ഗൗട്ട്.
അസുഖങ്ങൾ രണ്ടു തരത്തിലുണ്ട് രോഗകാരികളായ ബാക്റ്റീരിയകളോ വൈറസുകളോ മൂലമുണ്ടാകുന്നവ.
മറ്റൊന്ന് ശരീരത്തിലെ ആന്തരികപ്രവർത്തനങ്ങൾ തകരാറിലേക്കുന്ന വഴി ഉണ്ടാകുന്ന അസുഖങ്ങൾ ഇവക്ക് ബാക്ടീരിയയോ വൈറസോ ഹേതുവാകണമെന്നില്ല, അത്തരത്തിലൊരു അസുഖമാണ് ഗൗട്ട്.
പതിനാല് ദിവസത്തിന് താഴെയുള്ള കോഴിക്കുഞ്ഞുങ്ങളിലാണ് സാധാരണ ഗതിയിൽ ഗൗട്ട് കണ്ടു വരാറുള്ളത്. മുട്ടക്കോഴികളിൽ
വലിയകോഴികളിലും കാണാറുണ്ടെങ്കിലും ബ്രോയ്ലർ കോഴിയിൽ, കോഴിക്കുഞ്ഞുങ്ങളിലാണ് ഗൗട്ടു കണ്ടു വരുന്നത്.
എന്തൊക്കെയാണ് ഗൗട്ട് അസുഖം വരാനുള്ള പ്രധാന കാരണങ്ങൾ
1.പരിചരണത്തിലെ പിഴവ് കാരണം.
പ്രധാനമായും കോഴിക്കുഞ്ഞുങ്ങൾ വെള്ളം കുടിക്കാത്തതിന്റെ ഫലമായി ഉണ്ടാകുന്ന ഗൗട്ട് ആണ് കൂടുതൽ.
പ്രോട്ടീൻ ദഹിച്ചത് മൂലമുണ്ടാകുന്ന യൂറിക് ആസിഡ് കിഡ്നി വഴി പുറം തള്ളാൻ കഴിയാതെ വരുന്നതും അതു കിഡ്‌നിയിലും ശരീരത്തിന്റെ വിവിധ ആന്തരാവയവങ്ങളിലും (കിഡ്നി,ലിവർ,ഹാർട്ട് ) യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നതാണ് ഗൗട്ട്.
2.IB അസുഖം കാരണം.
രണ്ടാമത്തേത് IB(infectious bronchitis)
അസുഖം പേരെന്റ്സ് കോഴികളിൽ ഉണ്ടെങ്കിൽ കോഴിക്കുഞ്ഞുങ്ങളിൽ ഗൗറ്റ് ഉണ്ടാവാൻ സാധ്യത കൂടുതലാണ്, IB വൈറസ് കിഡ്‌നിയെ ബാധിക്കുന്നതാണ് കാരണം.
എങ്കിലും ആദ്യം പറഞ്ഞ വെള്ളം കുടിക്കുന്ന കുറവ് മൂലം ഉണ്ടാകുന്ന ഗൗട്ട് തന്നെയാണ് കൂടുതലായി കണ്ടു വരുന്നത്.
3.പരിചരണത്തിലെ പിഴവുകൾ കാരണം ഉണ്ടാകുന്ന ഗൗട്ട് ഇങ്ങനൊയൊക്കെ??
വെള്ളപ്പാത്രം അല്ലെങ്കിൽ /നിപ്പിൾ ന്റെ എണ്ണം സജ്ജീകരിച്ചത് കുറവായതു കാരണം കോഴികൾ വെള്ളം കുടിക്കുന്നത് കുറയുകയും അത് ഗൗട്ടിലേക്ക് നയിക്കുകയും ചെയ്യും.
100 കോഴിക്കുഞ്ഞുങ്ങൾക്ക് ഒരു വെള്ളപ്പത്രം എന്ന നിലയിലും 10 കോഴികൾക്ക് ഒരു നിപ്പിൾ എന്ന നിലയിലും വെള്ളത്തിന്റെ സൗകര്യം സജ്ജീകരിക്കണം.
വലിയ കോഴികൾക്ക്, 50 കോഴികൾക്ക് ഒന്ന് എന്ന ക്രമത്തിലും വെള്ളപ്പത്രം സജ്ജീകരിക്കണം.
തണുപ്പ് കാലത്ത് വെള്ളം കൂടുതൽ തണുത്തതായതിനാൽ വെള്ളം കുടിക്കുന്നത് കുറയുകയും ഗൗട്ട് അസുഖം വരുകയും ചെയ്യാം.
ഭ്രൂഡിംഗ് (കൃത്രിമ ചൂട് ) നൽകുന്ന സമയത്തു ചൂട് കുറവാണെങ്കിൽ കോഴിക്കുഞ്ഞുങ്ങൾ ഒന്നിന് മുകളിൽ ഒന്നായി കിടക്കുകയും വെള്ളം കുടിക്കാതിരിക്കുകയും ചെയ്യും. ഇവയെല്ലാം തന്നെ ഗൗട്ടിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്.
3. മുട്ടക്കോഴിയുടെ തീറ്റയിൽ കാൽസ്യത്തിന്റെ അളവ് കൂടുതലാണെങ്കിൽ ..
മുറ്റക്കോഴികൾ മുട്ടയുല്പാദനം തുടങ്ങുമ്പോൾ മാത്രമേ കാൽസ്യം ഗന്യമായി ഉപയോഗിച്ചു തുടങ്ങുകയോള്ളൂ അതിനു മുമ്പ് വളരെ കുറഞ്ഞ കാൽസ്യം മതി.
കൂടുതലായി ലഭിക്കുന്ന കൽസ്യം കിഡ്നിയിലൂടെ പുറംതള്ളുന്നു പക്ഷെ തീറ്റയിൽ കാൽസ്യം തിന്റെ അളവ് വളരെ കൂടുതലാണെങ്കിൽ അത് കിഡ്‌നിയെ നശിപ്പിക്കും. അതോടെ കാൽസ്യത്തിന് പുറമെ യൂറിക് അസിഡും കിഡ്‌നി വഴി പുറംതള്ളാൻ കഴിയാതെ വരുന്നു. ഇത് ഗൗട്ടിലേക്ക് നയിക്കും.
കോഴികൾ മുട്ടയിട്ടു തുടങ്ങുന്നതിന്റെ മുമ്പ് ലയർ തീറ്റ കൊടുത്താലും ഇങ്ങനെ സംഭവിക്കും ഗ്രോവെർ തീറ്റയെക്കാൾ നാലിരട്ടിയോളം കാൽസ്യം കൂടുതലാണു ലയർ തീറ്റയിൽ.
ഗൗട്ട് ഒരു കോഴിയിൽ നിന്ന് മറ്റു കോഴികളിലേക്ക് പടരുന്ന അസുഖം അല്ല പക്ഷെ IB അസുഖം കാരണം ഉണ്ടാകുന്ന ഗൗട്ട് IB അണുബാധ പടരുന്നതോട് കൂടി എല്ലാ കോഴികളിലേക്കും എത്തുന്നു.
*ചികിത്സ*
വെള്ളം കുടിക്കുന്നതിന്റെ അളവ് വർധിപ്പിക്കുക എന്നു തന്നെയാണ് മാർഗം വെള്ളപ്പാത്രവും നിപ്പിളും കൃത്യമായി സജ്ജീകരിച്ചിരിക്കുന്നു എന്ന് ഉറപ്പു വരുത്തുക. നിപ്പിളിന്റെ ഉയരം കൃത്യമാണോ എന്നു ഇടക്കിടക്ക് പരിശോധിക്കുക.
കോഴികൾ നിപ്പിൾ ലൈനിന്റെ മുകളിൽ കയറി നിന്നാൽ നിപ്പിൾ ലൈൻ താഴോട്ട് പോകാൻ സാധ്യത കൂടുതലാണ്.
കോഴിയുടെ വാലിന്റെ ഉയരത്തിലാണ് വെള്ളപ്പാത്രത്തിലെ വെള്ളം സജീകരിക്കേണ്ടത്.
നിപ്പിളിൽ വെള്ളത്തിനിന്റെ സമ്മർദ്ദം പരിശോധിക്കണം
ഒരു മിനിറ്റിൽ 100മിലി എങ്കിലും വെള്ളം വരുന്ന രീതിയിൽ നിപ്പിളുകൾ സജീകരിക്കുക.
വെള്ളം കുടി അധികാരിപ്പിക്കുന്നതിലൂടെ ഗൗട്ടിനെ ഷമിപ്പിക്കുന്ന പല ഉത്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്
അപ്പസോഡയും ശർക്കര ലായനിയും, വെറ്റിലയും വെള്ളം കുടി വർധിപ്പിക്കാൻ വളരെ നന്നായി സഹായിക്കും.
ഗൗട്ടിനു ചികിൽസിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, ചികിത്സാ സമയം കഴിയുന്നത് വരെ തീറ്റയുടെ അളവ് പകുതിയാക്കി കുറക്കണം എന്നുള്ളതാണ്..
പുറമെ ചികിത്സാ സമയത്ത് വെള്ള പാത്രത്തിന്റെ എണ്ണം ആവശ്യമുള്ളതിനേക്കാൾ 4-5 എണ്ണം കൂടുതൽ സജീകരിക്കേണ്ടതുമാണ്
വെള്ളത്തിന്റെ ലഭ്യതയും, കാൽസ്യത്തിന്റെ അളവും, IB അസുഖവും പ്രതിരോധവും കൃത്യമായിരിക്കുക എന്നതാണ് ഗൗട്ട് തടയാനുള്ള ഒരേ പോംവഴി,
ഈ 3 കാര്യങ്ങളിലും തൊട്ടടുത്ത മൃഗാശുപത്രിയിൽ സ്ഥിരമായി സംശയ നിവാരണം നടത്തുന്നത് ഉചിക്തമായിരിക്കും..
ഡോ : അബ്ദു റഊഫ് പി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ