ഇറച്ചിക്കോഴി വളർത്തൽ പലതരം സാധ്യതകൾ....
ഇറച്ചിക്കോഴി വളർത്തൽ കേരളത്തിൽ വളരെയധികം വ്യാപിച്ച ഒരു കൃഷിരീതിയാണ്...
ബ്രോയ്ലർ വളർത്തലിൽ കർഷകർക്ക് 3 തരം സാധ്യധകൾ ഉണ്ട്. അവനവന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും, ചെലവിടാൻ കഴിയുന്ന സമയത്തിനനുസരിച്ചും ഇവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം ....
കോഴിക്കുഞ്ഞിന്റെ വില ക്രമദീതമായി കൂടി നിൽക്കുന്ന സാഹചര്യത്തിൽ ഈ 3 രീതികളും എന്താണെന്ന് നോക്കാം..
1)..
*സ്വന്തമായി പണം മുടക്കുന്ന രീതി
(ചെറുകിട സംരഭം എന്ന നിലയിൽ ).....
ഒരു കിലോ ഡ്രസ്സ് ചെയ്യാത്ത കോഴി ഉൽപാദിപ്പിക്കുന്നയത്തിനു ഏകദേശം 75 രൂപ ചെലവ് വരും.ഇപ്പോഴത്തെ കോഴിക്കുഞ്ഞിന്റെ വില ക്രമീതമായി വർധിക്കുന്നതിനാൽ ഉത്പാദനചിലവ് കൂടാം...
എങ്കിലും വാർഷിക ആവറേജ് 75 എന്ന് എടുക്കാം..
1000 കോഴികൾ 42 ദിവസം കൊണ്ട് 2.200 തൂക്കം ലഭിക്കാൻ ആകെ 165000 രൂപ ചിലവ് വരും... പുറമെ ചകിരിച്ചോറും കറണ്ട് ബില്ലും. 1000 ചാതുരശ്ര അടിക്ക് 20 ചാക്ക് ചകിരിച്ചോർ അവശ്യമാണ്
ഒരു ചാക്കിനു 100 രൂപ നിരക്കിൽ ആകെ 2000 രൂപ..
ഇത്രയും പണം മുടക്കാൻ തയ്യാറാണെങ്കിൽ 1000 കോഴികളെ വളർത്താം... പക്ഷെ....
മാർക്കറ്റിൽ വളരെയധികം വില വ്യതിയാനം വരുന്ന ഉത്പന്നമാണ് ബ്രോയ്ലർ കോഴികൾ. 75 രൂപക്ക് ഉൽപാദിപ്പിച്ച കോഴി 65 രൂപ നഷ്ടത്തിലോ അല്ലെങ്കിൽ ലാഭത്തോടെ 100 രൂപ വരെക്കൊ വിൽക്കാൻ സാധിക്കും.
ഈ മാർക്കറ്റ് വ്യതിയാനം കൂടെ താങ്ങാൻ കഴിവുള്ളവർ മാത്രമേ സ്വന്തമായി കോഴി വളർത്താൻ പാടോള്ളൂ.. ..
ഇത്തരത്തിൽ സ്വന്തമായി കോഴി വളർത്തുന്നവർ മനസിലാക്കേണ്ട ഒരു വസ്തുത വർഷത്തിൽ 6-7 ബാച്ച് കോഴികളെ വളർത്താൻ കഴിഞ്ഞാൽ അതിൽ 4 ബാച്ചും നഷ്ടത്തിലായിരിക്കും... പക്ഷെ ബാക്കി 3 ബാച്ചിൽ നിന്ന് കിട്ടുന്ന ലാഭം ഈ എല്ലാം നഷ്ടങ്ങളെയും നികത്തി ലാഭം തരുന്ന രീതിയിലാകും...
ഇതൊരു തമ്പ് റൂൾ ആണ് എപ്പോഴും ഇങ്ങനെ സംഭവിക്കണം എന്നൊന്നും ഇല്ല...
ലാഭം കൂടിയും കുറഞ്ഞും ഇരിക്കാം. ഒരു കാര്യം പ്രത്ത്യേകം ശ്രദ്ധിക്കേണ്ടത് എത്ര കോഴിയാണോ വളർത്തേണ്ടത് അതിന്റെ 7 ബാച്ച് വളർത്താനുള്ള മൂലധനം നാം കാണേണ്ടതാണ്....
വാർഷിക കണക്കു മാത്രമേ ലാഭം നൽകൂ. ഓരോ ബാച്ചിലും ലാഭം നഷ്ടം കണക്കാക്കാൻ പാടില്ല..
*2)....
കൃത്യമായ സ്ഥിര വരുമാനം എന്ന നിലയിൽ.... (വളർത്തു കൂലി മാത്രം ലഭിക്കുന്ന രീതി. )
*
കോഴിവളർത്താൻ ആവശ്യമായ ഷെഡ്ഡുകൾ നിർമ്മിക്കുക. ഇന്റഗ്രേഷൻ നടത്തുന്ന കമ്പനികളോ സംരഭകരോ കോഴികുഞ്ഞും തീറ്റയും വാക്‌സിനും മരുന്നും നൽകുന്നു...ചകിരിച്ചോറും കറണ്ട് ബില്ലും കർഷകൻ നോക്കണം..
പൂർണ വളർച്ചയെത്തിയ കോഴികളെ അവർക്കു തന്നെ തിരിച്ചു നൽകുമ്പോൾ കിലോക്ക് 7 രൂപ എന്ന നിരക്കിൽ കർഷകന് വളർത്തുകൂലി ലഭിക്കുന്നു.. ഓഫീസ് ജോലിയോ മറ്റു സർക്കാർ ജോലിയോ ചെയ്യുന്നവർക്ക് അനുയോജ്യനായതാണ് ഈ രീതി... രാവിലെയും വൈകീട്ടും മാത്രം ഫാമിൽ പോയാൽ മതി.
3)...
*ഇന്റഗ്രേഷൻ -പൂർണ സംരംഭകൻ*
പൂർണ സംരംഭകരായി വരുന്നവർ സ്വന്തം ചിലവിൽ കോഴികുഞ്ഞും തീറ്റയും വാക്‌സിനും മരുന്നും വാങ്ങി കർഷകന് നൽകണം. 42 ദിവസത്തിന് ശേഷം പൂർണ വളർച്ചയെത്തിയ കോഴികൾ കിലോക്ക് 7 രൂപ വളർത്തു കൂലി നൽകി തിരിച്ചെടുക്കുന്നു.
ഉത്പാദനചിലവ് 75രൂപ തന്നെ ഇത്തരക്കാർക്ക് തീറ്റയും കോഴിക്കുഞ്ഞും വിലകുറച്ചു ലഭിക്കും. കർഷകന് അധികമായി നൽകുന്ന വളർത്തു കൂലി അല്പം ഇതിൽ കിഴിയും..
വളർത്തുകൂലി പലരീതിയിൽ നൽകുന്നവരുണ്ട് ഉത്പാദന ചിലവിന്റെ അടിസ്ഥാനത്തിൽ നൽകുന്നവരുണ്ട്, തീറ്റച്ചിലവിന്റെ അടിസ്ഥാനത്തിൽ നൽകുന്നവരുണ്ട്
എങ്കിലും കൃത്യമായി കിലോക്കു 7 രൂപ നൽകുന്ന ചെറുകിട കർഷകരാണ് കേരളത്തിൽ അധികവും..
ഇതിൽ ഏതു മാർഗം സ്വീകരിച്ചാലും വരുമാനത്തിനനുസരിച്ച് മറ്റു രീതികളിലേക്ക് മാറാവുന്നതുമാണ്....
ഡോ : അബ്ദു റഊഫ് പി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ