ബയോസെക്യൂരിറ്റിയും ആന്റിബിയോട്ടിക് റെസിസ്റ്റൻസും...
ആന്റിബയോട്ടിക് റെസിസ്റ്റൻസ് ചർച്ചക്കവെക്കുന്ന എല്ലാ ഇടങ്ങളിലും ആദ്യം കയറിവരുന്നതാണ് ഇറച്ചിക്കോഴികളിലെ ആന്റിബിയോട്ടിക് ഉപയോഗം.
ബ്രോയ്ലർ ഫാമുകളിൽ ആന്റിബിയോട്ടികുകൾ ഉപയോഗിക്കുന്നു എന്ന അറിവും ബ്രോയ്ലർ കോഴികൾ വളരെ പെട്ടെന്നു വളർച്ച എത്തുന്നു എന്ന അറിവും ലഭിച്ചവർ
അത് മറ്റൊന്നിന്റെ കാരണമായി മനസിലാക്കുന്നു.
പക്ഷെ ബ്രോയ്ലർ കോഴികൾ വളരെ പെട്ടെന്ന് ഭാരം വെക്കുന്നത് അതിന്റ ജനിതകപരമായ തീറ്റ പരിവർത്തന ശേഷികൊണ്ടും മാംസൊല്പാദന ശേഷി കൊണ്ടുമാണ് എന്നത് ഇന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്.
എങ്കിലും ചിലയാളുകൾ ആന്റിബിയോട്ടിക് ഉപയോഗിച്ചാണ് പെട്ടെന്നു ഭാരം വെപ്പിക്കുന്നത് എന്ന് ധരിച്ചിരിക്കയാണ്. അത്തരം ആളുകൾ ബ്രോയ്ലർ കോഴികളുടെ ശാസ്ത്രീയവശം മനസിലാക്കാൻ ശ്രമിച്ചിട്ടില്ല എന്നുവേണം കരുതാൻ.
ശക്തമായ ബയോസെക്യൂരിറ്റി സംവിധാനങ്ങളോട് കൂടി മാത്രമേ ബ്രോയ്ലർ കോഴികൾ വളർത്താൻ പാടൊള്ളൂ.
എങ്കിൽ മാത്രമേ അസുഖം വരാതെ അത്യുല്പാദന ശേഷി പരിപൂർണമായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ..
ബയോസെക്യൂരിറ്റി എന്താണെന്ന് കോവിഡ് പശ്ചാത്തലത്തിൽ പെട്ടെന്ന് മനസ്സിലാകും..
മറ്റു ഫാർമുകളിൽ നിന്നും, ദേശാടന പക്ഷികളിൽ നിന്നും , മറ്റു മൃഗങ്ങളിൽ നിന്നും , വായുവിൽ നിന്നുപോലും നമ്മുടെ ഫാർമിൽ രോഗാണുക്കൾ പ്രവേശിക്കാതെ നോക്കുന്നതാണ് ബയോസെക്യൂരിറ്റി..
ഇതിനു വേണ്ടി നാം ഫാർമുകളിൽ പ്രത്യേകം യൂണിഫോമും ചെരിപ്പും ഉപയോഗിക്കേണ്ടതുണ്ട് . കൈ കഴുകാൻ അണുനാശിനി മിശ്രിതം . കാൽ മുക്കിയെടുക്കാൻ അണുനാശിനി കലക്കിയ വെള്ളം, എന്നിവ ഉപയോഗിക്കണം. വാഹനങ്ങളുടെ ടയർ മുക്കിയെടുക്കാനും ഇതു തന്നെ.
പുറമെ നമ്മുടെ ദേഹത്ത് അണുനാശിനി സ്പ്രേ ചെയ്യണം..
വാഹനങ്ങൾക്കു മുകളിലും അണുനാശിനി സ്പ്രേ ചെയ്യണം..
സന്ദർഷകരെ പരമാവധി ഒഴിവാക്കണം..
കൃത്യമായി വേലി തിരിച്ഛ് മറ്റു മൃഗങ്ങൾ വരുന്നില്ല എന്ന് ഉറപ്പു വരുത്തണം.
ഫാർമിന് ചുറ്റും വല വിരിച്ച് പക്ഷികൾ ഫാർമിൽ പടവേശിക്കുന്നില്ല എന്ന് ഉറപ്പിക്കണം..
പത്തു. ദിവസത്തിലൊരിക്കൽ അണുനാശിനി ഷെഡിനുള്ളിൽ സ്പ്രേ ചെയ്യണം..
കോഴികുഞ്ഞു ഇറക്കുന്നതിനു മുമ്പുള്ള അണുനശികരണ കാര്യങ്ങൾ വേറെയും....
കൂടാതെ കൃത്യ സമയത്തുള്ള പ്രതിരോധ വാക്‌സിനേഷനും...
ഇത്രയും ജൈവപ്രധിരോധത്തോട് കൂടി വളർത്തുന്ന കോഴികൾക്കു അസുഖം വരാനുള്ള സാധ്യത നന്നേ കുറവാണ് . അഥവാ വന്നാൽ തന്നെ ഡോക്ടറുടെ നിർദേശ പ്രകാരം ആന്റിബയോട്ടിക് കൃത്യമായ അളവിൽ നൽകേണ്ടതുമാണ്.
ഇത്തരം ശാസ്ത്രീയ പരിചരണ രീതികളും അതിന്റെ കാര്യക്ഷമതയും എല്ലാം കർഷകരിലും എത്തിയിട്ടില്ല എന്ന് തന്നെ പറയാം..
നമ്മുടെ പ്രചാരണ പരിപാടികളുടെയും, പാര വെറ്റിനറി സ്റ്റാഫിന്റെയും വെറ്റിനറി ഡോക്ടർ മാരുടെയും അഭാവം തന്നെ കാരണം.
കർഷകനു /സംരംഭകനു അവശ്യമുള്ള സമയത്ത് പരിജയ സമ്പന്നരായ വെറ്റിനറി ഡോക്ടർ മാരുടെ സേവനം ലഭിക്കുന്നില്ല.
അതിനാൽ പല അശാസ്ത്രീയ പ്രവണതകളും പരിചരണത്തിൽ കടന്നുവരാം..
എങ്കിലും ഈ അടുത്ത കാലത്തായി ആന്റിബയോട്ടിക് പോളിസി പ്രഖ്യാപനത്തിലൂടെ കേരളം മാതൃകയായി.. ഇതിന്റെ ഭാഗമായി ശാസ്ത്രീയമായ മൃഗപരിപാലന രീതികൾ പ്രചരിപ്പിക്കുന്നതിനു ആക്കം കൂടിയിട്ടുണ്ട്.
ഇതിനു പുറമെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകളുടെ വില്പയും ഉപയോഗവും നാം തടയേണ്ടതായുണ്ട്..
ശാസ്ത്രീയ പരിചരണ രീതികളെക്കുറിച്ചും ബയോസെക്യൂരിറ്റിയെകുറിച്ചും അവബോധമില്ലാത്ത കർഷകർ പല വ്യാജന്മാരുടെയും വാക്കുകൾ വിശ്വസിച്ചു അനാവശ്യമായി ആന്റിബിയോട്ടിക്കുകൾ നൽകിയാൽ...
മൊത്തം കർഷകരെയും
ബ്രോയ്ലർ ഫാർമിങ് മേഖലയെത്തന്നെയും പ്രതികൂട്ടിലാക്കുന്നവർ ഇനിയും കുറവല്ല...
ധാരാളമായി ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് കോഴികളുടെ വളർച്ച മുരടിപ്പിക്കും...
ആന്റിബയോട്ടിക് ഉപയോഗം കാരണം ശരീരത്തിൽ കൂടുതൽ ക്ഷീണവും സമ്മർദവും ഏർപ്പെടും അതിനാൽ നാം നൽകുന്ന തീറ്റയുടെ സിംഹഭാഗവും ഈ ക്ഷീണവും സമ്മർദ്ധവും പരിഹരിക്കാനുള്ള ഊർജമായി ഉപയോഗിക്കും മാംസമായി മാറുകയില്ല.
ഇത് എല്ലാം കർഷകർക്കും നേരിട്ടനുഭവ മുള്ളതായിരിക്കും...
അസുഖങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ആന്റിബയോട്ടിക് ഉപയോഗിക്കുന്നതിലൂടെ തീറ്റചിലവ് ഭീമമായി വർധിക്കും..
ഇതിനാൽ കർഷകർ ഇത് ചെയ്യില്ല.
എന്നാൽ ബയോസെക്യൂരിറ്റി വഴി രോഗം പ്രതിരോധികാൻ പാകപ്പെട്ടിട്ടില്ലാത്ത കർഷകൻ, ഉപയോഗിക്കാനും സാധ്യത ഉണ്ട്.
അനിയന്ത്രിതമായ ആന്റിബയോട്ടികുകളുടെ ഉപയോഗം ചുരുക്കം ഫാമുകളിൽ നടക്കുന്നുണ്ടെങ്കിൽ....
ശാസ്ത്രീയമായ പരിചരണ രീതികളും അതിന്റെ പ്രാധാന്യവും കർഷകനെ ബോധ്യപ്പെടുത്തുന്നതിൽ ഇന്ത്യയിലെ മൃഗസംരക്ഷണ വകുപ്പുകളും ഭക്ഷ്യസുരക്ഷ വകുപ്പുകളും,, പുറമെ നമേവരും പൊതുസമൂഹവും ഇനിയും ഏറെ പ്രായത്നിക്കേണ്ടിയിരിക്കുന്നു എന്ന് സാരം...
അല്ലാതെ ബ്രോയ്ലർ കോഴി 42 ദിവസം കൊണ്ട് 2.2 കിലോ തൂക്കം ലഭിക്കൻ ആന്റിബയോട്ടികുകളുടെ ദുരുപയോഗം ആവശ്യമില്ല.
ഡോ : അബ്ദു റഊഫ് പി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ