മഴക്കാലത്തു കോഴിഫാമുകളിൽ ഇവ ശ്രദ്ധിക്കുക......
മഴക്കാലത്ത് കോഴിഫാമുകളിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്..
അസുഖം വരാതിരിക്കാനും ഉത്പാദനം വർധിപ്പിക്കാനും ഇത് സഹായിക്കും...
1)....
മഴക്കാലത്തു തോടുകളും പുഴകളും മറ്റു ജല സ്രോദസ്സുകളുo മഴവെള്ളം നിറയുകയും ചുറ്റുപാടുനിന്നുള്ള മാലിന്യം കലരാനും സാധ്യത കൂടുതലാണ്.
നമ്മൾ വെള്ളം അണുവിമുക്തമാക്കി തിളപ്പിച്ച് കുടിക്കുന്ന പോലെതന്നെ കോഴികൾക്കും അണുവിമുക്തമായ വെള്ളം നൽകാൻ ശ്രദ്ധിക്കണം...
സാധാരണ ഗതിയിൽ 1000ലിറ്റർ വെള്ളത്തിനു ഒരു ക്ളോറിൻ ഗുളിക എന്നത്,, ആയിരത്തിനു 2 എന്ന തോതിൽ വർധിപ്പിക്കണം
വെള്ളത്തിലെ ബാക്റ്റീരിയകളുടെ അളവ് കൂടുന്നതു തന്നെ കാരണം
പ്രത്ത്യേകിച്ചും ഇക്കോളി ബാക്റ്റീരിയ കൾ.
2)....
മഴവെള്ളം ഷെഡിനുള്ളിലെ ചകിരിച്ചൊരിൽ പതിക്കാതെ നോക്കണം.. നനഞ്ഞ ചകിരിച്ചോർ (ലിറ്റർ ) കോക്‌സീഡിയ അസുഖത്തിന് കാരണമാകും.
കോഴികളുടെ അന്നനാളത്തിൽ മുറിവുകളുണ്ടാക്കുന്നതും തുടർന്ന് കാഷ്ടത്തിൽ രക്തം വരുന്നതുമാണ് ഈ അസുഖം . നനഞ്ഞ ചകിരിച്ചോർ ഉടനെ മാറ്റി ഉണങ്ങിയ ചകിരിച്ചോർ വിരിക്കുക...
മഴവെള്ളം ഷെഡിനുള്ളിൽ വരാതിരിക്കാൻ മേൽക്കൂര 2.5 അടിയെങ്കിലും പുറത്തേക്ക് ഉണ്ടായിരിക്കണം...
കൂടാതെ ശക്തമായ കാറ്റും മഴയും പ്രധിരോധിക്കാൻ കർട്ടൺ സംവിധാനവും
3)....
കോഴികുഞ്ഞുങ്ങൾ മഴക്കാലത്തു വെള്ളം
കുടിക്കുന്നത് കുറയും. വെള്ളത്തിന്റെ തണുപ്പും അന്തരീക്ഷത്തിലെ തണുപ്പും തന്നെ കാരണം.
ഇതു ഗൗട്ട് എന്ന അസുഖത്തിനും വലിയ മരണ നിരക്കിനും കാരണമാകുന്നു...
ഇതിനായി ഭ്രൂഡിംഗ് ചൂട്ൽകുന്ന ബൾബുകൾ കൃത്യമാണോ എന്ന് പരിശോധിക്കുക.
ഒരു കോഴിക്കുഞ്ഞിന് 2 വാട്ട്സ് എന്ന നിരക്കിൽ ബൾബ് ഉണ്ടായിരിക്കണം.
കൂടാതെ ചൂടുള്ള വെള്ളം 1000ലിറ്ററിനു 20ലിറ്റർ എന്ന തോതിൽ ടാങ്കിൽ ചേർക്കവുന്നതാണ്.
4).
മഴക്കാലത്തു അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ തീറ്റയിൽ പൂപ്പൽ വരാൻ സാധ്യത കൂടുതലാണ്...
തീറ്റ ചാക്കുകൾ തറയിൽ തട്ടാതെ സൂക്ഷിക്കണം.
5)....
ലിറ്റർ നനയുന്നത് കോഴിക്കുഞ്ഞുങ്ങളിൽ ഫങ്കസ് അണുബാധക്കും കാരണമാകുന്നു...
(അസ്‌പേർജില്ലോസിസ് )
6)....
മഴക്കാലത്തു അന്തരീക്ഷതാപം വളരെ കുറവായതിനാൽ ഭ്രൂഡിങ്ങിന് (കൃത്രിമ ചൂടി) നൽകാൻ ഒരു കോഴിക്ക് 2 വാട്ട് എന്ന നിരക്കിൽ ബൾബ് അത്യാവശ്യമായി വരും അല്ലാതെ പക്ഷം 35 ഡിഗ്രി ചൂട് ലഭിക്കില്ല, ഇത് പല അസുഖങ്ങൾക്കും, കോഴിക്കുഞ്ഞുങ്ങൾ ഒന്നിന് മുകളിൽ ഒന്നായി കയറി നിൽക്കാനും, കൂടിയ മരണ നിരക്കിനും കാരണമാകുന്നു...
കൃത്യമായ ബൾബിനു പുറമെ കർട്ടൻ അടച്ചു വെക്കുകയും വേണം..
7).....
മുട്ടകോഴി ഫാമുകളിലും കാട ഫാമുകളിലും വെളിച്ചത്തിന്റെ അപര്യാപ്തത മുട്ട ഉത്പാദനം കുറയ്ക്കും...
അതിനാൽ വെളിച്ചം കുറവുള്ള പകൽ സമയത്ത് മുഴുവനായും CFL/ട്യൂബ് ലൈറ്റ് ഓൺ ചെയ്തു വെക്കുക..
രാത്രിയും പകലും ചേർത്തു 16മണിക്കൂർ, തീവ്രത (lux) ഉള്ള വെളിച്ചം മുട്ടയുല്പാദനത്തിന് അത്യന്തപേക്ഷിതമാണ്.
8).....
മഴക്കാലത്തു തീറ്റയുടെ ഒരു ഭാഗം ശരീരത്തിൽ ചൂട് ഉൽപാദിക്കാൻ വേണ്ടി ശരീരം ഉലയോഗിക്കുന്നു.
അതിനാൽ 5 ഗ്രം തീറ്റ അധികം നൽകുന്നത് മുട്ടയുല്പാദനം കുറയാതെ കാക്കും .
വെറ്റിനറി ഡോക്ടറുടെ നിർദ്ദേശം പ്രകാരം മാത്രം തീരുമാനങ്ങൾ എടുക്കുക...
ഡോ : അബ്ദു റഊഫ് പി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ