ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*

*കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുമ്പ് ചെയേണ്ട ജൈവ സുരക്ഷ നടപടികൾ.*  കോഴിഫാം ഷെഡുകൾ ഒരു ബാച്ച് കഴിഞ്ഞു അടുത്ത ബാച്ച് ഇറക്കുന്നതിനു മുമ്പ്, വൃത്തിയും, ശുചിയും അണു വിമുക്തവുമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി കർഷകർ ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.  *1.ഉപകരണങ്ങൾ വൃത്തിയാക്കുന്നത് .*  തീറ്റപാത്രം, വെള്ളപ്പാത്രം, കർട്ടൺ , ബ്രൂഡിങ് ഉപകാരങ്ങങ്ങൾ മറ്റു ഉപകരണങ്ങൾ എന്നിവ അഴിച്ചെടുത്തു അവ സോപ്പ് ലായനി ഉപയോഗിച്ചു, വഴുവഴുപ് പോകുന്നത് വരെ നന്നായി കഴുകുക, ശേഷം അണുനാശിനി ലായനിയിൽ 3 മണിക്കൂറെങ്കിലും മുക്കി വെക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ചു കഴുകിയ ശേഷം ചെറിയ വെയിലിൽ ഉണങ്ങാൻ വെക്കുക.  *2. ഷെഡ് വൃത്തിയാക്കുന്നത്.*  ചകിരിച്ചോർ പരിപൂർണമായി നീക്കം ചെയ്ത ശേഷം,ഷെഡിന്റെ വശങ്ങളിലെ ചിലന്തിവലകൾ ,മറ്റു പൊടിപടലങ്ങൾ എന്നിവ വൃത്തിയാക്കുക,ശേഷം സോപ്പ് ലായനി ഉപയോഗിച്ചു  2 നേരം കഴുകുക, ശേഷം, പ്രഷർ വാഷർ ഉപയോഗിച്ചു ,പറ്റി പിടിച്ച എല്ലാ അഴുക്കുകളും പോകുന്നത് വരെ നന്നായി കഴുകുക , ശേഷം അലക്കു കാരം അല്ലെങ്കിൽ സോപ്പ് പൊടി എന്നിവ ഉപയോകിച്ചു ഒന്നോ രണ്ടോപ്രാവശ്യം കഴുകുക.

കോഴിഫാമുകളിൽ ഐ. ബി. ഡി.(ഗുമ്പോരോ രോഗം ) എങ്ങനെ നിയന്ത്രിക്കാം???


ഐ. ബി. ഡി.
(ഗുമ്പോരോ രോഗം )
ഫാമിലെ കോഴികളെ മുഴുവനായും മരണത്തിലേക്ക് നയിക്കാൻ ശേഷിയുള്ള അസുഖം...

ഐ. ബി. ഡി. -രോഗ കാരണം, സങ്ക്രമണം, പ്രതിരോധം, ചികിത്സ.

ആരുടെയെങ്കിലും ഫാമിൽ ഐ. ബി. ഡി. വന്നിട്ടുണ്ടെങ്കിൽ ആ കർഷകൻ അനുഭവിച്ച പരീക്ഷണം ഭീകരമായിരിക്കും.
മരണനിരക്ക് കുറഞ്ഞു വരാൻ ഒരു പാട് പരിശ്രമങ്ങൾ നടത്തിയിട്ടുണ്ടാകും ....

ചിലപ്പോൾ മരണ നിരക്ക് കുറയാതെ  ഫാം തന്നെ കാലിയായവരും ഉണ്ടാവും.
അത്രയും കാലം കോഴിഫാമിൽ നിന്ന് ലഭിച്ച സമ്പാദ്യം മുഴുവനും ഐ. ബി. ഡി. കൊണ്ടുപോയ കർഷകരും ഉണ്ടാകും.

കോഴിയുടെ പ്രതിരോധശേഷി ഐ. ബി. ഡി. പൂർണമായി തകർക്കുന്നതാണ് കാരണം. ഇതോടെ മറ്റു പല അസുഖങ്ങളും  വളരെ വേഗത്തിൽ ബാധിക്കുന്നു..
,ഫലപ്രദമായ,കൃത്യമായ ഒരു ചികിത്സാ രീതി ഐ. ബി. ഡി. അസുഖത്തിന്  നിലവിൽ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതും  ഒരു  കാരണമാണ്., എങ്കിലും ഫലപ്രദമായി  ഫാമുകളിൽ തുടർന്ന് വരുന്ന ചികിത്സാ രീതികൾ ഈ ലേഖനത്തിൽ വായിക്കാം

കാര്യങ്ങൾ ഇത്ര  ഭീകരമാണെങ്കിലും ഐ. ബി. ഡി യെ പ്രതിരോധിക്കാനുള്ള നടപടികളിൽ നമ്മുടെ കർഷകർ കാണിക്കുന്ന ഉത്സാഹം വളരെ കുറവ് തന്നെയാണ്.

ഈ അസുഖം ആദ്യമായി രോഗനിർണയം നടത്തിയത് അമേരിക്കയിലെ ഗംബോറോ  എന്നെ സ്ഥലത്താണ്. അതുകൊണ്ട് ഈ അസുഖത്തെ ഗംബോറോ  അസുഖം എന്നും അറിയപെടുന്നു.

ബിർണവൈറിഡേ  കുടുംബത്തിൽ പെട്ട ഐ. ബി. ഡി. വൈറസ് എന്ന പേരുള്ള  വൈറസ് ആണ് കാരണക്കാരൻ.


എങ്ങനെ പടരുന്നു??

ഐ. ബി. ഡി. ബാധിച്ച കോഴികൾ  കാഷ്ടത്തിലുടെയും , മറ്റു സ്രവങ്ങളിലുടെയും  ഐ. ബി. ഡി. വൈറസ്  പുറം തള്ളുന്നു. ഈ  വൈറസുകൾ കാറ്റു വഴിയോ, ആളുകളുടെ സമ്പർക്കം വഴിയോ, ഉപകരണങ്ങളുടെ കൈമാറ്റം വഴിയോ നമ്മുടെ ഫാമുകളിൽ എത്തുന്നു. മറ്റു ഫാമുകളിൽ നിന്നും മാത്രമല്ല കോഴിവളം ഉപയോകിക്കുന്ന കൃഷിസ്ഥലങ്ങളിൽ നിന്നും രോഗം പടരാം...


എങ്ങനെ പ്രധിരോധിക്കാം

വാക്‌സിനേഷൻ.

പേരെന്റ് കോഴികളിൽ  കോഴിക്കുഞ്ഞിനും ആവശ്യമായ വാക്‌സിനേഷൻ നൽകുന്നതിനാൽ ഐ. ബി. ഡി  രോഗത്തിനെതിരിൽ 14 ദിവസം വരെ കുഞ്ഞുങ്ങൾക്ക് പ്രതിരോധം ലഭിക്കും.
(മറ്റേർണൽ ആന്റി ബോഡികൾ വഴി)

അതിനാൽ 12  ദിവസത്തിന് മുൻപ് ഐ. ബി. ഡി വാക്‌സിൻ ചെയ്യുന്നത് വിപരീത ഫലമാണ്  ചെയ്യുക. (വാക്‌സിനിലെ വൈറസുകൾ മറ്റേർണൽ ആന്റി ബോഡികളെ  നശിപ്പിക്കും) 

രണ്ടു വാക്‌സിനുകൾ ആണ് ഐ. ബി. ഡി. ക്കെതിരിൽ  ബ്രോയ്ലർ കോഴികളിൽ നൽക്കുന്നത് 14 ആം ദിവസം  നൽകുന്ന  ഇന്റർമേടിയേറ്റ് വാക്‌സിനും 28 ൽ  നൽകുന്ന  ഇന്റർമീഡിയേറ്റ് പ്ലസ് വാക്‌സിനും.

ഇവ കൃത്യമായി നൽകുകന്നത് അസുഖം വരുന്നത് പരമാവധി തടയും.

 *ബയോസെക്യൂരിറ്റി* .

കാറ്റിലൂടെ ഐ. ബി. ഡി. പടരുന്നു എന്നുള്ളത് നമ്മൾ ബയോസെക്യൂരിറ്റി യിൽ കൂടുതൽ ജാഗ്രത കാണിക്കണം എന്നാണ് മനസിലാക്കേണ്ടത്.

കർഷകർ സ്വീകരിക്കേണ്ട നടപടികളും അതിനു വേണ്ട ചിലവും.

1. ഫാമുകളിൽ സന്ദർഷകരെ പൂർണമായി ഒഴിവാക്കുക, പ്രത്യേകിച്ചും സമീപത്തെ ഏതെങ്കിലും ഫാമിൽ ഐ.ബി.ഡി. ഉണ്ട് എന്ന് മനസിലായാൽ ആരെയും ഫാമിൽ പ്രവേശിപ്പിക്കരുത്, നമ്മളും പ്രസ്തുത ഫാമിന്റെ അടുത്തേക്ക് പോകരുത്.

ചെലവ് : 100 രൂപ.

 കോഴികളുടെ ആരോഗ്യത്തിനു വേണ്ടി,അനുമതിയില്ലാതെ പ്രവേശിക്കരുത്. ബിയോസെക്യൂരിറ്റി ഏരിയ എന്ന ബോഡ് വെക്കുക 

3.തൊട്ടടുത്തുള്ള കൃഷിയിടത്തിൽ കോഴിവളം ഉപയോഗിക്കുന്നത് ശ്രദ്ധിച്ചാൽ നമ്മുടെ ഫാമും പരിസരവും അണുനാശിനി ലായനി, 3 ദിവസം സ്പ്രൈ ചെയ്യുക

ചിലവ് : ഏറിയാൽ 400 രൂപ.

3.ഫാമിൽ പ്രത്യേക വസ്ത്രവും, പാദരക്ഷകളും ഉപയോഗിക്കുക.
ഒരു 100 രൂപയുടെ ചെരിപ്പും 300രൂപയുടെ ടീ  ഷർട്ടും ജോലിക്കാർക്ക്  വാങ്ങിനൽകുക,

4.ഏറ്റവും കൂടുതൽ രോഗം പടർത്തുന്നത് ജോലിക്കാരല്ല കർഷകരാണ്, നമ്മൾ ഫാം സന്ദർശിക്കുന്ന സമയത്ത്  നമ്മുടെ വസ്ത്രവും ചെരുപ്പും അഴിച്ചു വെച്ച് ഫാമിന്റെ വസ്ത്രവും ചെരിപ്പും ധരിക്കുക. നമുക്ക് വേണ്ടി പ്രത്യേകം ഒരു വസ്ത്രവും ചെരിപ്പും വാങ്ങിവെക്കുക.

5. ഫാമിലെ പ്രത്യേക പാദരക്ഷകൾ  ധരിച്ച ശേഷം അണുനാശിനി ലായനിയിൽ കാൽ മുക്കുക.

6.ഫാമിലെ വസ്ത്രവും ചെരിപ്പും ധരിച്ച ശേഷം അണുനാശിനി ദേഹത്ത് സ്പ്രൈ ചെയ്യുക. ചെറുകിട കർഷകർക്ക് ഫാമിൽ ഉപയോകിക്കുന്ന സ്പ്രൈ തന്നെ മതി, കൂടുതൽ കോഴികൾ ഉള്ളവർ ഫാം വളപ്പിന്റെ  കവാടത്തിൽ ഹ്യൂമൻ സ്പ്രേ സ്ഥാപിക്കുക...


7.കൈ ഇടക്കിടക്ക്   അണുനാശിനിയിലോ സോപ്പിലോ  കഴുകുക.


8.മറ്റു ഫാമുകളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങാതിരിക്കുക. അഥവാ വാങ്ങിയാൽ ആണു നശിനി  സ്പ്രേ  ചെയ്യുക.

9. തീറ്റ കൊണ്ട് വരുന്ന വാഹനങ്ങൾ അണുനാശിനി സ്പ്രൈ ചെയ്യത ശേഷം മാത്രം പ്രവേശിപ്പിക്കുക,കൂടുതൽ കോഴികൾ ഉള്ളവൾ കൃഷിവളപ്പിന്റെ  കവാടത്തിൽ വാഹനത്തിന്റെ ടയർ മുങ്ങുന്ന രൂപത്തിൽ അണുനാശിനി സജീകരിക്കുക.


10. പത്തു ദിവസത്തിലൊരിക്കൽ ഷെഡിനുള്ളിൽ അണുനാശിനി സ്പ്രൈ ചെയ്യുക, കോഴിയുടെ തലയിൽ നേരിട്ട് അടിക്കാതെ,ഷെഡിന്റെ പകുതി ഉയരത്തിൽ, അല്ലെകിൽ നമ്മുടെ നെഞ്ചിന്റെ ഉയരത്തിൽ  അന്തരീക്ഷത്തിൽ സ്പ്രൈ ചെയ്യുക.

നേരിട്ട് കോഴിയുടെ തലയിൽ സ്പ്രേ  ചെയ്യുന്നത് ചിലപ്പോൾ കഫക്കെട്ട് ഉത്തെജിപ്പിക്കാൻ കാരണമാകും.


11.കോഴികളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ടോണിക്കുകൾ നൽകുന്നത് ഗുണം ചെയ്യും.

ആകെ ആയിരം രൂപ ചിലവിൽ ആയിരം കോഴികൾക്ക് ബിയോസെക്യൂരിറ്റി ഒരുക്കാൻ സാധിക്കും

6 കോഴികൾ മരണപെടാതെ രക്ഷപെട്ടാൽ ഈ പൈസ ലഭിക്കാം

പക്ഷെ ബിയോസെക്യൂരിറ്റിയുടെ ഫലം എപ്പോഴും അതിമധുരമായിരിക്കും

 *ലക്ഷണങ്ങൾ* .

കോഴിയുടെ കഴുത്തിനു പിറകിലെ രോമങ്ങൾ ഉയർന്നു നില്കുന്നതാണ് അസുഖം ബാധിച്ചു എന്നതിന്റെ ആദ്യ അപായസൂചന.  അതുപക്ഷെ  ഏതു അസുഖവുമാവാം.

 തീറ്റയെടുക്കുന്നത് കുറയുന്നു എന്നതാണ് ആദ്യ ലക്ഷണം, ശേഷം കോഴികൾ തൂങ്ങി നിന്നു തുടങ്ങും, പിടിച്ചു തൊട്ടു  നോക്കിയാൽ ശക്‌തമായ പനിയുടെ നല്ല ചൂട് ഉണ്ടാകും, വെള്ളനിറത്തിൽ വയറിളക്കം തുടങ്ങുന്നു,
ഒന്നോ രണ്ടോ ദിവസത്തിന് ശേഷം തീറ്റയും വെള്ളവും എടുക്കാൻ കഴിയാതെ, ഒരു കാൽ മടക്കിവെച്ചു  കോഴികളുടെ ചുണ്ട് ചകിരിച്ചൊരിൽ കുത്തിവെച്ചു  മരണം സംഭവിക്കുന്നു..


 *ചികിത്സാ* .

വൈറസ് അസുഖമായതിനാൽ ഫലപ്രദമായ ചികിത്സ അംഗീകരിക്കപ്പെട്ടിട്ടില്ല.

ബർസയെയും  കിഡ്‌നിയെയും ബാധിക്കുന്നതോട് കൂടി കോഴിയുടെ രോഗപ്രതിരോധ ശേഷി പൂർണമായി തകരും. ഇതോടെ മറ്റു ബാക്റ്റീരിയ, വൈറസ് അസുഖങ്ങൾ പെട്ടെന്ന് ബാധിക്കും പ്രത്യേകിച്ചും  ഇ. കോളി യും കോഴിവസന്തയും.

ഇവരണ്ടും കോഴിഫാമിൽ അവസരം കാത്തു കിടക്കുന്ന രോഗങ്ങളാണ്.

ബാക്റ്റീരിയ അണുബാധയെ തടയാൻ ആന്റിബയോട്ടിക്കുകൾവളരെ  ഫലപ്രദമാണ്. പക്ഷെ ഏതു ആന്തരിക അവയവത്തെയാണു  കൂടുതൽ ബാധിച്ചിരിക്കുന്നത് എന്ന് പോസ്റ്റ്‌മോർട്ടം  നടത്തി വെറ്റിനറി  ഡോക്ടർ തിരഞ്ഞെടുക്കുന്ന ആന്റിബയോട്ടിക്കുകൾ മാത്രമേ ഫലപ്രദമാവൂ.

ഐ. ബി. ഡി. ബാധിച്ച ഫാമുകളിൽ വസന്ത രോഗത്തിനെതിരെയുള്ള ലസോട്ട  വാക്‌സിൻ നൽകുന്നത്‌, അസുഖം ബാധിക്കാത്തതോ, കുറച്ചു ബാധിച്ചതോ ആയ മറ്റു കോഴികളിൽ വസന്ത രോഗം  വരാതിരിക്കാനും, ശരീരത്തിന്റെ  പൊതുവെയുള്ള  പ്രതിരോധ ശേഷി വർധിക്കാനും സഹായിക്കുന്നു.

അസുഖം ബാധിച്ചാൽ അണുനാശിനികൾ, സാന്ദ്രത  വർധിപ്പിച്ചു,4 ദിവസം തുടർച്ചയായി  അന്തരീക്ഷത്തിൽ സ്പ്രൈ ചെയ്യണം

 *ഫ്യുമികേഷൻ* .

അസുഖം ബാധിച്ച ഫാമുകൾ  അടുത്ത ബാച്ച് കോഴി  ഇറക്കുന്നതിനു മുമ്പ് 15ദിവസമെങ്കിലും കാലിയാക്കി വെക്കണം.
ശേഷം പൊട്ടസ്യം പെർമാങ്കനേറ്റും ഫോർമാലിനും ഉപയോഗിച്ചു ഫ്യുമികേഷൻ ചെയ്തയത്തിനു ശേഷം മാത്രം കോഴിയെ ഇറക്കാവൂ. കൂടാതെ മറ്റു ശുജീകരണ പ്രവർത്തികളും ചെയ്യണം

കോഴിയുടെ ശരീരത്തിനകത്തു നിന്നും, പുറത്തു, അന്തരീസ്ക്ഷത്തിൽ നിന്നും ശക്തമായി പ്രതിരോധിച്ചാൽ ഐ. ബി. ഡി പടിക്കു പുറത്തു കിടക്കും. അല്ലെങ്കിൽ നമ്മുടെ സമ്പാദ്യം പുറത്തു കിടക്കും.

കൃത്യമായ ബയോസെക്യൂരിറ്റി മാനദണ്ഡങ്ങളും വാക്‌സിനേഷനും ആധുനിക, ശാസ്ത്രീയ  പരിചരണ രീതികളും മാത്രമേ നമ്മെ രക്ഷിക്കുകയോള്ളൂ....

ഡോ : അബ്ദു റഊഫ് പി

അഭിപ്രായങ്ങള്‍

  1. സർ ലേഖനം നന്നായിട്ടുണ്ട്.അതിൽ ഒരു സംശയം ഉള്ളത് IBD വന്ന കോഴികൾക്ക് ലാസോട്ട കൊടുക്കുന്നത് ആണ്.അത് എങ്ങിനെയാണ് കോഴിയുടെ ബോഡിയിൽ പ്രവർത്തിക്കുന്നത്.?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഐ. ബി. ഡി. ബാധിച്ച ഫാമുകളിൽ വസന്ത രോഗത്തിനെതിരെയുള്ള ലസോട്ട വാക്‌സിൻ നൽകുന്നത്‌, അസുഖം ബാധിക്കാത്തതോ, കുറച്ചു ബാധിച്ചതോ ആയ മറ്റു കോഴികളിൽ വസന്ത രോഗം വരാതിരിക്കാനും, ശരീരത്തിന്റെ പൊതുവെയുള്ള പ്രതിരോധ ശേഷി വർധിക്കാനും സഹായിക്കുന്നു.

      പത്തു ശതമാനം കോഴികൾക്ക് മാത്രമേ ആദ്യം രോഗം ബാധിച്ചിട്ടുള്ളൂ എങ്കിൽ ബാക്കി 90 ശതമാനം കോഴികളെയും രക്ഷിച്ചെടുക്കാൻ കഴിയും . അസുഖം ബാധിക്കാത്തതോ കുറഞ്ഞ രീതിയിൽ ബാധിച്ചതോ ആയ കോഴികളുടെ പ്രതിരോധശേഷി ലാസോട്ട കൊടുക്കുന്നതോടു കൂടി വർധിക്കും കൂടാതെ വസന്ത രോഗം പിടിപെടുന്നത് തടയുകയും ചെയ്യും

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌