പറഞ്ഞാലും പറഞ്ഞാലും തീരാത്ത ബ്രോയ്ലർ മഹാത്മ്യം
ബ്രോയ്‌ലർ കോഴികൾ ഉത്ഭവം മുതൽ ഇതു വരെ...
ബ്രോയ്ലർ കോഴി കഴിക്കാത്തവരായി മാംസ ആഹാരപ്രിയർ ആരും തന്നെ ഉണ്ടാവില്ല...
ഒരുപാട് കുറ്റം പറച്ചിലുകളും ആരോപണങ്ങൾക്കും ദുഷ്പ്രചാരങ്ങൾക്കും ഇടയിൽ ബ്രോയ്ലർ ഫാർമിങ് മേഖല വളർന്നു കൊണ്ടേയിരിക്കുകയാണ്...
ഇന്ത്യ യിൽ മുഴുവനും കൂടെ കേരളത്തിലും...
42 ദിവസം കൊണ്ട് 2.200 കിലോ തൂക്കം വെക്കുന്ന രീതിയിൽ തീറ്റപരിവർത്തന ശേഷിയുള്ള കോഴികളാണ് ബ്രോയ്ലർ കോഴികൾ. 3.6 കിലോ തീറ്റ നൽകിയാൽ 42 ദിവസം കൊണ്ട് 2.200 കിലോ ഭാരം വരുന്നു..
ഒരു കിലോ കോഴിതൂക്കം ലഭിക്കാൻ 1.6 മുതൽ 1.7 കിലോ വരെ തീറ്റ നൽകിയാൽ മതി..
ബ്രോയ്ലർ കോഴിയുടെ ജനിതക പരമായുള്ള തീറ്റ പരിവർത്തന ശേഷിയും നൽകുന്ന തീറ്റയുടെ ഗുണമെന്മയുമാണ് ഇത്തരത്തിലുള്ള മാംസൊത്പാദനം സാധ്യമാകുന്നത്...
ഉദയം . /ചരിത്രം
20-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ 1920 കളിൽ വൈറ്റ് പ്ലൈമൊത് റോക്ക് & വൈറ്റ് കോർനിഷ് എന്നീ രണ്ടുത്തരം ജനുസ്സുകൾ തമ്മിൽ സങ്കര ഇനം കുഞ്ഞുങ്ങൾ ഉൽപാദിപ്പിക്കുമ്പോൾ ആണ് മമ്സൊല്പാദന ശേഷി കൂടിയ കോഴികളെ വികസിപ്പിക്കുന്നതിൽ വിജയിക്കുന്നത് . മുട്ട ഉത്പാദനത്തിന് പുറമെ മാംസ ഉത്പാദത്തിലും ഈ ജനുസ്സുകൾ കഴിവ് തെളിയിച്ചവയായിരുന്നു.....
ഇവയിൽ നിന്നും വിരിഞ്ഞ സങ്കര യിനം കോഴി കുഞ്ഞുങ്ങളിൽ നിന്നും മാംസ ഉത്പാദന ശേഷി യും തീറ്റ പരിവർത്തന ശേഷിയും കൂടുതൽ ഉള്ളവർ മാത്രം തിരഞ്ഞെടുത്ത പ്രത്ത്യേകം ഫാമുകളിൽ വളർത്തുന്നു.
ഇവയിൽ നിന്നും വിരിയുന്ന കുഞ്ഞുങ്ങളിൽ മാംസഉത്പാദനവും തീറ്റ പരിവർത്തന ശേഷിയും കൂടുതൽ ഉള്ളവയും അവയുടെ തള്ള കോഴിയെയും പൂവനെയും മാത്രം നിലനിർത്തുന്നു...
ഈ പ്രക്രിയ പതിറ്റാണ്ടുകൾ ആവർത്തിച്ചതിന്റെ ഫലമായാണ് ഇന്ന് കാണുന്ന ബ്രോയ്ലർ കോഴികൾ ഉത്ഭവം കൊണ്ടത് 10 വര്ഷങ്ങള്ക്കു മുമ്പ് 8 ആഴ്ച കൊണ്ട് 2 കിലോ തൂക്കം ലഭിച്ചിരുന്ന ബ്രോയ്ലർ കോഴികൾ ഇന്ന് 6 ആഴ്ച കോണ്ട് 2.200 കിലോ തൂക്കം വെക്കുന്നു...
ഇപ്പോഴത്തെ സ്ഥിതി.
ഇത്തരത്തിൽ മാംസൊല്പാദന ശേഷിയും തീറ്റ പരിവർത്തന ശേഷിയും വർധിപ്പിച്ച , ബ്രോയ്ലർ കോഴിയിലെ തള്ള കോഴിയെയും അതിന്റെ പൂവനെയും "പ്യുർ ലൈൻ " എന്ന പേരിൽ അറിയപെടുന്നു.
ഇവയെ അത്യാധുനിക
ബയോസെക്യൂരിറ്റി (അണുബാധ വരാതെ ) സംവിധാനങ്ങളോട് കൂടി പ്രത്യേകം സജ്ജമാക്കിയ എസി ഷെഡുകളിൽ സംരക്ഷിച്ചു പോരുന്നു. അവയുടെ ജനിതക സ്വഭാവത്തിന് ഇത്രയും വിലയുള്ളതുകൊണ്ടാണ് അത്രയും നിക്ഷേപം നടത്തുന്നത്...
ഇന്ത്യയിൽ സുഗുണ യും ഇന്ത്യൻ പൗൾട്ടറി യുടെ പിതാവ് എന്നറിയപ്പെടുന്ന Dr.Bv Rao വിന്റെ കമ്പനി യായ വെങ്കിട്ശ്വര (VHL) എന്നീ രണ്ടു കമ്പനിയിൽ മാത്രമാണ് പ്യുവർ ലൈൻ ഉള്ളത്.. സുഗുണയുടെ സൺബ്രോ എന്ന ജനുസ്സും VHL ന്റെ വെൻകോബ്ബ് എന്ന ജനുസ്സും.
വെൻകോബ്ബ് ൽ തന്നെ cobb പ്യുർ ലൈൻ cobb എന്ന അമേരിക്കൻ കമ്പനിയുടേത് തന്നെയാണ് താനും.
Cobb എന്ന ജനുസ്സ് ഇന്ത്യൻ കോഴികളുമായി സങ്കരണം നടത്തിയതാണ് വെൻകോബ്ബ്....
നമ്മുടെ നാട്ടിൽ നീല നിറത്തിൽ കാണുന്ന വെൻകോബ്ബ് ബോർഡുകൾ ചിക്കെൻ കടകളിൽ ശ്രദ്ധിച്ചിട്ടുണ്ടാകും.
വെൻകോബ്ബ് ന്റെ പല വകഭേദങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്
വെൻകോബ്ബ് -400
Vencobn-100
Vencobb-430
വെൻകോബ്ബ് -430y
ഇവക്കെല്ലാം തന്നെ വിവിധ തീറ്റ പരിവർത്തനശേഷിയും വ്യത്യസ്ത മാമ്സൊല്പാദന ശേഷിയുമുള്ളവയാണ്.
സുഗുണയുടെ സ്വന്തം ജനുസായ സൻബ്രോ, കൂടാതെ ഇറക്കുമത്തി ചെയ്ത F15, SP 95 തുടങ്ങിയ ബ്രീഡുകളും തമിഴ്നാട്ടിലും കേരളത്തിലും ലഭ്യമാണ്. ഇവക്ക് പുറമെ അമേരിക്കൻ കമ്പനിയായ ഏവിയാജൻ Ross308, ഹാർട്ബ്രേക്കർ, ഹബ്ബർഡ് തുടങ്ങിയ ജനുസ്സുകൾ വിപണിയിലെത്തിക്കുന്നു..
എല്ലാ ജനുസ്സുകളുടെയും മാമ്സൊല്പാദന ശേഷിയും തീറ്റ പരിവർത്തനശേഷിയും രോഗ പ്രധിരോധ ശേഷിയും വ്യത്യസ്‌തമാണ്..
https://www.manoramaonline.com/karshakasree/pets-world/2020/09/09/the-life-of-broiler-chickens.html?fbclid=IwAR3k7-KhYIxZpkryvMStvzAvgwsscApV81b6BCEJtLXUX0ep182B3CVUKmw
അഞ്ചു തലമുറകൾ...
പ്യുവർ ലൈൻ കോഴിയുടെ കുഞ്ഞുങ്ങൾ ഗ്രേറ്റ് ഗ്രാന്റ് പേരെന്റ്സ് (GGP)
എന്ന പേരിൽ വളർത്തുന്നു.
ഇതു കൊത്തുമുട്ട ഉത്പാദനത്തിന് ഉപയോഗിക്കുന്നു.
ഇവയുടെ കൊത്തുമുട്ട വിരിഞ്ഞ കുഞ്ഞുങ്ങൾ ഗ്രാൻഡ് പേരെന്റ്സ് (GP) എന്ന പേരിൽ വീണ്ടും കൊത്തുമുട്ട കൾക്കായി വളർത്തുന്നു.
ഇവയിൽ നിന്നും വിരിയുന്നവ പേരെന്റ്സ് (ബ്രീഡർ ) എന്ന് പേരിൽ അറിയപ്പെടുന്നു.
പേരെന്റ്സ് ഫാമുകൾ തമിഴ്നാട്ടിലും കർണാടകയിലും ഉടനീളം ധാരാളമായി നമുക്ക് കാണാം.
പേരെന്റ്സ് ഫാർമിലെ കോഴികളുടെ കൊത്തുമുട്ട വിരിയിച്ചെടുത്ത കുഞ്ഞുങ്ങളാണ് കോമേഴ്‌ഷ്യൽ ബ്രോയ്ലർ എന്ന പേരിൽ കേരളത്തിൽ എത്തുന്നത്.
|
Broiler Parent Farm
|
ഒരു commercial ബ്രോയ്ലർ കുഞ്ഞിന് 25-30 രൂപ വിലവരുമ്പോൾ ഒരു പേരെന്റ്സ് കുഞ്ഞിന് 250-300 രൂപ വിലവാരുന്നു
ജിപി യും ggp യും pureline എന്നിവ പൊതുവിപണിയിൽ വിൽക്കാറില്ല എങ്കിലും ഒരു pureline കോഴികുഞ്ഞിന് എത്ര മൂല്യം വരും എന്ന് ആലോചിക്കാവുന്നതേ ഒള്ളൂ...
5 തലമുറകൾക്ക് ശേഷം ജനിതക ശേഷിയിൽ കുറവ് വരുന്നത് കൊണ്ട് 5-ആം തലമുറയെ മാംസ ഉത്പാദനത്തിനു ഉപയോഗിക്കുന്നു..
ബാക്കി 4 തലമുറയിലും മമ്സൊല്പാദന ശേഷിയും തീറ്റ പരിവർത്തനം ശേഷിയും ഒരുപോലെയാണെങ്കിലും ബാക്കി 4 തലമുറകളും കൊത്തുമുട്ടകൾ ഉത്പതിപ്പിക്കാൻ ഉപയോമിക്കുന്നു
ഇതിലൂടെ വളരെ കൂടുതൽ കൊമർഷ്യൽ ബ്രോയ്ലർ കുഞ്ഞുങ്ങൾ ഉൽപാദിപ്പിക്കാൻ കഴിയുന്നു.
|
Broiler Breeder in Deeplitter |
ബ്രോയ്ലർ കോഴികൾക് മുട്ടയിൽപതനത്തിനാവാശ്യമായ തീറ്റ നൽകിയാൽ അത് മുട്ടയുല്പാനം നടത്തും എന്നുള്ളതും ഹോർമോൺ നൽകുന്നതല്ല മാംമ്സൊല്പാദന ശേഷിക് കാരണം എന്നുള്ളതും ഇതിൽ നിന്നും വ്യക്തമാണല്ലോ
2ലിറ്റർ പാൽ നൽകിയിരുന്ന പശുക്കൾ 20 ലിറ്റർ പാൽ തരുന്നതും
(ഇസ്രായേൽ പശുക്കൾ 100L വരെ )
വർഷത്തിൽ 100 മുട്ട നൽകിയിരുന്ന കോഴി വർഷത്തിൽ 300 മുട്ട തരുന്നതും 5-8 വർഷം കൊണ്ട് കയ്ച്ചിരുന്ന തെങ്ങും മാവും 2 വർഷ കൊണ്ട് കയ്ക്കുന്നതും ഇതിൽ ചേർത്ത് വായിക്കാവുന്നതാണ്
ആവിയന്ത്രങ്ങൾക്കും കൽക്കരിയന്ത്രങ്ങൾക്കു ശേഷം ഇലക്ട്രിക് ട്രൈനുകളും പെട്രോൾ കറുകളും വന്നതും ഇപ്പോൾ നാം ഇലക്ട്രിക് കറുകൾക്കു പുറകെ പോകുന്നതും കൂട്ടി വായിക്കാവുന്നതാണ്.
എല്ലാം മനുഷ്യ മാസ്‌തിഷ്കത്തിന്റെ ലീലാവിലാസങ്ങൾ തന്നെ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ