക്കുന്ന തീറ്റ മില്ലിന് നിക്ഷേപം കുറവാണു.
പക്ഷെ തീറ്റ വില്പന നടത്താനോ കൂടുതൽ നാൾ സൂക്ഷിക്കാനോ ദൂരസ്ഥലങ്ങളിലേക്ക് അയക്കാനോ സാധ്യമല്ല. അതിനു പെല്ലറ്റ് തീറ്റ തന്നെ വേണം. എങ്കിലും
തൊട്ടടുത്ത സ്വന്തം ഫാമുകളിൽ ഉപയോഗിക്കാം....
ചോളവും സോയാബീനും മറ്റു അസംസ്‌കൃത വസ്തുക്കളും നേരിട്ട് വാങ്ങുന്നതിലൂടെ തീറ്റ ഉത്പാദന ചെലവ് കുറച്ച് സ്ഥിര നിക്ഷേപകർക്ക് ലാഭംവിഹിതം നൽകാം.....
കോബ്ബ് പേരെന്റ്സ് കോഴികൾ ഉണ്ടാവുക എന്നതാണ് ഇന്ത്യയിൽ ബ്രോയ്ലർ സംരംഭത്തിന്റെ സ്ഥിരതയുടെയും വിജയത്തിന്റെയും ലക്ഷണം.പക്ഷെ കോബ്ബ് പേരെന്റ്സ് കോഴികൾ ലഭിക്കുക എന്നത് അത്ര എളുപ്പമല്ല.
4 വർഷങ്ങൾക്കു ശേഷം ആഴ്ചയിൽ 50000-75000 കുഞ്ഞുങ്ങൾ ഇറക്കുന്ന രീതിയിൽ വളർന്നാൽ cobb പേരെന്റ്സ് കോഴികൾക്കു വേണ്ടി സമ്മർദ്ദം ചെലുത്താൻ കഴിയും... ആഴ്ചയിൽ 50000 കോഴികൾ വിരിയുന്ന ഹാച്ചറിയും അതിനു വെണ്ട തീറ്റ ഉൽപാദിപ്പിക്കുന്ന ഫീഡ് മില്ലും cobb പേരെന്റ്സ്നു വേണ്ടി സമ്മർദ്ദം ചെലുത്താൻ പോന്ന യോഗ്യതകളാണ് , മറ്റു രാഷ്ട്രീയ സമ്മർദ്ദങ്ങളും ഉപയോഗിക്കാം ..
5 ആം വർഷം പേരെന്റ്സ് കോഴികൾ ലഭിച്ചു തുടങ്ങിയാൽ 20 ആഴ്ചകൊണ്ട് കൊത്തുമുട്ടകൾ ലഭിച്ചു തുടങ്ങും .. കുഞ്ഞുങ്ങളുടെ ഉത്പാദന ചെലവ് ഇനിയും കുറയും.
പേരെന്റ്സ് ഫാർമുകൾ കേരളത്തിലെ ജനസാന്ദ്രത കൂടിയ കാരണം അനുയോജ്യമല്ലെങ്കിലും പല്ലടം, പൊള്ളാച്ചി പോലുള്ള അതിർത്തി ജില്ലകളിൽ ചെയ്യുവുന്നതാണ്കോഴിക്കും മുട്ടക്കും GST ഇല്ല എന്നത് ഒരു പ്ലസ് പോയിന്റ് അണ്.
അല്ലെങ്കിൽ എൻവിറോണമെന്റൽ കണ്ട്രോൾ ഷെടുകൾ ഉപയോഗിച്ചു ബാറ്ററി സിസ്റ്റത്തിൽ കുറഞ്ഞ സ്ഥലത്ത് കേരളത്തിൽ തന്നെ പേരെന്റ്സ് കോഴികളെ വളർത്താം.
കുറഞ്ഞ സ്ഥലത്തു കൂടുതൽ കോഴികളെ വളർത്തുന്ന രീതിയാണിത്. അന്തരീക്ഷത്തിലെ അമിത ചൂടിൽ നിന്നും കോഴിയെ സംരക്ഷിക്കുകയും ചെയ്യും. കുറഞ്ഞ ജോലിക്കാരും മതി.
ശേഷം കോൺട്രാക്ട് രീതിയിൽ ചോളം വിത്തുകൾ കർഷകന് നൽകി ചോളം കൃഷി ചെയ്യിപ്പിക്കാവുന്നതാണ്..
പ്രോസസിങ്ങ് പ്ലാന്റ്.
കുറഞ്ഞ വിലയിൽ കോഴികൾ ഉൽപാദിപ്പിക്കാൻ കഴിയുമ്പോൾ കൂടുതൽ കോഴികൾ ഉൽപാദിപ്പിച്ച് പ്രോസസ്സ് ചെയ്ത് ഡീപ് ഫ്രീസറിൽ മൈനസ് 12 ഡിഗ്രിയിൽ സൂക്ഷിച്ചു വെക്കാവുന്നതാണ്.
ഇതിൽ 10 മാസം വരെ കെടുകൂടാതെ സൂക്ഷിക്കാം
ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും കയറ്റിയാക്കാം....
ആഹാ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന് നെടുവീർപ്പിടാൻ വരട്ടെ...
എല്ലാ വിപ്ലവങ്ങളും തുടങ്ങുന്നത് ഒരു ചെറിയ കാൽവെപ്പിൽ നിന്നാണ്. നമ്മൾ മലയാളികൾ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി രാജ്യത്തിനു മാതൃക ആയവരും...
കുത്തക കമ്പനികൾ കേരളത്തിലെ ഇറച്ചിക്കോഴിമേഖല കുറെയൊക്കെ കയ്യടക്കി തുടങ്ങി.. മുഴുവൻ കയ്യടക്കുന്നതിനു മുമ്പ് നമ്മുടെ രാഷ്ട്രീയക്കാരും.
പോളിസി മാക്കേഴ്സും ഒന്ന് ഇരുന്ന് ആലോചിക്കേണ്ടതാണ് കൂടെ കർഷകരും...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ