ഒരു കോഴിമുട്ടക്കെന്താ വില??..
ഈ ചോദ്യം ഒരു സാധാരണക്കാരനോട് ചോദിച്ചാൽ പറയും 4-5 രൂപ. നാടൻ മുട്ടയ്ക്ക് 8-10 രൂപ പക്ഷെ ഒരു ഹാച്ചറിക്കാരനോട് ചോദിച്ചാൽ പറയും 18-25 രൂപ.തമിഴ്‌നാട്ടിൽ കോഴിഫാം മേഖലയിൽ ജോലി ചെയ്യുന്ന ഏജന്റുമാരോട് ചോദിച്ചാൽ ഇങ്ങോട്ട് കുറെ ചോദ്യം ചോദിക്കുംഏതു മുട്ട?.??
ടേബിൾ എഗ്ഗ്?ഹാച്ചിങ് എഗ്ഗ്??പുള്ളറ്റ് എഗ്ഗ്?കാൻഡലിംഗ് എഗ്ഗ്??ഫാം റിജെക്ഷൻ?.ക്രാക് എഗ്ഗ്??ജംബോ എഗ്ഗ്??ബ്രൗൺ എഗ്ഗ്??നാടൻ മുട്ട???
ഇതിൽ ഏതു മുട്ടയാ സാറിന് വേണ്ടേ???ഇനി കാട മുട്ടയാണോ വേണ്ടത്??
കേട്ട് നേട്ടണ്ട എല്ലാം മുട്ട തന്നെ.... ഓരോന്നും മനസിലാക്കാം...
പൊതു വിപണിയിൽ, കേരളത്തിലും പുറത്തും പല തരം കോഴിമുട്ടകൾ ലഭ്യമാണ്..
1.ടേബിൾ എഗ്ഗ് ( കഴിക്കുന്ന മുട്ടകൾ )
വൈറ്റ് ലെഗോൺ കോഴികളുടെ, 40ഗ്രാമിനും -55ഗ്രാമിനും ഇടയിലുള്ള വെള്ള മുട്ടകളാണ് ടേബിൾ എഗ്ഗ്.വെൻകോബ്ബ്, ലോഹ്മാൻ,ഹൈലൈൻ തുടങ്ങിയ ജനുസുകലാണ് ടേബിൾ എഗ്ഗ് ഉൽപാദിപ്പിക്കുന്നത്. ഇവക്ക് 17 ആഴ്ച്ച പ്രായമാകുമ്പോൾ മുട്ടയിട്ടു തുടങ്ങുമെങ്കിലും 18 ആഴ്ചയിൽ 40ഗ്രാം തൂക്കം ലഭിക്കുമ്പോൾ മാത്രമേ ഇവ ടേബിൾ എഗ്ഗ് എന്ന നിലയിൽ വില്പന നടത്താറൊള്ളൂവില 4-5രൂപ..തൊടിന്റെ നിറം - വെള്ള.തൊടിനകത്തു എല്ലാ മുട്ടയും ഒരു പോലെ തന്നെ മലപ്പുറത്തെ പച്ച മുട്ട ഒഴികെ ..ആദ്യമായി നസിലാക്കേണ്ട കാര്യം വിരിയിപ്പിക്കാൻ എടുക്കുന്ന കൊത്തു മുട്ടകൾക്ക് മാത്രമേ പൂവന്റെ ആവശ്യമൊളൂ അല്ലാത്ത ഫാമുകളിൽ പിടക്കോഴികൾ മാത്രമേ വളർത്തുന്നൊള്ളൂ.
|
Table Egg in Layer Poultry Farm |
1.പുള്ളറ്റ് എഗ്ഗ്.
മുട്ടയിട്ടു തുടങ്ങുമ്പോൾ ചെറിയ മുട്ടകളാണ് ആദ്യം ലഭിക്കുന്നത്.
40ഗ്രാമിന് താഴെ ഉള്ളതെല്ലാം പുള്ളറ്റ് എഗ്ഗ് എന്ന പേരിൽ, 50-80 പൈസക്ക് വിൽക്കുന്നു.
ജനുസ്സനനുസരിച് പുറം തോടിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കും.
2.ഹാച്ചിങ് എഗ്ഗ് (കൊത്തു മുട്ടകൾ )
പേരെന്റ്സ് കോഴികളിൽ നിന്ന് ലഭിക്കുന്ന, വിരിയിക്കാനുള്ള മുട്ടകലാണിവ.
45-55ഗ്രാം തൂക്കം ഉണ്ടാവും,ഏതു ജനുസിന്റെ പേരെന്റ്സ് ആണ് എന്നതിനനുസരിച് മുട്ടയുടെ തൊടിന്റെ നിറം മാറുന്നു, സാധാരണ ബ്രോയ്ലർ കൊത്തുമുട്ടകൾക്കു തവിട്ടു കലർന്ന വെള്ള നിറമാണ്..
|
Hatching Egg in Cool Room |
3.റിജക്ഷൻ എഗ്ഗ്.
25 ആഴ്ച്ചവരെ 45ഗ്രാം തൂക്കം ലഭിക്കാത്ത കോഴിമുട്ടകൾ വിരിയിക്കാൻ എടുക്കാറില്ല,, ഇവ 2-3 രൂപക്ക് വിപണിയിൽ നൽകുന്നു.
4.കാൻഡ്‌ലിംഗ് എഗ്ഗ്..
വിരിയിക്കാൻ ഹാച്ചറിയിൽ വെച്ച കൊത്തുമുട്ടകൾ വിരിഞ്ഞു തുടങ്ങിയോ എന്നു 10 ദിവസത്തിന് ശേഷം കാൻഡ്‌ലിംഗ് ചെയ്ത് തിരിച്ചറിയാൻ പറ്റും. വെളിച്ചത്തിനു മുകളിൽ കൊത്തുമുട്ടകൾ വെക്കുന്ന പ്രക്രിയയാണിത്. വിരിഞ്ഞു തുടങ്ങാത്ത മുട്ടകൾ ഹാച്ചറിയിൽ നിന്ന് ഒഴിവാക്കും.. 50-70 പൈസ വില യിൽ വിപണിയിലെത്തുന്നു..
|
10th day Candling in Hatchery |
5.ക്രാക്ക് എഗ്ഗ്..
പേരെന്റ്സ് ഫാമുകളിൽ ചെറിയ രീതിയിൽ മുട്ട ത്തോടിന് മുകളിൽ ചെറിയ പൊട്ടൽ / വിള്ളൽ ഉണ്ടെങ്കിൽ ഇവ വിരിയിക്കാൻ എടുക്കുകയില്ല.
ഇവ 50-75പൈസക്ക് ഫാർമിൽ നിന്ന് വിൽക്കുന്നു.
പ്രധാനമായും ബേക്കറി ഉപയോഗത്തിനാണു ഇവ എടുക്കുന്നത്.
|
Crack and Damaged Eggs in Parents Farm
|
6.ജംബോ എഗ്ഗ്...
65 ഗ്രാമിന് മുകളിലുള്ള ആകൃതി കൃത്യമല്ലാത്ത/
വികൃതമായ, രണ്ട് മഞ്ഞക്കരു ഉള്ള മുട്ടകൾ വിരിയിക്കാൻ
എടുക്കുകയില്ല. ഇവ 2-3 രൂപക്ക് ഫാമിൽ നിന്ന് വിൽക്കുന്നു..
പ്രധാനമായും ബേക്കറി ആവശ്യങ്ങൾക്കു തന്നെയാണ് ഇവയും ഉപയോഗിക്കുന്നത് .
|
Jumbo Egg and Dirty Egg |
7.BV380 മുട്ടകൾ.
BV380 മുട്ടകൾ തവിട്ടു നിറത്തിലുള്ളവയാണ്
നാടൻ മുട്ടയുടെ നിറം ഉള്ളത് കൊണ്ട് പ്രിയമേറെയാണ്
ഇവക്ക്.. 50ഗ്രാമിന് മുകളിൽ ഭാരവും ഉണ്ടാവാറുണ്ട്.
എന്നാൽ വെങ്കിഡേശ്വര ഹാച്ചറീസ് വികസിപ്പിച്ചെടുത്ത BV380 കോഴികൾ മാത്രമല്ല തവിട്ടു നിറത്തിലുള്ള മുട്ടയിടുന്നത്.
ഹൈലൈൻ , ലോഹ്മാൻ എന്നീ ജനുസുകളിൽ തവിട്ടു മുട്ടയിടുന്ന ഇനങ്ങളും വെള്ളമുട്ടയിടുന്ന ഇനങ്ങളും ഉണ്ട്. റോഡ് ഐലൻഡ് റെഡിന്റെ ക്രോസ്സുകളാണ് മിക്കതും
|
BV 380 Egg in a farm Kerala |
8.നാടൻ സങ്കരായിനം.
ഗ്രാമശ്രീ, ഗ്രാമപ്രിയ, സുവർണ തുടങ്ങി ഇന്ത്യ യിലെ വെറ്റിനറി സർവകലാശാലകൾ വികസിപ്പിച്ചെടുത്തവ..
തവിട്ടു കലർന്ന വെള്ള നിറം. 30-40ഗ്രാം ഭാരം ഉള്ളവ.
വില 8-10രൂപ..
9.നാടൻ മുട്ടകൾ..
നമ്മുടെ നാടുകളിൽ ആദ്യമേ ഉണ്ടായിരുന്ന ഉത്പാദന ക്ഷമത കുറഞ്ഞ, അഴിച്ചു വിട്ടു വളർത്തുന്ന കോഴികളുടെ മുട്ടകൾ.. 20-30 ഗ്രാം ഭാരം ഉള്ളവ,,വെള്ള കലർന്ന തവിട്ടു നിറം.
മറ്റു പല നാടുകളിലെ നാടനും നമ്മുടെ നാട്ടിൽ നാടനായി വളർത്തുന്നുണ്ട് ഉദാ : സാസോ കോഴികൾ.
10.കരിങ്കോഴി മുട്ടകൾ..
കരിങ്കോഴികളുടെ മുട്ടകൾ തവിട്ടു കലർന്ന വെള്ള നിറമാണ്, കറുപ്പല്ല. 30-40ഗ്രം ഭാരം ഉണ്ടാകും.
വില നിർണായതീതമാണ്.
11.കാടമുട്ടകൾ
45 ദിവസം പ്രായമായ കാടകൾ മുട്ടയിട്ടു തുടങ്ങുന്നു. ഇവ ആദ്യമേ തന്നെ വിപണിയിൽ എത്തുന്നു പുള്ളറ്റ് ഇല്ല,ജംബോ ഇല്ല, ഇരട്ടക്കരു ഇല്ല., മിസ്സ് ഷേപ്പ് ഇല്ല, ആകൃതിയില വികൃതിയില്ല.
വില -രണ്ടു രൂപ
തോടിന്റെ നിറം -ചാരം വെള്ള കലർന്ന രണ്ടു നിറങ്ങളും ഒരു മുട്ടയിൽ
കറുപ്പും മറ്റും,കാട കൂടുകളിൽ പൂവൻ കടകളെ ചേർത്താൽ അത് കാടയുടെ കൊത്തു മുട്ടകൾ.
|
Quail Egg |
മുട്ടകൾ തമ്മിൽ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. ഭാരം കുറഞ്ഞ റിജക്ഷൻ മുട്ടകൾ നാടൻ മുട്ടകളായി വിപണിയിലെത്താം.
കാൻഡ്‌ലിംഗ് മുട്ടകൾ തവിട്ടു നിറത്തിലുള്ള ടേബിൾ മുട്ടകളായി വിൽക്കാം. പുള്ളറ്റ് മുട്ടകൾ വിലകൂട്ടി വിൽക്കാം നാടൻ മുട്ടകൾ കരിങ്കോഴി മുട്ടയിൽ ചേർത്ത് വിൽക്കാം....
അങ്ങനെ അനവധി കള്ളത്തരങ്ങൾ നടക്കാം..
ഭക്ഷ്യ സുരക്ഷ വകുപ്പും, സർക്കാരും, ജനങ്ങളും ബോധവൻമന്മാരും ജാഗ്രതാലുക്കളും ആയാലേ തടയാൻ കഴിയൂ...
ഡോ :അബ്ദു റഊഫ് പി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ