ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

ഇറച്ചികാടയിൽ ലാഭം നേടാൻ എങ്ങനെ വളർത്തണം???

ഇറച്ചി കാടകൾ....

മാംസോല്പാദനത്തിന് വേണ്ടി പ്രത്യേകം വളർത്തുന്ന കാടകളാണ് ഇറച്ചികാടകൾ.

ബ്രോയ്ലർ കാടകൾ എന്നും ഇവ അറിയപെടുന്നു..

ആദ്യ കാലങ്ങളിൽ മുട്ടയുല്പാദനം കഴിഞ്ഞ കാടകളെയായിരുന്നു  മാംസത്തിനു വേണ്ടി ഉപയോഗിച്ചിരുന്നത്.
അല്ലെങ്കിൽ ആൺ  കാടകളെ.

പക്ഷെ ഇപ്പോൾ മാംസോല്പാദനത്തിന് വേണ്ടി മാത്രം കാടകളെ വളർത്തുന്നവർ കൂടുതലാണ് ..

കുറഞ്ഞ സ്ഥലത്തിന്റെ ആവശ്യകതയും 35 ദിവസം കൊണ്ട് ഒരു ബാച്ച്  പൂർത്തിയാകുന്നു എന്നതും ഇറച്ചികാടകളുടെ പ്രത്യേകതയാണ്..


ഇവക്ക് പ്രത്യേക ജനുസ്സുകൾ  വികസിപ്പിച്ചെടുത്തത് തമിഴ്‌നാട്ടിലെ  നാമക്കൽ  വെറ്റിനറി കോളേജ് ആണ് . മാംസോല്പാദന ശേഷി കൂടുതലുള്ള പേരെന്റ്സ് കാടകളെ പല ബ്രീഡർമാരും സംരക്ഷിച്ചു പോരുന്നു..

നാമക്കൽ  വെറ്റിനറി കോളേജ് വികസിപ്പിച്ചെടുത്ത നാമക്കൾ ക്വായിൽ -1 എന്ന ഇനത്തിനു മാംസോല്പദനശേഷി കൂടുതലായി ലഭിക്കുന്നുണ്ട്.

35-40 ദിവസം കൊണ്ട് 180-200 ഗ്രാം തൂക്കം ലഭിക്കുന്ന കാടകളാണിവ.


ഇതിനു വേണ്ടി 450-500 ഗ്രാം തീറ്റ നൽകേണ്ടതുണ്ട്.
2.7 ആണ് സാധാരണ ലഭിക്കുന്ന FCR.(തീറ്റ പരിവർത്തന ശേഷി )
ആദ്യത്തെ  15 ദിവസം  പ്രീസ്റ്റർട്ടർ തീറ്റ നൽകണം. ശേഷം ബാക്കിയുള്ള ദിവസങ്ങളിൽ സ്റ്റാർട്ടർ തീറ്റ നൽകാം..





ആദ്യത്തെ 15 ദിവസം കൃത്രിമ ചൂട് നൽകണം. കോഴിക്കുഞ്ഞുങ്ങളെക്കാൾ കൂടുതൽ ചൂട് കാടകുഞ്ഞുങ്ങൾക് ആവശ്യമാണ്..ആദ്യ ദിവസങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ്സ് ചൂട് നൽകണം 3 ദിവസത്തിന്    ശേഷം ഓരോ ദിവസവും  അര ഡിഗ്രി വീതം കുറച്ചു കൊണ്ടുവരാം.
പക്ഷെ കാടകുഞ്ഞുങ്ങളുടെ  ഉത്സാഹം ശ്രധിച്ചു മാത്രമേ ചൂട് കുറക്കാവൂ ആവശ്യമെങ്കിൽ. കൂടുതൽ ദിവസം  37 ഡിഗ്രി  ചൂട്  നൽകേണ്ടി വരും.

കാടകൾക്കു പ്രതിരോധ വാക്‌സിനുകൾ ഒന്നും തന്നെ ലഭ്യമല്ല.

വലിയ ഷെഡുകൾ നിർമിച്ചു  തറയിൽ വളർത്തുന്നവർ  ഒരു ചതുരശ്ര അടിക്ക് 4-5 കടകളെ വരെ വളർത്താം
തറയിൽ ചകിരിചോറോ അരക്കപ്പൊടിയോ വിരിക്കാം..

വ്യവസായികമായി  വളർത്തുന്നവർ കൂടുതൽ തെരഞ്ഞെടുക്കുന്ന രീതിയാണിത്..

കൂടുകളാണെങ്കിൽ 60x120x25സെന്റി മീറ്റർ അളവിൽ 50 കാടകളെ  വളർത്താം..

വീടുകളിൽ വളർത്താൻ ഇതാണ് അഭികാമ്യം..

ചിലവുകൾ..

ഒരു ദിവസം പ്രായമായ കാടകുഞ്ഞിന് - 9-10 രൂപ
തീറ്റ -  പ്രീസ്റ്റാർട്ടറും  സ്റ്റാർട്ടറും ചേർന്ന് 500 ഗ്രാം  തീറ്റ  -16 രൂപ

വരവ്..

 180-200 ഗ്രാം തൂക്കമുള്ള ഒരു കാടക്കു 30-35 രൂപ വരെ ലഭിക്കുന്നു.


ലാഭം - ഒരു കാടക്കു 5 രൂപ.

പൂർണ വളർച്ച എത്തിയ കാടകളിൽ  30% തൂവലും, കുടലും  മറ്റു വേസ്റ്റും  ആയിരിക്കും.

ബാക്കി  110-120 ഗ്രാം മാംസം ലഭിക്കുന്നു

വില അല്പം കൂടുതലാണെങ്കിലും ആയിരം കോഴിക്ക് ക്കു അരക്കാട എന്നാണല്ലോ...
അത് കൊണ്ട് മാർക്കറ്റിൽ ആവശ്യകത എപ്പോഴും ഉണ്ട്...

ഡോ : അബ്ദു റഊഫ് പി

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌